Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202118Friday

എന്തുകൊണ്ടാണ് ഇവരെ വളഞ്ഞിട്ട് അക്രമിക്കുന്നതെന്ന് അറിയുമോ? തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട യുഡിഎഫ് നേതാക്കളെ പിന്തുണച്ച് കുറിപ്പുമായി രാഹുൽ മാങ്കൂട്ടത്തിൽ

എന്തുകൊണ്ടാണ് ഇവരെ വളഞ്ഞിട്ട് അക്രമിക്കുന്നതെന്ന് അറിയുമോ? തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട യുഡിഎഫ് നേതാക്കളെ പിന്തുണച്ച് കുറിപ്പുമായി രാഹുൽ മാങ്കൂട്ടത്തിൽ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിനെ തുടർന്ന് സൈബർ അധിക്ഷേപം നേരിടുന്ന അഞ്ച് യുഡിഎഫ് നേതാക്കൾക്ക് പിന്തുണയുമായി യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ. മുഖ്യമന്ത്രി പിണറായി വിജയനെതിരെ സംസാരിക്കുന്ന അഞ്ച് നേതാക്കളാണ് തോറ്റത് എന്ന കാര്യം ഓർമ്മിപ്പിച്ചു കൊണ്ടാണ് രാഹുലിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്.

തൃത്താലയിലെ വിടി ബൽറാം, അഴീക്കോട്ടെ കെഎം ഷാജി, അരുവിക്കരയിലെ കെഎസ് ശബരീനാഥൻ, വടക്കാഞ്ചേരിയിലെ അനിൽ അക്കര, താനൂരിലെ പി. കെ ഫിറോസ് എന്നിവരുടെ പരാജയമാണ് സിപിഐഎം ഏറ്റവും കൂടുതൽ ആഘോഷിക്കുന്നതെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പറയുന്നു. ഇതിനുള്ള കാരണവും ഇദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഫേസ്‌ബുക്കിലൂടെയാണ് പ്രതികരണം:

പ്രതികരണത്തിന്റെ പൂർണ രൂപം,

സിപിഐഎം ഏറ്റവും അധികം ആഘോഷിക്കുന്ന, ആക്ഷേപിക്കുന്ന അഞ്ച് പേരുടെ പരാജയങ്ങളുണ്ട്. തൃത്താലയിലെ വിടി ബൽറാം, അഴീക്കോട്ടെ കെഎം ഷാജി, അരുവിക്കരയിലെ കെഎസ് ശബരീനാഥൻ, വടക്കാഞ്ചേരിയിലെ അനിൽ അക്കര, താനൂരിലെ പി. കെ ഫിറോസ്.

കഴിഞ്ഞ 5 വർഷക്കാലം CPIM ന്റെ രാഷ്ട്രീയത്തോട് ഏറ്റവും രൂക്ഷമായി സംവദിച്ചവരാണ്, പിണറായിയുടെയും പാർട്ടിയുടെയും കരടായി മാറിയവരാണ്, CPI M ലെ പല ബിംബങ്ങളെയും ചോദ്യം ചെയ്തവരാണ്.
VT ബൽറാമും, KS ശബരിനാഥനും, KM ഷാജിയും, നിയമസഭയിലും പുറത്തും ശക്തമായി CPIM ആശയങ്ങളുടെ വ്യാജ നിർമ്മിതിയെ തകർത്തു, അനിൽ അക്കര ലൈഫ് മിഷൻ അഴിമതി പുറത്തുകൊണ്ട് വന്നു, പി.കെ ഫിറോസ് ജലീലിന്റെ കൊള്ളരുതായ്മകൾ പിടികൂടി അങ്ങനെ കുറ്റങ്ങൾ ഏറെയുണ്ട്. ഈ പട്ടികയിലെ മറ്റ് പലരും ഉണ്ടെങ്കിലും അവർ ജയിച്ചു വന്നു.

CPIM നെ രാഷ്ട്രീയമായി ചോദ്യം ചെയ്താൽ, അവരുടെ പൊള്ളത്തരങ്ങൾ തുറന്നു കാട്ടിയാൽ അവർക്ക് ഭ്രാന്ത് പിടിക്കും. പിന്നെ കൂട്ടമായി വന്ന് അക്രമിക്കും, അത് അണികൾ മാത്രമല്ല പൊതുമണ്ഡലത്തിൽ 'നിഷ്പക്ഷതയുടെ പുതപ്പിട്ട് ' മൂടി പുതച്ചുറങ്ങുന്ന സ്ലീപ്പർ സെല്ലുകളും ഉണർന്ന് അക്രമത്തിന് നേതൃത്വം കൊടുക്കും. അത് എല്ലാ ഫാഷിസ്റ്റ് സംഘടനകളുടെയും പൊതു സ്വഭാവമാണ്. അപരന്റെ ശബ്ദം സംഗീതം പോലെ ആസ്വദിക്കുമെന്നൊക്കെ മേമ്പൊടിക്ക് പറയുമെങ്കിലും, ഇജകങ രാഷ്ട്രീയ സംവാദങ്ങളും, ചോദ്യങ്ങളും അംഗീകരിക്കില്ല. അത്തരം അപര ശബ്ദങ്ങളെ കായികമായും, 'തെറിയുകമായും' നേരിടുകയെന്ന പ്രാകൃത ശൈലിയാണ് അവരുടേത്...

ഈ പോസിറ്റിൽ പോലും വന്ന് ഇത് വായിച്ചു നോക്കാതെ, രാഷ്ട്രീയമായി സംവദിക്കാതെ സ്വന്തം മനസിലെ മാലിന്യങ്ങൾ വിസർജിച്ചു പോകുന്ന വിവേകശൂന്യമായ ഒരു അണി സമ്പത്തുള്ളതാണ് അവരുടെ 'കരുത്ത്. ഇവർ നിലപാടുകൾ പറഞ്ഞവരാണ്, നിലപാട് പറഞ്ഞിട്ട് തോറ്റാൽ തോല്ക്കട്ടെയെന്ന് വെക്കും...വളഞ്ഞിട്ട് അക്രമിച്ചാൽ പ്രസ്ഥാനം അവരെ ചേർത്ത് പിടിച്ച് സംരക്ഷിക്കും.... വിജയത്തേക്കാൾ മധുരമുണ്ട് പ്രിയപ്പെട്ടവരെ നിലപാട് പറഞ്ഞിട്ടുള്ള നിങ്ങളുടെ പരാജയത്തിന്. എത്ര തോറ്റാലും, രാഷ്ട്രീയം പറഞ്ഞു കൊണ്ടിരിക്കും വിജയിക്കും വരെ.....അഭിവാദ്യങ്ങൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP