Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തൃശൂരിൽ ട്രാക്ക് പരിശോധനയ്ക്കിടെ റെയിൽവേ ജീവനക്കാരൻ എൻജിൻ തട്ടി മരിച്ചു; സഹപ്രവർത്തകന് ഗുരുതര പരിക്ക്

തൃശൂരിൽ ട്രാക്ക് പരിശോധനയ്ക്കിടെ റെയിൽവേ ജീവനക്കാരൻ എൻജിൻ തട്ടി മരിച്ചു; സഹപ്രവർത്തകന് ഗുരുതര പരിക്ക്

ന്യൂസ് ഡെസ്‌ക്‌

തൃശ്ശൂർ: ട്രാക്കിൽ രാത്രി പട്രോളിങ് നടത്തുന്നതിനിടെ ട്രെയിനിന്റെ എൻജിൻ തട്ടി റെയിൽവേ ജീവനക്കാരൻ മരിച്ചു. സഹപ്രവർത്തകനു ഗുരുതരമായി പരുക്കേറ്റു. തൃശൂർ റെയിൽവേ എൻജിനീയറിങ് വിഭാഗത്തിലെ ഗ്യാങ് മാൻ ഹർഷൻ കുമാർ (38) ആണു മരിച്ചത്. സഹപ്രവർത്തകൻ വടക്കാഞ്ചേരി സ്വദേശി വിനീഷ് (20) തലയ്ക്കു ഗുരുതര പരുക്കേറ്റ് ജൂബിലി മിഷൻ ആശുപത്രിയിൽ ചികിത്സയിലാണ്.

തിങ്കളാഴ്ച രാത്രി എട്ടരയോടെ ഒല്ലൂരിനും തൃശൂരിനും ഇടയിലായിരുന്നു സംഭവം. മഴ മൂലം ട്രാക്കിൽ തടസ്സങ്ങൾ സംഭവിച്ചിട്ടുണ്ടോ എന്നു പരിശോധിക്കാൻ പുറപ്പെട്ടതായിരുന്നു. രാജധാനി എക്സ്‌പ്രസ് വരുന്നതു കണ്ട് എതിർവശത്തെ ട്രാക്കിലേക്കു കയറിനിന്ന ഇവരെ ഇതുവഴിയെത്തിയ എൻജിൻ ഇടിക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP