Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

രാഹുൽ ഗാന്ധി കണ്ടെത്തിയ വനിതാനേതാവ് രാഹുലിന് വേണ്ടി വോട്ടുപിടിക്കാൻ സജീവമായി രംഗത്തിറങ്ങി; മുൻ മന്ത്രി പി കെ ജയലക്ഷ്മി മാനന്തവാടിയിൽ പ്രചരണ രംഗത്ത് സജീവം; നിയമസഭാ മണ്ഡലത്തിലെ ജനറൽ കൺവീനറായ ജയലക്ഷ്മി ആദിവാസി മേഖലകളിൽ വീടുകയറി വോട്ടു പിടിക്കുന്നു

രാഹുൽ ഗാന്ധി കണ്ടെത്തിയ വനിതാനേതാവ് രാഹുലിന് വേണ്ടി വോട്ടുപിടിക്കാൻ സജീവമായി രംഗത്തിറങ്ങി; മുൻ മന്ത്രി പി കെ ജയലക്ഷ്മി മാനന്തവാടിയിൽ പ്രചരണ രംഗത്ത് സജീവം; നിയമസഭാ മണ്ഡലത്തിലെ ജനറൽ കൺവീനറായ ജയലക്ഷ്മി ആദിവാസി മേഖലകളിൽ വീടുകയറി വോട്ടു പിടിക്കുന്നു

മറുനാടൻ മലയാളി ബ്യൂറോ

മാനന്തവാടി: രാഹുൽ ഗാന്ധിയുടെ കണ്ടെത്തലാണ് പി കെ ജയലക്ഷ്മിയെന്ന ആദിവാസി നേതാവ്. വിവാഹശേഷം ഇടക്കാലം കൊണ്ട് പി കെ ജയലക്ഷ്മി രാഷ്ട്രീയത്തിൽ അത്രയ്ക്ക് സജീവമായിരുന്നില്ല. രാഹുൽ ഗാന്ധി തന്നെ വയനാട്ടിൽ സ്ഥാനാർത്ഥിയായതോടെ പി കെ ജലക്ഷ്മി വീണ്ടും സജീവമായി. രാഹുലിന് വേണ്ടി വോട്ടു ചോദിച്ചു കൊണ്ടാണ് ജയലക്ഷ്മി വീണ്ടും സജീവമായത്. മാനന്തവാടി മണ്ഡലത്തിലെ പ്രചാരണക്കമ്മിറ്റയുടെ ജനറൽ കൺവീനറാണ് അവർ. ആദിവാസി മേഖലകൾ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ജയലക്ഷ്മിയുടെ കീഴിലായിരിക്കും ഭവനസന്ദർശനം.

രാഹുൽ ഗാന്ധിയുടെ പിന്തുണയിലായിരുന്നു പി.കെ ജയലക്ഷമി മുൻ യുഡിഎഫ് സർക്കാരിൽ മന്ത്രിയായി ചരിത്രം കുറിച്ചത്. രാഹുൽ ഗാന്ധി വയനാട്ടിൽ ജനവിധി തേടുന്നതിന്റെ ആവേശത്തിലും സന്തോഷത്തിലുമാണ് ജയലക്ഷ്മി. നാമനിർദേശ പത്രിക സമർപ്പിക്കാൻ വന്നപ്പോൾ രാഹുലും പ്രിയങ്കയുമായി സംസാരിക്കാൻ അവസരം ലഭിച്ചിരുന്നു.

മാനന്തവാടി മണ്ഡലത്തിൽ പ്രചാരണപ്രവർത്തനങ്ങളുടെ ജനറൽ കൺവീനറാണ് ജയലക്ഷമി. ആദിവാസി മേഖലകളിൽ ഭവനസന്ദർശനം ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുകയാണ് ഇപ്പോൾ. കഴിഞ്ഞ തവണ മാനന്തവാടിയിൽ യുഡിഎഫ് പിന്നോക്കം പോയിരുന്നു. ഇത്തവണ മാനന്തവാടി മേഖലകളിൽ നിന്നും രാഹുൽ ഗാന്ധി വൻ ഭൂരിപക്ഷം നേടേണ്ടത് ജയലക്ഷ്മിയുടെ അഭിമാനപ്രശ്‌നം കൂടിയാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP