Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

റെയിൽവേയിൽ അരലക്ഷത്തോളം തൊഴിലവസരങ്ങൾ ഇല്ലാതാകും; പുതിയ തസ്തികകൾ സൃഷ്ടിക്കുന്നതും നിർത്തിവെച്ചു

റെയിൽവേയിൽ അരലക്ഷത്തോളം തൊഴിലവസരങ്ങൾ ഇല്ലാതാകും; പുതിയ തസ്തികകൾ സൃഷ്ടിക്കുന്നതും നിർത്തിവെച്ചു

സ്വന്തം ലേഖകൻ

കൊച്ചി: തൊഴിലവസരങ്ങൾ വെട്ടികുറയ്ക്കാൻ ഒരുങ്ങി റെയിൽവേ. നിലവിലുള്ള അമ്പതുശതമാനം ഒഴിവുകളും ഉപേക്ഷിക്കാൻ റെയിൽവേ ബോർഡ് കർശന നിർദ്ദേശം നൽകിയിരിക്കുകയാണ്. ഇതോടെ അരലക്ഷത്തോളം തൊഴിലവസരങ്ങൾ ഇല്ലാതാകും. പുതിയ തസ്തികകൾ സൃഷ്ടിക്കുന്നതും മരവിപ്പിച്ചു.രണ്ടുവർഷത്തിനിടെ പുതുതായി കൊണ്ടുവന്ന തസ്തികകൾ പുനഃപരിശോധിക്കാനും നിയമനം നടത്താത്തവ ഉപേക്ഷിക്കാനും തീരുമാനിച്ചു.

ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ പുതിയ തസ്തികകൾ സൃഷ്ടിക്കരുതെന്ന് റെയിൽവേ ബോർഡ് ജോയന്റ് ഡയറക്ടർ അജയ് ഝായുടെ ഉത്തരവിൽ പറയുന്നു. 2018 മുതൽ റെയിൽവേയിൽ 1.40 ലക്ഷം ഒഴിവുണ്ടെന്നാണ് കണക്ക്. ഇതിൽ 72,274-ഉം സുരക്ഷാവിഭാഗത്തിലാണ്. 68,366 എണ്ണവും ബാക്കി വിഭാഗത്തിലും. സുരക്ഷാവിഭാഗമൊഴികെയുള്ള ഒഴിവുകളിൽ അമ്പതുശതമാനം ഉപേക്ഷിച്ചാൽത്തന്നെ 34,183 തൊഴിലവസരം ഇല്ലാതാകും.

മുമ്പ് 18 ലക്ഷത്തോളമായിരുന്നു റെയിൽവേജീവനക്കാരുടെ എണ്ണം പത്ത് ലക്ഷത്തിലേയ്ക്ക് താഴ്‌ത്തുകയാണ് ലക്ഷ്യം. 18 ലക്ഷത്തോളമുണ്ടായിരുന്ന റെയിൽവേ ജീവനക്കാരുടെ എണ്ണം ഘട്ടം ഘട്ടമായി 12.18 ലക്ഷമാക്കി. ഇത് രണ്ടുവർഷംകൊണ്ട് 10 ലക്ഷമാക്കുകയാണ് ലക്ഷ്യം. സ്വകാര്യവത്കരണത്തിന് വേഗം കൂട്ടുകയാണ് റെയിൽവേ മന്ത്രാലയത്തിന്റെ ലക്ഷ്യമെന്ന് ആരോപണമുണ്ട്.

കേരളമുൾപ്പെടുന്ന ദക്ഷിണ റെയിൽവേയിൽ ഒഴിവുകളുടെ കണക്കെടുക്കാൻ തുടങ്ങിയിട്ടുണ്ട്. ദക്ഷിണ-പൂർവ റെയിൽവേ സോണിൽ കണക്കെടുപ്പ് പൂർത്തിയായി. കുക്ക്, ടൈപ്പിസ്റ്റ്, അക്കൗണ്ട്സ് ക്ലാർക്ക് തുടങ്ങി മാനേജർവരെയുള്ള 3681 ഒഴിവ് ഉപേക്ഷിക്കാമെന്ന് ഇവർ നിർദേശിച്ചു. എല്ലാ സോണുകളും ഇത്തരത്തിൽ കണക്കുകൾ ഉടൻ സമർപ്പിക്കും.

സ്റ്റേഷന്മാസ്റ്റർ, ലോക്കോ പൈലറ്റ്, ഗാർഡ് എന്നിവരടക്കമുള്ള സുരക്ഷാവിഭാഗത്തെ മാത്രമാണ് ഇപ്പോഴത്തെ കർശന തീരുമാനങ്ങളിൽനിന്ന് ഒഴിവാക്കിയത്. എന്നാലിത് നിയമനനിരോധനമല്ലെന്നാണ് റെയിൽവേ അധികൃതർ വ്യക്തമാക്കുന്നു. പുതിയ പദ്ധതികൾക്കായി സുരക്ഷാവിഭാഗത്തെ കൂടുതൽ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യമെന്നും റെയിൽവേ പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP