Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കൂലിക്ക് ആളെ നിർത്തി തത്കാൽ അടക്കമുള്ള ടിക്കറ്റുകൾ ഇടപാടുകാർക്ക് കൂടിയ വിലയ്ക്ക് കരിഞ്ചന്തയിൽ; 56,000 രൂപയുടെ റെയിൽവെ ടിക്കറ്റുകൾ പിടികൂടി; പെരുമ്പാവൂരിൽ ട്രാവൽസ് ഉടമയായ ചാലക്കുടി സ്വദേശി അറസ്റ്റിൽ

കൂലിക്ക് ആളെ നിർത്തി തത്കാൽ അടക്കമുള്ള ടിക്കറ്റുകൾ ഇടപാടുകാർക്ക് കൂടിയ വിലയ്ക്ക് കരിഞ്ചന്തയിൽ;  56,000 രൂപയുടെ റെയിൽവെ ടിക്കറ്റുകൾ പിടികൂടി; പെരുമ്പാവൂരിൽ ട്രാവൽസ് ഉടമയായ ചാലക്കുടി സ്വദേശി അറസ്റ്റിൽ

പ്രകാശ് ചന്ദ്രശേഖർ

ആലുവ:കരിഞ്ചന്തയിൽ വിൽക്കാൻ സൂക്ഷിച്ചിരുന്ന 56000 രൂപയുടെ റെയിൽവെ ടിക്കറ്റുകൾ ആലുവ റെയിൽവെ പൊലീസ് പിടികൂടി പെരുമ്പാവൂർ സ്വകാര്യ ബസ് സ്റ്റാൻഡിനു സമീപം ജാസ്മിൻ ടൂർസ് ആൻഡ് ട്രാവൽസ് എന്ന സ്ഥാപനം നടത്തി വന്ന ചാലക്കുടി സ്വദേശി പി.എസ് വഹാബിനെയാണ് റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തത്

ഇതരസംസ്ഥാനങ്ങളിലേക്ക് കൗണ്ടറിൽ നിന്നെടുത്ത തത്കാലടക്കമുള്ള ടിക്കറ്റുകളാണ് പെരുമ്പാവൂരിലെ വഹാബിന്റെ സ്ഥാപനത്തിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത്. കൊൽക്കട്ട, ഗൊരഖ്പൂർ അജ്മീർ അടക്കമുള്ള സ്ഥലങ്ങളിലേക്കുള്ള വിവിധ ട്രെയിനുകളിലേ ടിക്കറ്റു ക ളാ ണ് പിടിച്ചെടുത്തത് .വിവിധ റെയിൽവെ സ്റ്റഷൻ കൗണ്ടറുകളിൽ കൂലിക്ക് ആളെ നിർത്തി തത്കാലടക്കമുള്ള ടിക്കറ്റെടുത്ത് കരിഞ്ചന്തയിൽ വിറ്റുവരികയായിരുന്നുവെന്ന് റെയിൽവെ പൊലീസ് പറയുന്നു

23 റിസർവേഷൻ ടിക്കറ്റുകളും ഏഴ് ഓൺലൈൻ ടിക്കറ്റുകളുമാണ് കണ്ടെടുത്തത്. ഇതരസംസ്ഥാന തൊഴിലാളികളാണ് ഇയാളുടെ പ്രധാന ഇടപാടുകാർ. ഒരു സീറ്റിന് 300 മുതൽ 500 രൂപ വരെ ഇടപാടുകാരിൽ നിന്ന് കൂടുതൽ ഈടാക്കിയിരുന്നു.

അഞ്ച് വർഷമായി പെരുമ്പാവൂരിൽ ട്രാവൽ ഏജൻസി നടത്തി വരുന്നു. റെയിൽവെ നിയമ പ്രകാരം 143/1 അ അനധികൃതമായി ടിക്കറ്റുകൾ സംഭരിച്ച് വിൽപന നടത്തുന്ന കുറ്റത്തിന് കേസെടുത്തു. മൂന്ന് വർഷം വരെ തടവു ലഭിക്കാവുന്ന ജാമ്യമില്ലാത്ത വകുപ്പാണിത്.
ടിക്കറ്റ് കൗണ്ടറിലെ ഉദ്യോഗസ്ഥർക്ക് പങ്കുണ്ടോയെന്നും റെയിൽവെപൊലീസ് അന്വേഷിക്കുന്നുണ്ട്. ആർ.പി.എഫ് സബ് ഇൻസ്‌പെക്ടർ പി.വി.രാജു, എ എസ് ഐ ഒ .യു അബ്ദുൾ ഖാദർ , തോമസ് ഡാൽവി, എം.എച്ച് അനീഷ് ,രമ്യ രാജൻ എന്നിവർ ലനതൃത്വത്തിലായിരുന്നു റെയ്ഡ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP