Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസ്: കെ.ബി.ഗണേശ് കുമാറിന്റെയും ഓഫീസ് സെക്രട്ടറി പ്രദീപ് കുമാറിന്റെയും വീടുകളിൽ പൊലീസ് റെയ്ഡ്; പരിശോധന നടത്തുന്നത് ബേക്കൽ പൊലീസ്

മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസ്: കെ.ബി.ഗണേശ് കുമാറിന്റെയും ഓഫീസ് സെക്രട്ടറി പ്രദീപ് കുമാറിന്റെയും വീടുകളിൽ പൊലീസ് റെയ്ഡ്; പരിശോധന നടത്തുന്നത് ബേക്കൽ പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

പത്തനാപുരം: കെ.ബി ഗണേശ് കുമാർ എംഎ‍ൽഎയുടെയും ഓഫീസ് സെക്രട്ടറിയായിരുന്ന പ്രദീപ് കുമാറിന്റെയും വീടുകളിൽ പൊലീസ് റെയ്ഡ്. ബേക്കൽ പൊലീസാണ് റെയ്ഡ് നടത്തുന്നത്. എംഎ‍ൽഎയുടെ പത്തനാപുരത്തെ ഓഫീസിലും വീട്ടിലുമാണ് റെയ്ഡ്. നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസിലാണ് പരിശോധന നടക്കുന്നത്.

മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്താൻ ഉപയോഗിച്ച ഫോണും സിമ്മും കണ്ടെത്താനാണ് പരിശോധന. മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസിൽ പ്രദീപ് കുമാറിന് ഹോസ്ദുർഗ് മജിസ്ട്രേറ്റ് കോടതി ഇന്ന് ജാമ്യം അനുവദിച്ചിരുന്നു. നടിയെ ആക്രമിച്ച കേസിലെ കാസർകോട് സ്വദേശിയായ മാപ്പുസാക്ഷി വിപിൻലാലിനെ ബന്ധുക്കൾ വഴിയും നേരിട്ടും ദിലീപിന് അനുകൂലമായി മൊഴി നൽകണമെന്ന് ഭീഷണിപ്പെടുത്തി എന്നതായിരുന്നു പ്രദീപിനെതിരായ കേസ്. ദിലീപ് തടവിലായിരുന്നപ്പോൾ രണ്ട് തവണ ഗണേശ് കുമാറിനൊപ്പം കാണാൻ പോയിട്ടുണ്ടെന്ന് പ്രദീപ് മുൻപ് പൊലീസിനെ അറിയിച്ചിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP