Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ മേധാവിയായി രഘുറാം രാജനെ പരിഗണിച്ചേക്കും; റിസർവ് ബാങ്ക് ഗവർണറായിരുന്ന രഘുറാം രാജന് സാധ്യത കൂടുതലെന്ന് ദേശീയ മാധ്യമങ്ങളുടെ റിപ്പോർട്ട്

ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ മേധാവിയായി രഘുറാം രാജനെ പരിഗണിച്ചേക്കും; റിസർവ് ബാങ്ക് ഗവർണറായിരുന്ന രഘുറാം രാജന് സാധ്യത കൂടുതലെന്ന് ദേശീയ മാധ്യമങ്ങളുടെ റിപ്പോർട്ട്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: റിസർവ് ബാങ്ക് ഗവർണറായിരുന്ന രഘുറാം രാജനെ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ മേധാവിയായി പരിഗണിക്കുന്നതായി റിപ്പോർട്ട്. ലോക പ്രശസ്ത സാമ്പത്തിക വിദഗ്ധനായ രഘുറാം രാജന് ഈ സ്ഥാനം ലഭിക്കാൻ വലിയ സാധ്യതയാണുള്ളതെന്നും ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ പദവി ഏറ്റെടുക്കുന്നത് സംബന്ധിച്ച് രഘുറാം രാജന്റെ ഭാഗത്തുനിന്ന് സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്നും മാധ്യമങ്ങ്ൾ റിപ്പോർട്ട് ചെയ്യുന്നു.

നിലവിൽ ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവർണറായ മാർക്ക് കാർണിയുടെ കാലാവധി അടുത്ത വർഷം പൂർത്തിയാകുന്നതോടെ തൽസ്ഥാനത്ത് രഘുറാം രാജനെ നിയമിക്കാൻ ആലോചിക്കുന്നതായാണ് റിപ്പോർട്ട്. ബാങ്കിന്റെ മേധാവിയായി പുതിയ ആളെ തിരഞ്ഞെടുക്കുന്നതിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചിട്ടില്ലെന്നും എന്നാൽ, ഗവർണർ സ്ഥാനത്തേക്ക് പരിഗണിക്കുന്നതിന് ആറു പേരുടെ പട്ടിക തയ്യാറാക്കിയിട്ടുള്ളതായും റിപ്പോർട്ട് പറയുന്നു.

റിസർവ് ബാങ്ക് ഗവർണറായിരിക്കെ അദ്ദേഹം കൈവരിച്ച നേട്ടങ്ങളും കേന്ദ്രീകൃത ബാങ്കിങ്ങിൽ അദ്ദേഹത്തിനുള്ള പരിചയവും സാമ്പത്തിക വിദഗ്ധൻ എന്ന നിലിയിൽ അന്താരാഷ്ട്ര തലത്തിൽ നേടിയിട്ടുള്ള അംഗീകാരങ്ങളും രഘുറാം രാജനെ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ മേധാവിയായി പരിഗണിക്കുന്നതിൽ നിർണായകമാകും. എന്നാൽ ഇത്തരമൊരു പദവി ഏറ്റെടുക്കുന്നത് സംബന്ധിച്ച് അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.

2013ൽ ആണ് റിസർവ് ബാങ്ക് ഗവർണറായി രഘുറാം രാജനെ നിയമിക്കുന്നത്. കാലാവധി പൂർത്തിയാക്കിയ രഘുറാം രാജനെ തത്സ്ഥാനത്ത് തുടരാൻ സർക്കാർ ക്ഷണിക്കാതിരുന്നത് വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP