Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്; 48 മണിക്കൂറിനുള്ളിൽ കാലവർഷം എത്തുമെന്ന് പ്രവചനം

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്; 48 മണിക്കൂറിനുള്ളിൽ കാലവർഷം എത്തുമെന്ന് പ്രവചനം

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം ഉടൻ തുടങ്ങും. രണ്ട് ദിവസത്തിനുള്ളിൽ കാലവർഷം എത്തുമെന്നാണ് പ്രവചനം. രണ്ട് ദിവസങ്ങളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നൽകി. വ്യാഴം വെള്ളി ദിവസങ്ങളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിലെ ശക്തമായ മഴയ്ക്കൊപ്പം മണിക്കൂറിൽ 30-40 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്.

ഈ മാസം എട്ട്, ഒമ്പത് തിയതികളിൽ ചിലയിടങ്ങളിൽ ഇടിയോടു കുടിയ ശക്തമായ മഴയ്ക്കു ം സാധ്യതയുണ്ടെന്നും കാലാവസ്ഥാ വിഭാഗം അറിയിച്ചു. അതേസമയം കേരളത്തിൽ അടുത്ത 48 മണിക്കൂറിനുള്ളിൽ കാലവർഷമെത്തുമെന്ന് സ്വകാര്യ കാലാവസ്ഥാ നിരീക്ഷണ ഏജൻസിയായ സ്‌കൈ മെറ്റ് പ്രവചനം. ഇക്കൊല്ലം കാലവർഷം ദുർബലമായിരിക്കുമെന്നും സ്‌കൈ മെറ്റ് വിദഗ്ധൻ സമർ ചൗധരി കൂട്ടിച്ചേർത്തു. കഴിഞ്ഞ 65 വർഷത്തിനിടെ ഏറ്റവും വരൾച്ച രേഖപ്പെടുത്തിയ രണ്ടാമത്തെ വർഷമാണിതെന്നും അദേഹം പറഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP