Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം ശക്തമായി; 24മണിക്കൂറിനുള്ളിൽ ചുഴലിക്കാറ്റാവുമെന്ന് പ്രവചനം; മറ്റന്നാൾ കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യതയെന്നും മുന്നറിയിപ്പ്  

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം ശക്തമായി; 24മണിക്കൂറിനുള്ളിൽ ചുഴലിക്കാറ്റാവുമെന്ന് പ്രവചനം; മറ്റന്നാൾ കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യതയെന്നും മുന്നറിയിപ്പ്   

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം; ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം ശക്തമായി. അടുത്ത 24 മണിക്കൂറിൽ ചുഴലിക്കാറ്റായി മാറുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം.. മറ്റന്നാൾ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്നും മുന്നറിയിപ്പുണ്ട്.അതേസമയം മഹാ ചുഴലിക്കാറ്റ് ഗുജറാത്ത് തീരം ലക്ഷ്യമാക്കി കുതിക്കുകയാണ്. ചുഴലിക്കാറ്റ് നവംബർ ഏഴിന് പോർബന്തർ തീരം തൊടുമെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ വിലയിരുത്തൽ.

വ്യാഴാഴ്ച ഇടുക്കി ജില്ലയിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.വെള്ളിയാഴ്ച പത്തനംതിട്ട, ഇടുക്കി ജില്ലകളിലും, ശനിയാഴ്ച ഇടുക്കി, എറണാകുളം ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മൽസ്യതൊഴിലാളികൾ നാളെ വരെ കടലിൽ പോകരുതെന്നും കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.തീരത്തെത്തുമ്പോഴേക്കും ചുഴലിക്കാറ്റ് ദുർബലമാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ നിഗമനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP