Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഫാത്തിമയുടെ ആത്മഹത്യയെ തുടർന്ന് നീതിക്കായി നടത്തിയ സമര പോരാട്ടങ്ങൾ ദേശീയ തലത്തിൽ ചർച്ചയാക്കിയത് അബിന് പ്ലസ് പൊയിന്റായി; കർണ്ണാടകയിലേയും പോണ്ടിച്ചേരിയിലേയും മഹാരാഷ്ട്രിലേയും പ്രവർത്തനങ്ങൾ രാഹുലിനും; പിറവത്തുകാരനും അടൂരുകാരനും യൂത്ത് കോൺഗ്രസിന്റെ നേതാക്കളാകുമ്പോൾ

ഫാത്തിമയുടെ ആത്മഹത്യയെ തുടർന്ന് നീതിക്കായി നടത്തിയ സമര പോരാട്ടങ്ങൾ ദേശീയ തലത്തിൽ ചർച്ചയാക്കിയത് അബിന് പ്ലസ് പൊയിന്റായി; കർണ്ണാടകയിലേയും പോണ്ടിച്ചേരിയിലേയും മഹാരാഷ്ട്രിലേയും പ്രവർത്തനങ്ങൾ രാഹുലിനും; പിറവത്തുകാരനും അടൂരുകാരനും യൂത്ത് കോൺഗ്രസിന്റെ നേതാക്കളാകുമ്പോൾ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: എൻ.എസ്.യു.ഐ മുൻ ദേശീയ സെക്രട്ടറിമാരായ അബിൻ വർക്കി കോടിയാട്ടിനെയും, രാഹുൽ മാങ്കൂട്ടത്തലിനെയും യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിമാരായി നിയമിച്ച് ദേശീയ നേതൃത്വം. ദേശീയ ജനറൽ സെക്രട്ടറി രവീദ്ര ദാസ് ഇരുവരെയും നിയമിച്ചുകൊണ്ടുള്ള കത്ത് കൈമാറി. കോൺഗ്രസിന്റെ ദേശീയ വിദ്യാർത്ഥി സംഘടനയായ എൻ.എസ്.യു.ഐയുടെ സെക്രട്ടറിമാരായുള്ള പ്രവർത്തന മികവ് പരിഗണിച്ചാണ് ദേശീയ നേതൃത്വത്തിന്റെ നേരിട്ടുള്ള ഇടപെടൽ.

സിവിൽ എഞ്ചിനീയറിംഗിൽ ബിരുദം നേടിയ അബിൻ ഇപ്പോൾ തിരുവനന്തപുരം ലോഅക്കാദമി ലോ കോളേജിലെ നിയമ വിദ്യാർത്ഥിയാണ്.തമിഴ്‌നാട്ടിൽ എൻ.എസ്.യുഐക്ക് വർഷങ്ങൾക്ക് ശേഷം സംഘടനാ സംവിധാനം ശക്തമാക്കാൻ കഴിഞ്ഞത് അബിന്റെ ശ്രമഫലമായാണ്. ചെന്നൈ ഐ.ഐ.ടി യിൽ ഫാത്തിമയുടെ ആത്മഹത്യയെ തുടർന്നുള്ള നീതിക്കായുള്ള സമരം കോൺഗ്രസ് ദേശീയ തലത്തിൽ ചർച്ചയാക്കാൻ തീരുമാനിച്ചപ്പോൾ സമരപോരാട്ടങ്ങൾ മുന്നിൽ നിന്ന് നയിക്കാൻ രാഹുൽ ഗാന്ധി നിയോഗിച്ചത് ഈ മലയാളി നേതാവിനെ യായിരുന്നു.എറണാകുളം പിറവം സ്വദേശിയാണ് അബിൻ.

രാഹുൽ മാങ്കൂട്ടത്തിൽ പി.എച്ച്.ഡി വിദ്യാർത്ഥിയാണ്. ഡൽഹി സെന്റ് സ്റ്റീഫൻസ് കോളേജിൽ നിന്ന് ചരിത്രത്തിൽ ബിരുദാനന്തരം നേടിയ രാഹുൽ കർണ്ണാടക, പോണ്ടിച്ചേരി, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ സംഘടനക്ക് പുത്തൻ ഉണർവ്വ് സമ്മാനിച്ചു .പത്തനംതിട്ട അടൂർ സ്വദേശിയാണ് രാഹുൽ അബിന്റെയും, രാഹുലിന്റെയും സംഘാടന മികവ് സംഘടനക്ക് കൂടുതൽ ഗുണം ചെയ്യുമെന്നാണ് ദേശീയ നേതൃത്വത്തിന്റെ വിലയിരുത്തൽ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP