Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'രജിത് കുമാർ സാർ നന്മയുള്ള, അറിവുള്ള മനുഷ്യൻ; തീവ്ര ഫെമിനിസ്റ്റുകൾ എന്നും വേട്ടയാടിയിട്ടുള്ള ഒരു മനുഷ്യനാണ്; അന്നും ഇന്നും ഒരുപോലെ അദ്ദേഹത്തിന്റെ ആശയ ദർശനങ്ങൾ, മുന്നോട്ടു കൊണ്ടുപോകാൻ അദ്ദേഹത്തിന് കഴിയട്ടെ; തിരിച്ചുവന്ന് ബിഗ് ബോസ് വിജയിക്കട്ടെ'; ആശംസയുമായി രാഹുൽ ഈശ്വർ

'രജിത് കുമാർ സാർ നന്മയുള്ള, അറിവുള്ള മനുഷ്യൻ; തീവ്ര ഫെമിനിസ്റ്റുകൾ എന്നും വേട്ടയാടിയിട്ടുള്ള ഒരു മനുഷ്യനാണ്; അന്നും ഇന്നും ഒരുപോലെ അദ്ദേഹത്തിന്റെ ആശയ ദർശനങ്ങൾ, മുന്നോട്ടു കൊണ്ടുപോകാൻ അദ്ദേഹത്തിന് കഴിയട്ടെ; തിരിച്ചുവന്ന് ബിഗ് ബോസ് വിജയിക്കട്ടെ'; ആശംസയുമായി രാഹുൽ ഈശ്വർ

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: ബിഗ് ബോസ് റിയാലിറ്റി ഷോയിൽ നിന്നും പുറത്തായ ഡോ. രജത് കുമാറിനെ പിന്തുണച്ച് രാഹുൽ ഈശ്വർ. നെടുമ്പാശ്ശേരിയിലെ സ്വീകരണം വിവാദമായ ഘട്ടത്തിലാണ് രാഹുൽ രജതിനെ പിന്തുണച്ചു കൊണ്ടു രംഗത്തുവന്നത്. രജിത് കുമാർ നന്മയുള്ള മനുഷ്യനാണെന്നും അദ്ദേഹം തിരിച്ചു വന്നു ബിഗ് ബോസ് ഗെയിം വിജയിക്കട്ടെ എന്നും രാഹുൽ ഈശ്വർ പറഞ്ഞു. രജിത് കുമാറുമൊത്തുള്ള പഴയ വീഡിയോ പങ്കുവച്ചായിരുന്നു രാഹുൽ ഈശ്വറിന്റെ കുറിപ്പ്,

രജിത് സാറിനെ പരിചയപ്പെട്ടത് വർഷങ്ങൾക്കു മുൻപാണ്. തീവ്ര ഫെമിനിസ്റ്റുകൾ എന്നും വേട്ടയാടിയിട്ടുള്ള ഒരു മനുഷ്യനാണ്. മുൻപ് പലരും ഒരുപാടു തെറ്റിദ്ധരിച്ചിട്ടുള്ള ഒരു നല്ല വ്യക്തിത്വം ആണ് അദ്ദേഹം. അദ്ദേഹത്തെ വർഷങ്ങൾക്കു മുൻപ് കണ്ടു സംസാരിച്ചപ്പോൾ. അന്നും ഇന്നും ഒരുപോലെ അദ്ദേഹത്തിന്റെ ആശയ ദർശനങ്ങൾ, മുന്നോട്ടു കൊണ്ടുപോകാൻ അദ്ദേഹത്തിന് കഴിയട്ടെയെന്നും രാഹുൽ ഫേസ്‌ബുക്കിൽ കുറിച്ചു.

ബിഗ് ബോസ് ഷോയിൽ നിന്ന് പുറത്താക്കിയ രജിത് കുമാറിനാണ് ഫാൻസ് എന്ന പേരിൽ എത്തിയ ആൾക്കൂട്ടം വിലക്കുകൾ ലംഘിച്ച് നെടുമ്പാശേരിയിൽ സ്വീകരണം നൽകിയത്. സംഭവത്തിൽ പേരറിയുന്ന നാല് പേർക്കെതിരെയും കണ്ടാലറിയുന്ന 75 പേർക്കെതിരെയുമാണ് കേസെടുത്തത്.

കോവിഡ് 19 ഭീതിയുടെ പശ്ചാത്തലത്തിൽ സന്ദർശകർക്ക് ഇരു ടെർമിനൽ കെട്ടിടത്തിലും സിയാൽ ഏർപ്പെടുത്തിയ വിലക്ക് ലംഘിച്ചാണ് രജിത് കുമാർ ആരാധകരെന്ന പേരിൽ ഒരു കൂട്ടം ആളുകൾ വിമാനത്താവളത്തിലെത്തിയത്. കൂട്ടമായെത്തിയ ഇവർ ടെർമിനൽ കെട്ടിടത്തിൽ കൂടി നിന്ന് മുദ്രാവാക്യങ്ങൾ മുഴക്കി. പൊലീസുകാരും സുരക്ഷാ ഉദ്യോഗസ്ഥരും പിൻതിരിപ്പിക്കാൻ ശ്രമിച്ചുവെങ്കിലും ആൾക്കൂട്ടം പിരിഞ്ഞ് പോകാൻ തയ്യാറായില്ല. അറസ്റ്റ് ചെയ്യട്ടേ എന്ന് വിളിച്ച് പറഞ്ഞ് കൊണ്ട് പലരും സോഷ്യൽ മീഡിയയിൽ ലൈവിടുകയും ചെയ്തു.

വിമാനത്താവളത്തിൽ ഒരുമിച്ച് കൂടിയവരോട് തിരികെ പോകാൻ ആവശ്യപ്പെടണമെന്ന് പൊലീസ് രജിത് കുമാറിന് നിർദ്ദേശം നൽകിയിരുന്നു. എന്നാൽ സ്വീകരണമൊരുക്കിയ ശേഷം മാത്രമാണ് ആൾക്കൂട്ടം പിരിഞ്ഞ് പോയത്. വിലക്കുകൾ ലംഘിച്ച് ആൾക്കൂട്ടം കാണിച്ച് കൂട്ടിയ എല്ലാ ആഘോഷകൾക്കും ഒപ്പം നിന്ന ശേഷം ആഘോഷങ്ങൾ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് രജിത് കുമാർ ഫേസ് ബുക്ക് ലൈവിലെത്തി.

രാഹുൽ ഈശ്വറിന്റെ കുറിപ്പ്

പ്രിയപ്പെട്ട രജിത് കുമാർ സർ, വളരെ നന്മയുള്ള, അറിവുള്ള ഒരു മനുഷ്യനാണ്

അദ്ദേഹം തിരിച്ചു വന്നു BIGG BOSS വിജയിക്കട്ടെ എന്ന് ആശംസിക്കുന്നു.

രജിത് സർ നെ പരിചയപ്പെട്ടത് വർഷങ്ങൾക്കു മുൻപാണ്. തീവ്ര ഫെമിനിസ്റ്റുകൾ എന്നും വേട്ടയാടിയിട്ടുള്ള ഒരു മനുഷ്യനാണ്. മുൻപ് പലരും ഒരുപാടു തെറ്റിദ്ധരിച്ചിട്ടുള്ള ഒരു നല്ല വ്യക്തിത്വം ആണ് അദ്ദേഹം. അദ്ദേഹത്തെ വർഷങ്ങൾക്കു മുൻപ് കണ്ടു സംസാരിച്ചപ്പോൾ. അന്നും ഇന്നും ഒരുപോലെ അദ്ദേഹത്തിന്റെ ആശയ ദർശനങ്ങൾ, മുന്നോട്ടു കൊണ്ടുപോകാൻ അദ്ദേഹത്തിന് കഴിയട്ടെ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP