Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ദേശീയപാതാ സമരപ്പന്തലിലേക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രാഹുൽഗാന്ധി എത്തി; നിരാഹാരസമരം പത്താം ദിവസത്തിലേക്ക് കടക്കുന്നതോടെ രാഹുൽ ഗാന്ധിയുടെ സന്ദർശനം വിഷയത്തിന് ദേശീയ ശ്രദ്ധ നേടിത്തരുമെന്ന് വിലയിരുത്തൽ; സ്ത്രീകളും കുട്ടികളുമുൾപ്പെടെയുള്ളവർ അഭിവാദ്യമർപ്പിച്ച് സമരപ്പന്തലിൽ

ദേശീയപാതാ സമരപ്പന്തലിലേക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രാഹുൽഗാന്ധി എത്തി; നിരാഹാരസമരം പത്താം ദിവസത്തിലേക്ക് കടക്കുന്നതോടെ രാഹുൽ ഗാന്ധിയുടെ സന്ദർശനം വിഷയത്തിന് ദേശീയ ശ്രദ്ധ നേടിത്തരുമെന്ന് വിലയിരുത്തൽ; സ്ത്രീകളും കുട്ടികളുമുൾപ്പെടെയുള്ളവർ അഭിവാദ്യമർപ്പിച്ച് സമരപ്പന്തലിൽ

മറുനാടൻ മലയാളി ബ്യൂറോ

കൽപറ്റ: കോഴിക്കോട്-കൊല്ലഗൽ 766 ദേശീയപാതയിലെ സഞ്ചാരസ്വാതന്ത്ര്യം തടയരുതെന്നാവശ്യപ്പെട്ട് നടത്തുന്ന അനിശ്ചിതകാല നിരാഹാരത്തിന് പിന്തുണ അറിയിക്കാൻ രാഹുൽ ഗാന്ധി വയനാട്ടിലെത്തി. നിരാഹാരസമരം പത്താംദിവസത്തിലേക്ക് കടന്ന ദിവസമാണ് രാഹുൽ ഗാന്ധി സമരപ്പന്തലിലെത്തിയിരിക്കുന്നത്. അയൽജില്ലകളിൽ നിന്നും അയൽസംസ്ഥാനങ്ങളിൽ നിന്നുമുൾപ്പെടെ പതിനായിരത്തോളംപേരാണ് വ്യാഴാഴ്ചയും യുവജന നേതാക്കളുടെ നിരാഹാരസമരത്തിന് അഭിവാദ്യമർപ്പിച്ച് സമരപ്പന്തലിലെത്തിയത്.

രാത്രിയാത്രാനിരോധനം പിൻവലിക്കുക, പാത പൂർണമായി അടച്ചിടാനുള്ള നീക്കം ഉപേക്ഷിക്കുക തുടങ്ങിയ വിഷയങ്ങളുന്നയിച്ചുകൊണ്ട് യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം സെക്രട്ടറിയും നഗരസഭാകൗൺസിലറുമായ റിനു ജോൺ, ഡിവൈഎഫ്ഐ. ജില്ലാ വൈസ് പ്രസിഡന്റ് എം.എസ്. ഫെബിൻ, യുവമോർച്ച ജില്ലാ പ്രസിഡന്റ് പ്രശാന്ത് മലവയൽ, വ്യാപാരി-വ്യവസായി ഏകോപന സമിതി യൂത്ത് വിങ് ബത്തേരി യൂണിറ്റ് പ്രസിഡന്റ് പി. സംഷാദ് എന്നിവരാണ് നിരാഹാരമനുഷ്ഠിക്കുന്നത്. ഇവരുടെ ആരോഗ്യനില വഷളായിത്തുടങ്ങിയിട്ടുണ്ട്. വിഷയത്തിൽ രാഹുൽ ഗാന്ധി ഇടപെടുന്നതോടെ ദേശീയ ശ്രദ്ധ കൈ വരിക്കാൻ കഴിയുമെന്നാണ് സമരക്കാർ കരുതുന്നത്.

നിരാഹാരമനുഷ്ഠിക്കുന്നവർക്ക് പിന്തുണയുമായി യൂത്ത് ലീഗ് നിയോജകമണ്ഡലം ജനറൽ സെക്രട്ടറി അസീസ് വേങ്ങൂർ അഞ്ചുദിവസമായി ഉപവാസം അനുഷ്ഠിച്ചുവരുകയാണ്. സമരത്തിനോട് അനുഭാവം പ്രകടിപ്പിച്ച് വിവിധ സംഘടനകളും വ്യക്തികളുമെല്ലാം സമരപ്പന്തലിൽ ഏകദിന ഉപവാസം അനുഷ്ഠിക്കുന്നുണ്ട്. നിരവധി പേരാണ് സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രി യുവാക്കൾ നടത്തിയ മൊബൈൽഫ്‌ളാഷ് ലൈറ്റ് പ്രകടത്തിൽ നൂറുകണക്കിനാളുകൾ പങ്കെടുത്തു. കുടുംബശ്രി ജില്ലാ മിഷന്റെ നേതൃത്വത്തിൽ വനിതകൾ നടത്തിയ പ്രകടനം കനത്ത മഴയിലും നഗരത്തെ അക്ഷരാർത്ഥത്തിൽ സ്തംഭിപ്പിച്ചു. ജനകീയ സമരത്തെ തുടർന്ന് സർക്കാർ നിയമിക്കുന്ന വിദഗ്ദ സമിതി. പ്രദേശവാസികളെ കൂടി കേൾക്കാൻ സന്നദ്ധമാകുമെന്നാണ് പ്രതീക്ഷയെന്ന് യുവജന സമിതി നേതാക്കൾ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP