Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നേതാവായാൽ ഇങ്ങനെ വേണം! ജീവൻ കാക്കാനുള്ള ഈ കരുതലിന് ബിഗ് സല്യൂട്ടുമായി ചെങ്ങന്നൂരുകാർ; രോഗബാധിതയെ കൊണ്ടുപോകാനുള്ള എയർ ആംബുലൻസിനായി വഴിമാറി രാഹുൽ ഗാന്ധി

നേതാവായാൽ ഇങ്ങനെ വേണം! ജീവൻ കാക്കാനുള്ള ഈ കരുതലിന് ബിഗ് സല്യൂട്ടുമായി ചെങ്ങന്നൂരുകാർ; രോഗബാധിതയെ കൊണ്ടുപോകാനുള്ള എയർ ആംബുലൻസിനായി വഴിമാറി രാഹുൽ ഗാന്ധി

മറുനാടൻ മലയാളി ബ്യൂറോ

ചെങ്ങന്നൂർ: പ്രളയത്തിൽ മുങ്ങിയ ചെങ്ങന്നൂർ നിവാസികൾ ഇനിയും ആ ഞെട്ടലിൽ നിന്ന് മുക്തരായിട്ടില്ല. മഴ മാറി വെയിൽ തെളിഞ്ഞെങ്കിലും പൂർണമായും സാധാരണ ജീവിതത്തിലേക്ക് മടങ്ങി വന്നിട്ടില്ല ചെങ്ങന്നൂരിലെ ഉൾപ്രദേശങ്ങൾ. ദുരിതാശ്വാസ ക്യാമ്പുകളിലാണ് ഒരുവലിയ വിഭാഗം ജീവിതം കഴിക്കുന്നത്. ഈ സമയത്ത് സാന്ത്വനിപ്പിക്കുന്ന ഏതുപ്രവർത്തിയും ദുരന്തബാധിതർക്ക് ആശ്വാസമായിരിക്കും. ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിക്കാനെത്തിയ കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ പ്രവൃത്തി നാട്ടുകാരുടെ കൈയടി നേടിയതും അതുകൊണ്ടാവാം.

രോഗബാധിതയായ സ്ത്രീയെയും വഹിച്ച് കൊണ്ടുള്ള എയർ ആംബുലൻസിന് വേണ്ടി തന്റെ യാത്ര വൈകിപ്പിച്ച് കാത്തിരുന്നതിനാണ് രാഹുൽ നാട്ടുകാരുടെ അഭിനന്ദനം ഏറ്റുവാങ്ങിയത്. ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജ് ഗ്രൗണ്ടിലാണ് സംഭവം. ചെങ്ങന്നൂരിലെ ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ച ശേഷം രാഹുൽ മടക്കയാത്രക്കായി ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജ് ഗ്രൗണ്ടിലെത്തിയപ്പോൾ രോഗിയായ സ്ത്രീയെ കോട്ടയത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ എയർ ആംബുലൻസും എത്തിയിരുന്നു. ഇക്കാര്യം അറിഞ്ഞ രാഹുൽ എയർ ആംബുലൻസ് പോയ ശേഷം മതി തന്റെ യാത്രയെന്ന് നിർദ്ദേശം നൽകി കാത്തുനിൽക്കുകയായിരുന്നു. തുടർന്ന് എയർ ആംബുലൻസ് തിരിച്ച ശേഷമാണ് രാഹുൽ ആലപ്പുഴയിലേക്ക് തന്റെ യാത്ര തുടർന്നത്.

കേരളത്തിലെ പ്രളയത്തിൽ ആയിരങ്ങളുടെ ജീവൻ രക്ഷിച്ച മത്സ്യത്തൊഴിലാളികളുടെ സേവനം കോസ്റ്റ്ഗാർഡ് ഉപയോഗപ്പെടുത്തണമെന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. യു.പി.എ സർക്കാർ അധികാരത്തിലെത്തിയാൽ മത്സ്യത്തൊഴിലാളികൾക്ക് വേണ്ടി സ്വന്തം മന്ത്രാലയം രൂപീകരിക്കും. ദൈവത്തിന്റെ സ്വന്തം സൈന്യത്തിന് അവരുടെ സ്വന്തം മന്ത്രാലയം ഉണ്ടായിരിക്കുമെന്നും രാഹുൽ ഉറപ്പ് നൽകി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP