Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പ്രണയദിനത്തിൽ ആഷിഖ് അബുവിന് പണി കൊടുത്തുകൊച്ചി പൊലീസ്; സംവിധായകന്റെ കഫേ പപ്പായയിൽ റെയ്ഡ്; വാലന്റൈൻ പാർട്ടികളുടെ നിരീക്ഷണമാണ് നടന്നതെന്ന് പൊലീസ്; ഒരു പരിശോധനയും നടന്നിട്ടില്ലെന്ന് ആഷിഖ് അബുവും

പ്രണയദിനത്തിൽ ആഷിഖ് അബുവിന് പണി കൊടുത്തുകൊച്ചി പൊലീസ്; സംവിധായകന്റെ കഫേ പപ്പായയിൽ റെയ്ഡ്; വാലന്റൈൻ പാർട്ടികളുടെ നിരീക്ഷണമാണ് നടന്നതെന്ന് പൊലീസ്; ഒരു പരിശോധനയും നടന്നിട്ടില്ലെന്ന് ആഷിഖ് അബുവും

കൊച്ചി: സിനിമാ സംവിധായകൻ ആഷിഖ് അബുവിന്റെ കൊച്ചിയിലെ കോഫി ഷോപ്പിൽ പൊലീസ് റെയ്ഡ്. വാലന്റയിൻ ദിനാഘോഷങ്ങളുടെ ഭാഗമായാണ് റെയ്ഡ് എന്ന് പൊലീസ് അറിയിച്ചു. പാലരിവട്ടത്തെ കഫെ പപ്പായയിലാണ് റെയ്ഡ്. കൊക്കൈൻ കേസുമായി ബന്ധപ്പെട്ട് സംശയത്തിൽ വന്ന കോഫി ഷോപ്പാണ് കഫേ പപ്പായ. കൊച്ചിയിലെ ഇതിന് സമാനമായ മറ്റ് കോഫി ഷോപ്പുകളിലും പൊലീസ് റെയ്ഡ് നടത്തി. മയക്കുമരുന്ന് ഉപയോഗം ഇത്തരം കടകളിൽ നടക്കുന്നുണ്ടോ എന്ന് പരിശോധിക്കുകയായിരുന്നു ലക്ഷ്യം. ഡ്രീംസ് ഉൾപ്പെടെയുള്ള മറ്റ് ഹോട്ടലിലും റെയ്ഡ് നടന്നു.

എന്നാൽ കഫേ പപ്പായയിൽ ഒന്നും നടന്നില്ലെന്നാണ് അഷിഖ് അബുവിന്റെ നിലപാട്. കഫേ പപ്പായ പഴയതുപോലെ ത്‌ന്നെയുണ്ടെന്ന് വ്യക്തമാക്കി ഫേസ്‌ബുക്കിൽ ഭാര്യ റീമാകല്ലിംഗലും മറ്റു സുഹൃത്തുക്കൾക്ക് ഒപ്പം നിൽക്കുന്ന പടവും ആഷിഖ് അബു പോസ്റ്റ് ചെയ്തു. തന്റെ ഇമേജിനെ തകർക്കാനുള്ള ശ്രമമെന്ന തരത്തിലാണ് ആഷിഖ് അബുവന്റെ പ്രതികരണം. രാത്രി ഒൻപതരയ്ക്ക് തൽസമയം എന്ന വിശദീകരണവുമായാണ് കഫേ പപ്പായയുടെ പശ്ചാത്തലത്തിലെ ഫോട്ടോ ആഷിഖ് അബു പോസ്റ്റ് ചെയ്തത്.

കൊച്ചിയിലെ വാലന്റൈൻസ് ഡേ പാർട്ടികൾ നടക്കുന്ന ഹോട്ടലുകളിൽ നിരീക്ഷണം നടത്തിയതായി പൊലീസ് അസിസ്റ്റന്റ് കമ്മീഷണർ അറിയിച്ചു. എന്നാൽ തന്റെ സ്ഥാപനത്തിൽ പരിശോധന നടത്തിയിട്ടില്ലെന്ന് ആഷിക് അബു അറിയിച്ചു. കൊച്ചിയിൽ നടൻ ഷൈൻ ടോം ചാക്കോയും സംഘവും കൊക്കൈനുമായി പിടികൂടിയതു മുതൽ ആഷിഖ് അബുവിന്റെ പേര് പല തരത്തിലും ഉയർന്നുവന്നിരുന്നു. ഷൈൻ ടോം ചാക്കോയുടെ അടുത്ത സുഹൃത്തായ ആഷിഖ് അബുവിനേയും ഭാര്യ റീമാ കല്ലിംഗലിനേയും പൊലീസ് ചോദ്യം ചെയ്യുമെന്നും വാർത്തയെത്തി. ഈ വാർത്ത നൽകിയ മംഗളം പത്രത്തിനെതിരെ സംവിധായകൻ രംഗത്ത് വരികയും ചെയ്തു.

അതിനിടെ കഞ്ചാവിനെ മഹത്വവൽക്കിരച്ച ഇടുക്കി ഗോൾഡെന്ന സിനിമയും വിവാദത്തിലെത്തി. ന്യൂ ജനറേഷൻ സിനിമാക്കാർ മയക്കുമരുന്നിന് അടിമായണെന്ന് കെബി ഗണേശ് കുമാറും പറഞ്ഞു. ഈ വിവാദങ്ങൾക്കിടെയാണ് ആഷിഖ് അബുവിന്റെ കഫേ പപ്പായയിലെ റെയ്ഡ് വാർത്ത എത്തിയത്. ഇതോടെ കഫേ പപ്പായയിലെ പ്രവർത്തനങ്ങളെ പൊലീസ് സംശയത്തോടെ കാണുന്നുവെന്ന് വ്യക്തമായി. എന്തായാലും റെയ്ഡിന്റെ വിവരങ്ങളൊന്നും പൊലീസ് പുറത്തുവിട്ടിട്ടില്ല. കൊക്കൈൻ കേസുമായി ബന്ധപ്പെട്ട സംശയങ്ങൾ തന്നെയാണ് റെയ്ഡിന് വഴിവച്ചതെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരും വ്യക്തമാക്കി. എന്നാൽ കഫേ പപ്പായയുടെ പ്രവർത്തനങ്ങളെ റെയ്ഡ് ബാധിച്ചോ എന്നതിന് ഉത്തരവുമില്ല.

ഏതായാലും രാത്രി വൈകിയും കഫേ പപ്പായയിൽ വാലന്റൈൻ പാർട്ടി തിമിർത്തു നടന്നു. അതിന്റെ ഫോട്ടോകളും ആഷിഖ് അബു ഫെയ്‌സ് ബുക്കിൽ പോസ്റ്റ് ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP