Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആ വെജിറ്റേറിയൻ രാഷ്ട്രീയക്കാരനെ രാഹുൽ ഗാന്ധിക്കു നന്നേ ബോധിച്ചു; കെപിസിസിയുടെ മട്ടുപ്പാവു കൃഷി കാണാൻ കോൺഗ്രസ് ഉപാധ്യക്ഷനെത്തി

ആ വെജിറ്റേറിയൻ രാഷ്ട്രീയക്കാരനെ രാഹുൽ ഗാന്ധിക്കു നന്നേ ബോധിച്ചു; കെപിസിസിയുടെ മട്ടുപ്പാവു കൃഷി കാണാൻ കോൺഗ്രസ് ഉപാധ്യക്ഷനെത്തി

തിരുവനന്തപുരം: ഗ്രൂപ്പു വ്യത്യാസമില്ലാതെ കോൺഗ്രസ് നേതാക്കൾ ആഞ്ഞടിക്കുമ്പോഴും ഇതിലൊന്നും കൂസാതെ മുന്നോട്ടു നീങ്ങുകയാണ് കെപിസിസി പ്രസിഡന്റ്് വി എം സുധീരൻ. മദ്യനയത്തിലും മറ്റും സർക്കാരിനെതിരെ സുധീര നിലപാട് എടുക്കുന്ന കെപിസിസി പ്രസിഡന്റിനൊപ്പം ഇന്നു കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി സന്ദർശനത്തിനെത്തിയത് ഒരു വ്യത്യസ്ത പോരാട്ടവേദിയിലാണ്.

കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവന്റെ മട്ടുപ്പാവിൽ ആരംഭിച്ച ജൈവ പച്ചക്കറി കൃഷിയിടത്തിലാണ് സുധീരനൊപ്പം രാഹുൽ ഗാന്ധി എത്തിയത്. ഗാന്ധി ഹരിതസമൃദ്ധി പദ്ധതിയുടെ ഭാഗമായാണ് ഇന്ദിരാഭവന്റെ മട്ടുപ്പാവിൽ ജൈവപച്ചക്കറി കൃഷി ആരംഭിച്ചത്.

'വെജിറ്റേറിയൻ' രാഷ്ട്രീയക്കാരനെന്നു ചില കോൺഗ്രസ് നേതാക്കൾ വി എം സുധീരനെ പരിഹസിച്ചെങ്കിലും കോൺഗ്രസ് ആസ്ഥാനത്തെ പച്ചക്കറി കൃഷി രാഹുലിനു നന്നേ ബോധിച്ചതായാണ് വിവരം. നേരത്തെ, ജനപക്ഷയാത്രയ്ക്കിടെ കെ മുരളീധരൻ എംഎൽഎയാണ് വി എം സുധീരനെ പച്ചക്കറി രാഷ്ട്രീയക്കാരനെന്നും ജനപക്ഷ യാത്രയെ പച്ചക്കറിയാത്രയെന്നും ആക്ഷേപിച്ചത്.

രാഹുൽ ഗാന്ധിയുടെ മുന്നിൽ പരാതികളുമായി കോൺഗ്രസ് നേതാക്കൾ എത്തിയപ്പോഴും സുധീരന്റെ നിലപാട് എന്താണെന്ന് രാഹുൽ ഗാന്ധി തിരക്കിയിരുന്നു. സുധീരനു രാഹുൽ പിന്തുണ അറിയിച്ചുവെന്നാണ് കോൺഗ്രസ് വൃത്തങ്ങളിൽ നിന്നുള്ള സൂചന.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP