Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'ശബരിമലയിൽ പണ്ട് സ്ത്രീകൾ കയറിയിരുന്നു എന്നു പറയുന്നത് പച്ചക്കള്ളം; ക്ഷേത്രത്തിന്റെ പേര് ശബരിമല അയ്യപ്പക്ഷേത്രം എന്നാക്കിയാൽ വിശ്വാസികൾ ജയിക്കും മറിച്ച് ശബരിമല ധർമശാസ്താ ക്ഷേത്രം എന്നാക്കിയാൽ അവിശ്വാസികളും രാഷ്ട്രീയക്കാരും ജയിക്കും'; മന്ത്രി കടകംപള്ളി സുരേന്ദ്രനും നിയുക്ത ചെയർമാൻ ടി.കെ.എ. നായരും നടത്തിയ വെളിപ്പെടുത്തലുകൾക്കെതിരെ രാഹുൽ ഈശ്വർ

'ശബരിമലയിൽ പണ്ട് സ്ത്രീകൾ കയറിയിരുന്നു എന്നു പറയുന്നത് പച്ചക്കള്ളം; ക്ഷേത്രത്തിന്റെ പേര് ശബരിമല അയ്യപ്പക്ഷേത്രം എന്നാക്കിയാൽ വിശ്വാസികൾ ജയിക്കും മറിച്ച് ശബരിമല ധർമശാസ്താ ക്ഷേത്രം എന്നാക്കിയാൽ അവിശ്വാസികളും രാഷ്ട്രീയക്കാരും ജയിക്കും'; മന്ത്രി കടകംപള്ളി സുരേന്ദ്രനും നിയുക്ത ചെയർമാൻ ടി.കെ.എ. നായരും നടത്തിയ വെളിപ്പെടുത്തലുകൾക്കെതിരെ രാഹുൽ ഈശ്വർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ശബരിമലയിൽ പണ്ടുകാലത്ത് സ്ത്രീകൾ കയറിയിരുന്നു എന്നതിന് തെളിവായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും ശബരിമല ഉപദേശകസമിതി നിയുക്ത ചെയർമാൻ ടി.കെ.എ. നായരും നടത്തിയ വെളിപ്പെടുത്തലുകൾക്കെതിരെ രാഹുൽ ഈശ്വർ. രാഷ്ട്രീയ മുതലെടുപ്പിന്റെ ഭാഗമായാണ് ഇരുവരും കള്ളം പറഞ്ഞതെന്നും രാഹുൽ ഈശ്വർ കുറ്റപ്പെടുത്തി.

സൗകര്യങ്ങളും സന്നാഹങ്ങളും ഉണ്ടായിരുന്ന കുടുംബത്തിലെ സ്ത്രീകൾ പണ്ടുകാലങ്ങളിൽ പ്രായഭേദമില്ലാതെ ശബരിമലയിൽ കയറിയിരുന്നു എന്നാണ് കടകംപള്ളി സുരേന്ദ്രൻ പറഞ്ഞത്. 1939 നവംബർ കഴിഞ്ഞ് ഒരു വർഷത്തിനകം പന്തളം രാജാവിന്റെ നിർദ്ദേശപ്രകാരമാണ് തന്റെ മാതാപിതാക്കൾ ശബരിമല ക്ഷേത്ര സന്നിധിയിൽ വച്ച് അമ്മയുടെ മടിയിലിരുത്തി തന്റെ ചോറൂണ് നടത്തിയത് എന്നാണ് ടി.കെ.എ. നായരുടെ വെളിപ്പെടുത്തൽ. ഈ രണ്ട് വെളിപ്പെടുത്തലുകളും രാഷ്ട്രീയപ്രേരിതമായ നുണകളാണെന്ന് രാഹുൽ ഈശ്വർ കുറ്റപ്പെടുത്തി.

ശബരിമലയുടെ പേര് മാറ്റാനുള്ള തീരുമാനത്തിന് പിന്നിലും ഇതേ രാഷ്ട്രീയ മുതലെടുപ്പാണ് ഉള്ളതെന്നും രാഹുൽ പറഞ്ഞു. കഴിഞ്ഞ വർഷമാണ് ശബരിമല ക്ഷേത്രത്തിന് ശബരിമല അയ്യപ്പക്ഷേത്രം എന്ന പേര് ഔദ്യോഗികമായി നൽകാൻ തീരുമാനിച്ചത്. എന്നാൽ ഇന്നലെ ദേവസ്വം ബോർഡ് ഈ ക്ഷേത്രത്തിന് ശബരിമല ശ്രീ ധർമശാസ്താ ക്ഷേത്രം എന്നു പേര് മാറ്റാൻ തീരുമാനിച്ചു. ഇതിനു പിന്നിലുള്ള രാഷ്ട്രീയം അപകടകരമാണെന്ന് രാഹുൽ പറഞ്ഞു. തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ വിളിച്ചു ചേർത്ത പത്ര സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു രാഹുൽ ഈശ്വർ.

ശബരിമല ക്ഷേത്രത്തിന്റെ പേര് ശബരിമല ധർമശാസ്താ ക്ഷേത്രം എന്നാക്കി മാറ്റുന്നതിന് പിന്നിൽ അവിശ്വാസികളുടെ അജണ്ടയാണ്. ക്ഷേത്രത്തിന്റെ പേര് ശബരിമല അയ്യപ്പക്ഷേത്രം എന്നാക്കിയാൽ വിശ്വാസികൾ ജയിക്കും മറിച്ച് ശബരിമല ധർമശാസ്താ ക്ഷേത്രം എന്നാക്കിയാൽ അവിശ്വാസികളും രാഷ്ട്രീയക്കാരും ജയിക്കും രാഹുൽ ഈശ്വർ പറഞ്ഞു.

കഴിഞ്ഞ വർഷം പ്രയാർ ഗോപാലകൃഷ്ണനുമായി കൂടിക്കാഴ്ച നടത്തി ശബരിമല ക്ഷേത്രത്തിന്റെ പേര് ശബരിമല അയ്യപ്പ ക്ഷേത്രം എന്നാക്കി മാറ്റിയത് ഇതേ കാരണം കൊണ്ടായിരുന്നുവെന്ന് രാഹുൽ ഈശ്വർ പറഞ്ഞു. ക്ഷേത്രത്തിന്റെ പേര് മാറ്റുന്നതിന് പിന്നിലുള്ള കാരണവും രാഹുൽ ഈശ്വർ വ്യക്തമാക്കി. അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരിയാണ് എന്നാൽ ധർമശാസ്താവ് വിവാഹിതനാണ്. പൂർണ, പുഷ്‌കല എന്നീ രണ്ട് ഭാര്യമാരാണ് ധർമശാസ്താവിനുള്ളത്.

അയ്യപ്പക്ഷേത്രമായാൽ വിശ്വാസപ്രകാരം ഇപ്പോഴുള്ള രീതികൾ തന്നെ തുടരേണ്ടി വരും എന്നാൽ ധർമശാസ്താ ക്ഷേത്രമായാൽ ആർക്കുവേണമെങ്കിലും ക്ഷേത്രത്തിൽ കയറാം എന്ന അവസ്ഥ വരും. രാഹുൽ ഈശ്വർ കൂടി അംഗമായ അയ്യപ്പധർമസേന എന്ന സംഘടനയാണ് ശബരിമല ക്ഷേത്രത്തിന്റെ പേര് ശബരിമല അയ്യപ്പക്ഷേത്രം ആക്കണം എന്നു വാദിക്കുന്നത്.

ഇത്തരം അജണ്ടകളിലൂടെ കേസിൽ പുകമറ സൃഷ്ടിച്ച്, ആർട്ടിക്കിൾ 14 അനുസരിച്ചുള്ള ലിംഗസമത്വത്തിനുള്ള അവകാശത്തിന്റെ കീഴിലേക്ക് ഈ കേസിനെയും കൊണ്ടുവരാനാണ് എതിർകക്ഷികൾ ശ്രമിക്കുന്നത്. ശബരിമലയിൽ നിന്നും കിട്ടുന്ന പണം കൊണ്ട് ശബരിമലയ്‌ക്കെതിരെ കേസ് നടത്തുകയാണ് ദേവസ്വംബോർഡ് ചെയ്യുന്നത്. ഇത് ദൗർഭാഗ്യകരമാണ് - രാഹുൽ ഈശ്വർ പറഞ്ഞു.

കേരളസർക്കാർ പ്രസിദ്ധീകരിച്ചിട്ടുള്ള, 1786- 1835 കാലഘട്ടത്തിൽ ബ്രിട്ടീഷുകാരായ വാർഡ്, കോണർ എന്നിവർ ചേർന്നു തയ്യാറാക്കിയ ഡോക്യുമെന്റുകളിൽ ശബരിമല ക്ഷേത്രത്തെക്കുറിച്ച് പരാമർശിച്ചിട്ടുണ്ടെന്നും ഈ രേഖകളിൽ ആ സമയത്ത് ശബരിമലയിൽ സ്ത്രീകളായി പ്രായമായവരെയും കുട്ടികളെയും മാത്രമേ കാണാൻ കഴിഞ്ഞിരുന്നുള്ളൂ എന്ന് ലേഖകർ രേഖപ്പെടുത്തിയിട്ടുള്ളതായും രാഹുൽ ഈശ്വർ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP