Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

സംസ്ഥാനത്ത് വീണ്ടും കനത്ത മഴയ്ക്കുള്ള സാധ്യത; ഇടിമിന്നൽ ഉണ്ടാകുമെന്ന് മുന്നറിയിപ്പ്; യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

സംസ്ഥാനത്ത് വീണ്ടും കനത്ത മഴയ്ക്കുള്ള സാധ്യത; ഇടിമിന്നൽ ഉണ്ടാകുമെന്ന് മുന്നറിയിപ്പ്; യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കനത്ത മഴയ്ക്കുള്ള സാധ്യത. കനത്ത മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് രണ്ടു ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി വയനാട് ജില്ലകളിലാണ് ജാഗ്രതാ നിർദേശമുള്ളത്. ചില പ്രദേശങ്ങളിൽ ഇടിമിന്നലിനു സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ശനിയാഴ്ച മുന്നു ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി, വയനാട് ജില്ലകളിലാണ് അലർട്ട്. ഈ ജില്ലകളിൽ കനത്ത മഴയ്ക്കുള്ള സാധ്യത പരിഗണിച്ച് ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പിൽ പറയുന്നു.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലെ ചില പ്രദേശങ്ങളിൽ ഇടിമിന്നിലും കാറ്റിനും സാധ്യതയുണ്ട്. ഈ പ്രദേശങ്ങളിൽ ചെറിയ തോതിൽ മഴയുണ്ടാവുമെന്നാണ് പ്രവചനം. വരും ദിവസങ്ങളിൽ സംസ്ഥാനത്തെ തീര മേഖലയിൽ മത്സ്യത്തൊഴിലാളികൾക്കായി പ്രത്യേക മുന്നറിയിപ്പില്ല.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP