Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഷഹ്‌ലയുടെ കുടുംബത്തിന് അടിയന്തിര സഹായം നൽകണമെന്ന് രാഹുൽ ഗാന്ധി; സ്‌കൂളിന്റെ വികസന പ്രവർത്തനങ്ങൾക്ക് ആവശ്യമായ തുക എംപി ഫണ്ടിൽ നിന്നും നൽകാമെന്നും മുഖ്യമന്ത്രിക്കയച്ച കത്തിൽ വയനാട് എംപിയുടെ ഉറപ്പ്

ഷഹ്‌ലയുടെ കുടുംബത്തിന് അടിയന്തിര സഹായം നൽകണമെന്ന് രാഹുൽ ഗാന്ധി; സ്‌കൂളിന്റെ വികസന പ്രവർത്തനങ്ങൾക്ക് ആവശ്യമായ തുക എംപി ഫണ്ടിൽ നിന്നും നൽകാമെന്നും മുഖ്യമന്ത്രിക്കയച്ച കത്തിൽ വയനാട് എംപിയുടെ ഉറപ്പ്

മറുനാടൻ ഡെസ്‌ക്‌

വയനാട്: ക്ലാസ് മുറിയിൽ വെച്ച് പാമ്പ് കടിയേറ്റ് മരിച്ച അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയുടെ കുടുംബത്തിന് അടിയന്തിര സഹായം നൽകണം എന്നാവശ്യപ്പെട്ട് വയനാട് എംപി രാഹുൽ ഗാന്ധി മുഖ്യമന്ത്രിക്ക് കത്തയച്ചു. സ്‌കൂളിന്റെ വികസന പ്രവർത്തങ്ങൾക്ക് വേണ്ട തുക എംപി ഫണ്ടിൽ നിന്നും നൽകാമെന്നും രാഹുൽ ഉറപ്പു നൽകി.

വയനാട്ടിലെ എറ്റവും പഴക്കം ചെന്ന സ്‌കൂളുകളിലൊന്നാണ് സർവജന ഹയർ സെക്കണ്ടറി സ്‌കൂളെന്നും സ്‌കൂളിന്റെ വികസന പ്രവർത്തങ്ങൾക്ക് വേണ്ട തുക എംപി ഫണ്ടിൽ നിന്നും നൽകാമെന്നും രാഹുൽ കത്തിലൂടെ ഉറപ്പ് നൽകുന്നു. സ്‌കൂളിന്റെ വികസനത്തിന് സമയബന്ധിത ആക്ഷൻ പ്ലാൻ തയ്യാറാക്കണമെന്ന് ആവശ്യപ്പെട്ട രാഹുൽ വയനാട്ടിലെ മറ്റ് പൊതു വിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യങ്ങളും മെച്ചപ്പെടുത്തണമെന്ന് കത്തിൽ ആവശ്യപ്പെടുന്നു.

വയനാട് മണ്ഡലത്തിലെ സ്‌കൂളുകളിൽ സുരക്ഷാ ഓഡിറ്റ് നടത്തണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. സ്‌കൂളുകളുടെ വികസനത്തിന് ആവശ്യമായ ഫണ്ട് കേന്ദ്ര-സംസ്ഥാന സർക്കാരുകളിൽ നിന്നും ഉറപ്പാക്കാൻ ഇടപെടണം എന്നും എംപി മുഖ്യമന്ത്രിയോടാവശ്യപ്പെട്ടു. മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിൽ ഉടൻ തന്നെ കുട്ടിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്നും ഇത്തരം ദൗർഭാഗ്യകരമായ സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടി വേണമെന്നും പറഞ്ഞാണ് കത്ത് അവസാനിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP