Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

അതിരാവിലെ തിരുവനന്തപുരത്തെത്തി രാഹുൽ ഗാന്ധി 10:15ന് ചെങ്ങന്നൂരിലേക്ക്; ആലപ്പുഴയിലേയും ചെങ്ങന്നൂരിലേയും ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ച ശേഷം കൊച്ചിയിലേക്ക് പറന്നിറങ്ങി ആലുവയിലും പറവൂരിലും ചാലക്കുടിയിലേയും ക്യാമ്പുകൾ സന്ദർശിക്കും; നാളെ രാവിലെ കോഴിക്കോടിറങ്ങിയ ശേഷം വയനാടും സന്ദർശിച്ച് മടക്കം

അതിരാവിലെ തിരുവനന്തപുരത്തെത്തി രാഹുൽ ഗാന്ധി 10:15ന് ചെങ്ങന്നൂരിലേക്ക്; ആലപ്പുഴയിലേയും ചെങ്ങന്നൂരിലേയും ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ച ശേഷം കൊച്ചിയിലേക്ക് പറന്നിറങ്ങി ആലുവയിലും പറവൂരിലും ചാലക്കുടിയിലേയും ക്യാമ്പുകൾ സന്ദർശിക്കും; നാളെ രാവിലെ കോഴിക്കോടിറങ്ങിയ ശേഷം വയനാടും സന്ദർശിച്ച് മടക്കം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരളത്തിലെ പ്രളയം ബാധിച്ച മേഖലകളിൽ സന്ദർശനം നടത്തുന്നതിനായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഇന്ന് രാവിലെ തലസ്ഥാനത്ത് എത്തും. ആലപ്പുഴ മുതൽ വയനാട് വരെയുള്ള പ്രളയബാധിത മേഖല അദ്ദേഹം സന്ദർശിക്കും.പ്രളയബാധിത പ്രദേശങ്ങളിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ രണ്ടുദിവസത്തെ പര്യടനം ഇന്ന് തന്നെ ആരംഭിക്കും. പുലർച്ചെ 3.30ന് അദ്ദേഹം തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തി. 10.15നു ഹെലികോപ്റ്ററിൽ തിരുവനന്തപുരത്തുനിന്നു ചെങ്ങന്നൂരിലേക്കു പോകും.

10.45 മുതൽ 11.45 വരെ ചെങ്ങന്നൂരിലെ ദുരിതാശ്വാസ ക്യാംപുകൾ സന്ദർശിക്കും. തുടർന്നു ഹെലികോപ്റ്ററിൽ ആലപ്പുഴയിലേക്ക്. 12.30 മുതൽ 1.30 വരെ ദുരിതാശ്വാസ കേന്ദ്രങ്ങൾ സന്ദർശിക്കുകയും മത്സ്യത്തൊഴിലാളികളെ അനുമോദിക്കുന്ന ചടങ്ങിൽ പങ്കെടുക്കുകയും ചെയ്യും.

2.30ന് ആലപ്പുഴയിൽ നിന്നു കൊച്ചിയിലേക്ക്. 3.45 മുതൽ 6.15 വരെ ആലുവ, ചാലക്കുടി, പറവൂർ ദുരിതാശ്വാസക്യാംപുകൾ സന്ദർശിക്കും. തുടർന്നു കൊച്ചിയിൽ. നാളെ രാവിലെ 10നു വിമാനത്തിൽ കോഴിക്കോടിന്. 10.45നു കോഴിക്കോട്ടുനിന്നു വയനാട്ടിലേക്കു ഹെലികോപ്റ്ററിൽ. പ്രളയത്തിൽ തകർന്ന കോട്ടത്തറ ഗ്രാമം 11.30 മുതൽ 12.30 വരെ സന്ദർശിച്ചശേഷം മടങ്ങും.ദുരിതാശ്വാസ പ്രവർത്തനങ്ങൾ വിലയിരുത്താനും പുനരധിവാസ പ്രവർത്തനങ്ങൾ ചർച്ച ചെയ്യാനുമായി കെപിസിസി നേതൃയോഗം 30നു ഉച്ചയ്ക്കു മൂന്നരയ്ക്ക് ഇന്ദിരാഭവനിൽ ചേരും.

സംസ്ഥാനത്തിന് കൂടുതൽ സഹായം നൽകാൻ കേന്ദ്രം തയ്യാറാകണമെന്ന് നേരത്തെ രാഹുൽ ഗാന്ധി ആവശ്യപ്പെട്ടിരുന്നു. സംസ്ഥാനം നേരിടുന്ന സമാനതകളില്ലാത്ത ദുരിതത്തിൽ എല്ലാവരും ഒരുമിച്ച് നിൽക്കണമെന്നും രാഹുൽ ആവശ്യപ്പെട്ടിരുന്നു. വിദേശ യാത്രകളും മറ്റും നേരത്തെ മുൻകൂട്ടി തീരുമാനിച്ച പരിപാടികളുമുണ്ടായിരുന്നതിനാലാണ് രാഹുൽ ഗാന്ധിയുടെ സന്ദർശനം വൈകിയത് എന്നാണ് കോൺഗ്രസ് നേതാക്കൾ നൽകുന്ന വിവരം

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP