Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പ്രളയബാധിത പ്രദേശങ്ങളിലെ രാഹുൽ ഗാന്ധിയുടെ സന്ദർശനം തുടരുന്നു; ചെങ്ങന്നൂരിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ എത്തി ഒരോരുത്തരേയും ആശ്വസിപ്പിച്ച് ധൈര്യമായി ഇരിക്കാൻ നിർദ്ദേശം; ആലുവയിലും പറവൂരിലും ചാലക്കുടിയിലേയും ക്യാമ്പുകൾ ഉച്ചയ്ക്ക് ശേഷം സന്ദർശിക്കും; കോഴിക്കോടും വയനാടും സന്ദർശിച്ച് ഡൽഹിക്ക് മടക്കം നാളെ

പ്രളയബാധിത പ്രദേശങ്ങളിലെ രാഹുൽ ഗാന്ധിയുടെ സന്ദർശനം തുടരുന്നു; ചെങ്ങന്നൂരിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ എത്തി ഒരോരുത്തരേയും ആശ്വസിപ്പിച്ച് ധൈര്യമായി ഇരിക്കാൻ നിർദ്ദേശം; ആലുവയിലും പറവൂരിലും ചാലക്കുടിയിലേയും ക്യാമ്പുകൾ ഉച്ചയ്ക്ക് ശേഷം സന്ദർശിക്കും; കോഴിക്കോടും വയനാടും സന്ദർശിച്ച് ഡൽഹിക്ക് മടക്കം നാളെ

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: കേരളത്തിൽ പ്രളയബാധിതർ താമസിക്കുന്ന ദുരിതാശ്വാസ ക്യാമ്പുകൾ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി സന്ദർശിക്കുന്നു. ഇന്ന് രാവിലെ തലസ്ഥാനത്തെത്തിയ രാഹുൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി അധ്യക്ഷൻ എംഎ ഹസൻ, പിസി വിഷ്ണുനാഥ് ഉൾപ്പടെയുള്ള കോൺജഗ്രസ് നേതാക്കളുമൊത്താണ് ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിക്കുന്നത്. ചെങ്ങന്നൂരിലും ആലപ്പുഴയിലുമാണ് ഇന്ന് ഉച്ചയ്ക് മുൻപ് രാഹുൽ സന്ദർശനം നടത്തുന്നത്. പ്രളയബാധിതരെ നേരിൽ കണ്ട ശേഷം അവരെ ആശ്വസിപ്പിക്കുകയും സ്ഥിതിഗതികൾ ചോദിച്ച് മനസ്സിലാക്കിയ ശേഷവുമാണ് അദ്ദേഹം ഓരോ ക്യാമ്പുകളിൽ നിന്നും മടങ്ങുന്നത്.

പുലർച്ചെ 3.30ന് അദ്ദേഹം തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തി. 10.15നു ഹെലികോപ്റ്ററിൽ തിരുവനന്തപുരത്തുനിന്നു ചെങ്ങന്നൂരിലേക്കു പോവുകയായിരുന്നു.തുടർന്നു ഹെലികോപ്റ്ററിൽ ആലപ്പുഴയിലേക്ക്. 12.30 മുതൽ 1.30 വരെ ദുരിതാശ്വാസ കേന്ദ്രങ്ങൾ സന്ദർശിക്കുകയും മത്സ്യത്തൊഴിലാളികളെ അനുമോദിക്കുന്ന ചടങ്ങിൽ പങ്കെടുക്കുകയും ചെയ്യും.

2.30ന് ആലപ്പുഴയിൽ നിന്നു കൊച്ചിയിലേക്ക്. 3.45 മുതൽ 6.15 വരെ ആലുവ, ചാലക്കുടി, പറവൂർ ദുരിതാശ്വാസക്യാംപുകൾ സന്ദർശിക്കും. തുടർന്നു കൊച്ചിയിൽ. നാളെ രാവിലെ 10നു വിമാനത്തിൽ കോഴിക്കോടിന്. 10.45നു കോഴിക്കോട്ടുനിന്നു വയനാട്ടിലേക്കു ഹെലികോപ്റ്ററിൽ. പ്രളയത്തിൽ തകർന്ന കോട്ടത്തറ ഗ്രാമം 11.30 മുതൽ 12.30 വരെ സന്ദർശിച്ചശേഷം മടങ്ങും.ദുരിതാശ്വാസ പ്രവർത്തനങ്ങൾ വിലയിരുത്താനും പുനരധിവാസ പ്രവർത്തനങ്ങൾ ചർച്ച ചെയ്യാനുമായി കെപിസിസി നേതൃയോഗം 30നു ഉച്ചയ്ക്കു മൂന്നരയ്ക്ക് ഇന്ദിരാഭവനിൽ ചേരും.

സംസ്ഥാനത്തിന് കൂടുതൽ സഹായം നൽകാൻ കേന്ദ്രം തയ്യാറാകണമെന്ന് നേരത്തെ രാഹുൽ ഗാന്ധി ആവശ്യപ്പെട്ടിരുന്നു. സംസ്ഥാനം നേരിടുന്ന സമാനതകളില്ലാത്ത ദുരിതത്തിൽ എല്ലാവരും ഒരുമിച്ച് നിൽക്കണമെന്നും രാഹുൽ ആവശ്യപ്പെട്ടിരുന്നു. വിദേശ യാത്രകളും മറ്റും നേരത്തെ മുൻകൂട്ടി തീരുമാനിച്ച പരിപാടികളുമുണ്ടായിരുന്നതിനാലാണ് രാഹുൽ ഗാന്ധിയുടെ സന്ദർശനം വൈകിയത് എന്നാണ് കോൺഗ്രസ് നേതാക്കൾ നൽകുന്ന വിവരം

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP