Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വെഞ്ഞാറമ്മൂട് മണലി മുക്കിൽ 60 കിലോ കഞ്ചാവ് പിടിച്ചു; കഞ്ചാവ് വിൽപ്പന നടത്തിയത് കോഴിഫാമിന്റെ മറവിൽ; ഒരാൾ പ്ിടിയിൽ

വെഞ്ഞാറമ്മൂട് മണലി മുക്കിൽ 60 കിലോ കഞ്ചാവ് പിടിച്ചു; കഞ്ചാവ് വിൽപ്പന നടത്തിയത് കോഴിഫാമിന്റെ മറവിൽ; ഒരാൾ പ്ിടിയിൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വെഞ്ഞാറമ്മൂട് മണലി മുക്കിൽ 60 കിലോ കഞ്ചാവ് പിടിച്ചു. കോഴി ഫാമിന്റെ മറവിലായിരുന്നു കഞ്ചാവ് വിൽപന. സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്‌ക്വാഡാണ് കഞ്ചാവ് പിടിച്ചത്.കോഴിഫാമിന്റെ മറവിൽ ലഹരി വിൽപന നടത്തിയ അക്‌ബർ ഷായെ എക്സൈസ് അറസ്റ്റ് ചെയ്തു.ഫാം നടത്തുന്ന വ്യക്തിയുടെ ബന്ധുവാണ് അറസ്റ്റിലായ അക്‌ബർ ഷാ.

മരപൊടി എന്ന വ്യാജേനയാണ് ഫാം ഉടമയെ തെറ്റിധരിപ്പിച്ച് ചാക്കുകളിൽ കഞ്ചാവ് സൂക്ഷിച്ചിരുന്നത്. 100 ചാക്കിലാണ് കഞ്ചാവ് കണ്ടെത്തിയത്. ഉടമയുടെ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ കഞ്ചാവ് കണ്ടെത്തുകയായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP