Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202403Sunday

കേന്ദ്രത്തിൽ അധികാരത്തിൽ വന്നാൽ രാജസ്ഥാൻ മോഡൽ ആരോഗ്യ പദ്ധതി നടപ്പിലാക്കും: രാഹുൽ ഗാന്ധി

കേന്ദ്രത്തിൽ അധികാരത്തിൽ വന്നാൽ രാജസ്ഥാൻ മോഡൽ ആരോഗ്യ പദ്ധതി നടപ്പിലാക്കും: രാഹുൽ ഗാന്ധി

മറുനാടൻ മലയാളി ബ്യൂറോ

സുൽത്താൻ ബത്തേരി: 2024ൽ കേന്ദ്രത്തിൽ അധികാരത്തിൽ വന്നാൽ രാജസ്ഥാൻ മോഡൽ ആരോഗ്യ പദ്ധതി നടപ്പിലാക്കുമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. സുൽത്താൻ ബത്തേരിയിൽ ഒരു സ്വകാര്യ ആശുപത്രിയുടെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തെ ആരോഗ്യ പരിപാലത്തിൽ പുനർ മൂല്യനിർമയത്തിന്റെ ആവശ്യമുണ്ടെന്നും കേന്ദ്ര സർക്കാർ പാവപ്പെട്ടവർക്ക് താങ്ങാനാവുന്ന തരത്തിൽ ആരോഗ്യ പരിരക്ഷ നൽകുന്നതിന് മുൻഗണന നൽകണമെന്നും അദ്ദേഹം പറഞ്ഞു.

'കേന്ദ്ര സർക്കാർ പാവപ്പെട്ടവർക്ക് താങ്ങാനാവുന്ന തരത്തിൽ ആരോഗ്യ പരിരക്ഷ നൽകുന്നതിനനെ കുറിച്ച് ചിന്തിക്കണം. രാജസ്ഥാനിൽ ഇത് സംബന്ധിച്ച ചില പ്രവർത്തനങ്ങൾ ചെയ്തിട്ടുണ്ട്. 2024 ൽ ഞങ്ങൾ അധികാരത്തിൽ വന്നാൽ രാജ്യത്തുടനീളം ഇത്തരത്തിലുള്ള ആശയങ്ങൾ നടപ്പിലാക്കാൻ ശ്രമിക്കും' -രാഹുൽ ഗാന്ധി പറഞ്ഞു.

രാജസ്ഥാനിലെ ചിരഞ്ജീവി ആരോഗ്യ ഇൻഷുറൻസ് പദ്ധതിയെ രാജ്യത്തിനാകെ മാതൃകയായി കോൺഗ്രസ് ഉയർത്തിക്കാട്ടുന്നു. സംസ്ഥാനത്തെ എല്ലാ സ്ഥിര താമസക്കാർക്കും പണം നൽകാതെ തന്നെ മെഡിക്കൽ കവറേജ് വാഗ്ദാനം ചെയ്യുന്ന ഒരു സർക്കാർ സംരംഭമാണിത്. 'ചിരഞ്ജീവി ആരോഗ്യ ഇൻഷുറൻസ് പദ്ധതി' രാജ്യത്തെ ഏറ്റവും മികച്ച സൗജന്യ ചികിത്സാ പദ്ധതിയാണെന്നും കോൺഗ്രസ് അവകാശപ്പെടുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP