Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കോട്ടയം വഴി ട്രെയിൻ ഗതാഗതത്തിനുള്ള നിയന്ത്രണം നീക്കി; പാലങ്ങളിൽ വേഗനിയന്ത്രണം തുടരുമെന്ന് റെയിൽവെ

കോട്ടയം വഴി ട്രെയിൻ ഗതാഗതത്തിനുള്ള നിയന്ത്രണം നീക്കി; പാലങ്ങളിൽ വേഗനിയന്ത്രണം തുടരുമെന്ന് റെയിൽവെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കനത്ത മഴയെ തുടർന്ന് കോട്ടയം വഴിയുള്ള ട്രെയിൻ ഗതാഗതത്തിന് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം നീക്കി. പാലങ്ങളിൽ വേഗ നിയന്ത്രണം പാലിക്കുക മാത്രമാണ് ഇപ്പോൾ ചെയ്യുന്നതെന്നും റെയിൽവേ വൃത്തങ്ങൾ അറിയിച്ചു.

കനത്ത മഴയെ തുടർന്ന് ജലാശയങ്ങളിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നിരുന്നു. ഇതുമൂലം കോട്ടയത്ത് റെയിൽവേ മേൽ പാലങ്ങൾ മുങ്ങിപ്പോകാനിടയുള്ള സാഹചര്യം കണക്കിലെടുത്താണ് കഴിഞ്ഞ ദിവസം കോട്ടയം വഴിയുള്ള ട്രെയിൻ ഗതാഗതത്തിന് റെയിൽവേ നിയന്ത്രണം ഏർപ്പെടുത്തിയത്. എന്നാൽ ബുധനാഴ്ചയോടെ നിയന്ത്രണം നീക്കി.

നിയന്ത്രണം നീക്കിയെങ്കിലും ജലനിരപ്പിൽ കാര്യമായ കുറവില്ലാത്തതിനാൽ എൻജിനീയറിങ് വിഭാഗം സ്ഥലത്ത് ക്യാന്പു ചെയ്ത് സ്ഥിതിഗതികൾ വിലയിരുത്തുന്നുണ്ട്. വേഗ നിയന്ത്രണത്തിന്റെ ഭാഗമായി പാലങ്ങളിലൂടെ കടന്നു പോകുന്‌പോഴുള്ള വേഗം മണിക്കൂറിൽ 20 കിലോമീറ്ററായി കുറയ്ക്കുകയും ചെയ്തു. ഇത് ഇന്നും തുടരും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP