Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കടംവാങ്ങിയ 50 ലക്ഷത്തിന് മുതലിന് പുറമെ പലിശയായി 25 ലക്ഷം രൂപയും; വീണ്ടും 75 ലക്ഷം വേണമെന്ന് ആവശ്യപ്പെട്ട് പലിശക്കാരൻ; കൊള്ളപലിശക്കാരനെതിരെ നാട്ടുകാരുടെ പരാതിയിൽ പൊലീസ് നടത്തിയ റെയ്ഡിൽ പിടികൂടിയത് നോട്ട് എണ്ണൽ യന്ത്രം ഉൾപ്പെടെ ലക്ഷക്കണക്കിന് രൂപയും രേഖകളും

കടംവാങ്ങിയ 50 ലക്ഷത്തിന് മുതലിന് പുറമെ പലിശയായി 25 ലക്ഷം രൂപയും; വീണ്ടും 75 ലക്ഷം വേണമെന്ന് ആവശ്യപ്പെട്ട് പലിശക്കാരൻ; കൊള്ളപലിശക്കാരനെതിരെ നാട്ടുകാരുടെ പരാതിയിൽ പൊലീസ് നടത്തിയ റെയ്ഡിൽ പിടികൂടിയത് നോട്ട് എണ്ണൽ യന്ത്രം ഉൾപ്പെടെ ലക്ഷക്കണക്കിന് രൂപയും രേഖകളും

ജംഷാദ് മലപ്പുറം

മലപ്പുറം: കടംവാങ്ങിയ 50ലക്ഷത്തിന് മുതലിന് പുറമെ പലിശയായി 25 ലക്ഷം രൂപ നൽകിയിട്ടും വീണ്ടും 75 ലക്ഷം വേണമെന്ന് ആവശ്യപ്പെട്ട് കൊള്ളപ്പലിശക്കാരന്റെ വീട്ടിൽ പൊലീസ് റെയ്ഡ്. പൊലീസ് നടത്തിയ റെയ്ഡിൽ പിടികൂടിയത് നോട്ട് എണ്ണൽ യന്ത്രം ഉൾപ്പെടെ ലക്ഷക്കണക്കിന് രൂപയും രേഖകളും ബിസിനസ് ആവശ്യാർഥം കൊള്ള പലിശക്ക് പണം കടം കൊടുത്ത് ആളുകളെ വഴിയാധാരമാക്കുകയാണ് പലിശക്കാരെന്ന പരാതിയുമായി നാട്ടുകാരും രംഗത്ത്.

കൊള്ളപലിശക്ക് പണം കടം കൊടുക്കുന്ന യുവാവിന്റെ വീട്ടിൽ പൊലീസ് നടത്തിയ പരിശോധനയിൽ നോട്ട് എണ്ണുന്ന യന്ത്രവും 21.5 ലക്ഷം രൂപയും രണ്ട് ലാപ്ടോപ്പുകളും ബാങ്ക് ചെക്കുകളും ബ്ലാങ്ക് മുദ്ര പേപ്പറുകളും നിരവധി അസൽ ആധാരങ്ങളും കരാർ രേഖകളും പിടിച്ചെടുത്തു. വളാഞ്ചേരി അത്തിപ്പറ്റ വലിയകത്ത് മുഹമ്മദ് റഫീഖിന്റെ (35) വീട്ടിലും ഗസ്റ്റ് ഹൗസിലും ബന്ധുവീടുകളിലുമായി ഒരേസമയം അഞ്ച് കേന്ദ്രങ്ങളിലാണ് പൊലീസ് പരിശോധന നടത്തിയത്.

വളാഞ്ചേരിയിൽ ബസ് സർവീസ് നടത്തുന്ന മൂത്തേടത്ത് അഷ്റഫിന്റെ പരാതിയെ തുടർന്നാണ് പൊലീസ് റെയ്ഡ് നടത്തിയത്. 2015 മാർച്ചിൽ മുഹമ്മദ് റഫീഖിൽ നിന്ന് ബിസിനസ് ആവശ്യാർഥം 50 ലക്ഷം രൂപ കടം വാങ്ങിയത് 75 ലക്ഷം രൂപ തിരിച്ചു നൽകിയിട്ടും വീണ്ടും 75 ലക്ഷം വേണമെന്ന് പറഞ്ഞു ഭീഷണിപ്പെടുത്തുകയായിരുന്നുവെന്നാണ് പരാതി. പ്രതിയെ പിടികൂടാനായിട്ടില്ല. തിരൂർ ഡിവൈഎസ്‌പി പി.കെ. സുരേഷ് ബാബുവിന്റെ നിർദേശ പ്രകാരം വളാഞ്ചേരി ഇൻസ്പെക്ടർ എസ്എച്ച്ഒ ടി. മനോഹരൻ, വളാഞ്ചേരി എസ്ഐ കെ.ആർ. രഞ്ജിത്, കോട്ടക്കൽ എസ്ഐ റിയാസ് ചാക്കീരി, കൽപ്പകഞ്ചേരി എസ്ഐ പ്രിയൻ, കാടാമ്പുഴ എസ്ഐ കെ. സുധീർകുമാർ, എഎസ്ഐ അബൂബക്കർ സിദിഖ്, കെ.പി. ചന്ദ്രൻ, എസ്സിപിഒ. വി. രാജൻ, എം. ജറീഷ്, അനീഷ് ജോൺ, ടി. വിവേക്, യു.അക്‌ബർ, ജയകൃഷ്ണൻ, പി. സുജിത്ത്, കെ. മുഹമ്മദ് ഫാസിൽ, കൃഷ്ണപ്രസാദ്, ആർ.ജെ. ജോഷി സേവ്യർ, ഡബ്ലിയുഎസ് സിപിഒ സൗജത്ത്, ഗ്രേസി, ലതിക, അമ്പിളി എന്നിവരും പരിശോധന സംഘത്തിലുണ്ടായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP