Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

സമ്പദ് വ്യവസ്ഥ തകർത്തു, ഇപ്പോൾ പ്രധാനമന്ത്രിയെ വിമർശിച്ചാൽ ആളുകൾ ജയിലിൽ ആകുന്ന അവസ്ഥ; എന്തിന് വേണ്ടിയാണ് അദ്ദേഹം രാജ്യത്ത് ഇത്രയധികം തൊഴിലില്ലായ്മ ഉണ്ടാക്കിയത്; മോദിയെ വിമർശിച്ച് രാഹുൽ ഗാന്ധി

സമ്പദ് വ്യവസ്ഥ തകർത്തു, ഇപ്പോൾ പ്രധാനമന്ത്രിയെ വിമർശിച്ചാൽ ആളുകൾ ജയിലിൽ ആകുന്ന അവസ്ഥ; എന്തിന് വേണ്ടിയാണ് അദ്ദേഹം രാജ്യത്ത് ഇത്രയധികം തൊഴിലില്ലായ്മ ഉണ്ടാക്കിയത്; മോദിയെ വിമർശിച്ച് രാഹുൽ ഗാന്ധി

സ്വന്തം ലേഖകൻ

കൽപറ്റ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിമർശനവുമായി കോൺഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുൽ ഗാന്ധി. ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ തകർത്തതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപിയും രാജ്യത്തെ ജനങ്ങളോട് ഉത്തരം പറയണമെന്ന് രാഹുൽ ആവശ്യപ്പെട്ടു. എന്തിന് വേണ്ടിയാണ് അദ്ദേഹം രാജ്യത്ത് ഇത്രയധികം തൊഴിലില്ലായ്മ ഉണ്ടാക്കിയതെന്നും അദ്ദേഹം ചോദിച്ചു. വയനാട്ടിലെത്തിയ രാഹുൽ ഗാന്ധി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.

ഒരു നേതാവിനും പതിനഞ്ച് പേർക്കും മാത്രമുള്ളതല്ല ഇന്ത്യ. ഇവിടുത്തെ തൊഴിലാളികളും സാധാരണക്കാരും വിദ്യാർത്ഥികളും എന്താണ് ചെയ്യേണ്ടത്. ഒരു നേതാവും ഒരു സിദ്ധാന്തവും മാത്രം മതിയെന്ന നയമാണ് മോദിക്കുള്ളത്. പ്രധാനമന്ത്രിയെ വിമർശിച്ചാൽ ജയിലിൽ ഇടുന്ന അവസ്ഥയാണുള്ളതെന്നും രാഹുൽ പറഞ്ഞു.

വൈവിധ്യമാണ് കോൺഗ്രസ് എല്ലാ കാലത്തും ഉയർത്തുന്നതെന്നും രാഹുൽ ചൂണ്ടിക്കാട്ടി. ബന്ദിപൂർ വനപാതയിലെ യാത്ര നിരോധനത്തിനെതിരെ നടത്തുന്ന പ്രതിഷേധ സമരങ്ങൾക്ക് പിന്തുണയർപ്പിച്ചാണ് രാഹുൽ വയനാട്ടിലെത്തിയത്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP