Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

''താൻ തന്ത്രിയാകും എന്ന് പലർക്കും ഭയം; തന്ത്രികുടുംബം തന്നെ തള്ളിപ്പറഞ്ഞതിൽ വിഷമമില്ല; തനിക്ക് സ്ഥാനങ്ങളൊന്നും വേണ്ട! പോരാടുന്നത് വിശ്വസത്തിനുവേണ്ടി മാത്രം; മുഖ്യമന്ത്രിയെ ഭയമില്ല മറ്റുചിലർക്കു ഭയമുള്ളതുകൊണ്ടാണ് അവർ പലതും വിളിച്ചു പറയുന്നതന്നും രാഹുൽ ഈശ്വർ''

''താൻ തന്ത്രിയാകും എന്ന് പലർക്കും ഭയം; തന്ത്രികുടുംബം തന്നെ തള്ളിപ്പറഞ്ഞതിൽ വിഷമമില്ല; തനിക്ക് സ്ഥാനങ്ങളൊന്നും വേണ്ട! പോരാടുന്നത് വിശ്വസത്തിനുവേണ്ടി മാത്രം; മുഖ്യമന്ത്രിയെ ഭയമില്ല മറ്റുചിലർക്കു ഭയമുള്ളതുകൊണ്ടാണ് അവർ പലതും വിളിച്ചു പറയുന്നതന്നും രാഹുൽ ഈശ്വർ''

തിരുവനന്തപുരം:താൻ തന്ത്രിയാകും എന്നു പലർക്കും ഭയമുണ്ട്. അതിനാലാണ് ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ തന്ത്രികുടുംബം തന്നെ തള്ളിപ്പറഞ്ഞ്. എന്നാൽ അതിൽ തനിക്ക് വിഷമമില്ലെന്നും രാഹുൽ ഈശ്വർ. തന്ത്രി കുടുംബം എന്ന രീതിയിൽ അല്ല സാധാരണ അയ്യപ്പ ഭക്തൻ എന്ന നിലയിലാണ് താൻ ശബരിമല വിഷയത്തിൽ ഇടപെട്ടത്. തനിക്ക് സ്ഥാനങ്ങളൊന്നും വേണ്ട പോരാടുന്നത് വിശ്വാസികൾക്ക് വേണ്ടി മാത്രമാണ്. തനിക്കു മുഖ്യമന്ത്രിയെ ഭയമില്ല മറ്റുചിലർക്കു ഭയമുള്ളതുകൊണ്ടാണ് ഇങ്ങനെയൊക്ക പലതും പറയുന്നതെന്നും രാഹുൽ ഈശ്വർ വ്യക്തമാക്കി. ഇതോടെ ശബരിമല വിവാദത്തിനിടെ താഴമൺ തന്ത്രി കുടുംബത്തിലെ തർക്കവും മുറുകുകയാണ്.

തന്ത്രി കണ്ഠരര് മോഹനനരും രാജിവരും മോഹനരുടെ സഹോദരി മല്ലിക നമ്പൂതിരിയും മകൻ രാഹുൽ ഈശ്വറും ശബരിമല യുവതി പ്രവേശന വിധിയെ ഒരുപോലെ എതിർക്കുകയാണ്.പക്ഷെ ഒരുമിച്ചുള്ള പ്രതിഷേധത്തിന് ഇവരാരും തയ്യാറായിട്ടില്ല. ഇതിൽ നിന്ന് തന്നെ ഇവർക്കിടയിലെ ഭിന്നത പ്രകടമാണ്. താഴമൺ കുടുംബത്തിൽ പുരുഷന്മാരുടെ മക്കൾക്കാണ് താന്ത്രികാവകാശം. ആ അവകാശവും സ്ഥാനവും നേടിയെടുക്കാനും കുടുംബത്തിന്റെ പേര് ഉപയോഗിക്കാനും രാഹുൽ ശ്രമിക്കുന്നുവെന്നാണ് മറുപക്ഷത്തിന്റെ എക്കാലത്തെയും പരാതി. എന്നാൽ ഇതിനെയെല്ലാം തള്ളിയാണ് രാഹുൽ ഈശ്വർ ഇപ്പോൾ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

അയ്യപ്പധർമ്മസേനയുടെ പേരിലുള്ള രാഹുലിന്റെ പ്രത്യക്ഷസമരങ്ങളോടും താഴമൺ കുടുംബത്തിന് യോജിപ്പില്ല. സന്നിധാനം അശുദ്ധമാക്കാനുള്ള 'പ്ലാൻ ബി' നീക്കവും അതിന്റെ പേരിലെ രാഹുലിന്റെ അറസ്റ്റും കുടുംബത്തിന് ഉള്ളിൽ നിന്ന് തന്നെയുള്ള എതിർപ്പ് കൂടുതൽ ശക്തമാക്കി. തന്ത്രികുടുംബവുമായി രാഹുലിന് ഒരുബന്ധവുമില്ലെന്ന് തള്ളിപ്പറഞ്ഞ കണ്ഠരര് മോഹനർക്കാണ് രാഹുൽ വീണ്ടും മറുപടി നൽകിയത്. രാഹുലിന്റെ മുത്തശ്ശിയും അമ്മയും ഭാര്യയും വിവാദങ്ങളോട് കൂടുതൽ പ്രതികരിക്കാൻ നാളെ വാർത്താസമ്മേളനം വിളിച്ചിട്ടുണ്ട്.

അതേസമയം രാഹുൽ ഈശ്വറിനെതിരേ വീണ്ടും പൊലീസ് നീക്കം ആരംഭിച്ചിട്ടുണ്ട്. രാഹുലിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് സെഷൻസ് കോടതിയെ സമീപിക്കും. വിവാദ പരാമർശത്തിന്റെ പേരിൽ ഞായറാഴ്ച അറസ്റ്റിലായ രാഹുലിന് മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചിരുന്നു. ഇത് ചോദ്യം ചെയ്യാനാണ് പൊലീസ് നീക്കം.

ജാമ്യം റദ്ദാക്കാൻ വിസമ്മതിച്ചാൽ വ്യവസ്ഥകൾ കർശനമാക്കണമെന്നാവും പ്രോസിക്യൂഷൻ ആവശ്യപ്പെടുക. ശബരിമല സ്ഥിതി ചെയ്യുന്ന പത്തനംതിട്ട ജില്ലയിൽ രാഹുൽ പ്രവേശിക്കുന്നത് തടയണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെടും.ശബരിമല പ്രതിഷേധവുമായി ബന്ധപ്പെട്ട് രണ്ടു തവണയാണ് രാഹുൽ അറസ്റ്റിലായത്. രണ്ടു തവണയും ജാമ്യം നേടി പുറത്തിറങ്ങുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP