Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കള്ളനോട്ട് ഒഴുക്കുന്ന മാഫിയയുടെ കണ്ണികളെ കുരുക്കാൻ വൻവേട്ട; തിരുവനന്തപുരത്തും കോഴിക്കോട്ടും പിടിച്ചെടുത്തത് 20 ലക്ഷത്തിലേറെ രൂപയുടെ കള്ളനോട്ട്; ഏറ്റവും കൂടുതൽ വ്യാജനോട്ടുകൾ കണ്ടെടുത്തത് കുന്ദമംഗലത്തെ റെയ്ഡിൽ; നോട്ട് അടിക്കാൻ ഉപയോഗിച്ച യന്ത്രങ്ങളും പിടിച്ചെടുത്തു; ആറുപേർ കസ്റ്റഡിയിൽ

കള്ളനോട്ട് ഒഴുക്കുന്ന മാഫിയയുടെ കണ്ണികളെ കുരുക്കാൻ വൻവേട്ട; തിരുവനന്തപുരത്തും കോഴിക്കോട്ടും പിടിച്ചെടുത്തത് 20 ലക്ഷത്തിലേറെ രൂപയുടെ കള്ളനോട്ട്; ഏറ്റവും കൂടുതൽ വ്യാജനോട്ടുകൾ കണ്ടെടുത്തത് കുന്ദമംഗലത്തെ റെയ്ഡിൽ; നോട്ട് അടിക്കാൻ ഉപയോഗിച്ച യന്ത്രങ്ങളും പിടിച്ചെടുത്തു; ആറുപേർ കസ്റ്റഡിയിൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്ത് തിരുവനന്തപുരത്തും, കോഴിക്കോട്ടും വൻകള്ളനോട്ട് വേട്ട. 20 ലക്ഷം രൂപയുടെ കള്ളനോട്ടുകളാണ് രണ്ട് ജില്ലകളിൽ നിന്നുമായി പിടികൂടിയത്. കോഴിക്കോട് കുന്ദമംഗലത്തും ഫറോക്കിലും കള്ളനോട്ട് അടിക്കാൻ ഉപയോഗിച്ച യന്ത്രങ്ങളും കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കള്ളനോട്ട എത്തിക്കുന്ന ശൃംഖലയിലെ കണ്ണികളെ കണ്ടെത്താനായിരുന്നു റെയ്ഡ്.

ആറ്റിങ്ങൽ, കോഴിക്കോട് ഫറോക്, കുന്ദമംഗലം എന്നിവിടങ്ങളിൽ നിന്ന് ആറുപേർ കസ്റ്റഡിയിലായി. ആറ്റിങ്ങലിൽനിന്ന് പ്രധാന കണ്ണിയായ കോഴിക്കോട്ടുകാരൻ ഷമീർ പിടിയിലായി. സഹായികളായ രാജൻ പത്രോസ്, നാസർ വഹാബ് എന്നിവരും കസ്റ്റഡിയിലായി. കോഴിക്കോട് കുന്ദമംഗലത്തും ഫറോക്കിലും ഒരാൾവീതം പിടിയിലായി. കള്ളനോട്ട് അടിക്കാൻ ഉപയോഗിച്ച യന്ത്രങ്ങളും പിടിച്ചെടുത്തു. റെയ്ഡ് തുടരുകയാണ്. കുന്ദമംഗലം സ്വദേശി ഷമീറും ഫറോക്ക് സ്വദേശി അബ്ദുൾ റഷീദുമാണ് അറസ്റ്റിലായത്. ഫറോക്കിലെ റെയ്ഡ് അവസാനിച്ചു. അവിടെ നിന്ന് 2,40,000 രൂപയുടെ വ്യാജനോട്ട് കണ്ടെടുത്തു. കോടമ്പുഴയിൽ വീട് വാടകക്കെടുത്തായിരുന്നു വ്യാജനോട്ട് അച്ചടിച്ചത്. 2000 രൂപയുടെ 70 നോട്ടുകളും 500 രൂപയുടെ 180 നോട്ടുകളുമടക്കം പിടികൂടി. ബാക്കി നോട്ടുകൾ എണ്ണി തിട്ടപ്പെടുത്തുന്നേയുള്ളൂ.

ഏറ്റവും കൂടുതൽ കള്ളനോട്ടുകൾ കണ്ടെത്തിയത് കുന്ദമംഗലത്ത് നടത്തിയ റെയ്ഡിലാണ്. കുന്ദമംഗലത്തെ ഷമീറിന്റെ വീട്ടിൽ നിന്ന് 20 ലക്ഷം രൂപ പിടിച്ചെടുത്തെന്ന വിവരമുണ്ട്. ഇതേ വീട്ടിൽ നിന്ന് നോട്ടടിക്കുന്ന യന്ത്രവും പിടികൂടിയിട്ടുണ്ട്. ആറ്റിങ്ങലിൽ ലക്ഷങ്ങളുടെ കള്ളനോട്ടുമായി 4 പേർ പിടിയിലായിരുന്നു. ആറ്റിങ്ങലിൽ നിന്ന് ആറേമുക്കാൽ ലക്ഷം രൂപയുടെ കള്ളനോട്ടാണ് പിടികൂടിയത്. നോട്ട് അച്ചടിക്കുന്ന യന്ത്രങ്ങളും കണ്ടെടുത്തു. ഇവരിൽ നിന്ന് ലഭിച്ച വിവരത്തെ തുടർന്നാണ് കോഴിക്കോട് റെയ്ഡ് നടത്തിയത്.

ഫറോക്ക് സ്വദേശിയായ ഷമീർ ആണ് കേസിലെ മുഖ്യപ്രതി. ഇയാൾ ആറ്റിങ്ങലിൽ നിന്ന് പിടിയിലായി. ഷമീർ അച്ചടിച്ച നോട്ടുകൾ കോഴിക്കോടു നിന്ന് ആറ്റിങ്ങലിൽ വിതരണത്തിന് കൊണ്ടുവന്നതാണെന്ന് പൊലീസ് അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP