Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

റേഡിയോ ജോക്കി രാജേഷ് കൊലക്കേസ്; ഫോറൻസിക് പരിശോധന റിപ്പോർട്ട് ഹാജരാക്കാൻ സെഷൻസ് കോടതി ഉത്തരവ്; സെപ്റ്റംബർ 5ന് മുൻപ് ഹാജരാക്കണമെന്നും കോടതി

റേഡിയോ ജോക്കി രാജേഷ് കൊലക്കേസ്; ഫോറൻസിക് പരിശോധന റിപ്പോർട്ട് ഹാജരാക്കാൻ സെഷൻസ് കോടതി ഉത്തരവ്; സെപ്റ്റംബർ 5ന് മുൻപ് ഹാജരാക്കണമെന്നും കോടതി

പി നാഗരാജ്

തിരുവനന്തപുരം: റേഡിയോ ജോക്കി രാജേഷ് കൊലക്കേസിലെ നിർണ്ണായകമായ 73 തൊണ്ടിമുതലുകളുടെ ഫോറൻസിക് പരിശോധന റിപ്പോർട്ട് ഹാജരാക്കാൻ തിരുവനന്തപുരം പ്രിൻസിപ്പൽ ജില്ലാ സെഷൻസ് ജഡ്ജി കെ.ബാബു ഉത്തരവിട്ടു. സെപ്റ്റംബർ 5 നകം റിപ്പോർട്ട് ഹാജരാക്കാൻ തിരുവനന്തപുരം ഫോറൻസിക് ലബോറട്ടറി ഡയറക്ടർക്കാണ് കോടതി ഉത്തരവ് നൽകിയത്.

കൊല്ലപ്പെട്ട രാജേഷിന്റെ വസ്ത്രങ്ങൾ, പ്രതികൾ കൃത്യത്തിനുപയോഗിച്ച വാൾ, വെട്ടുകത്തി , പ്രതികൾ കൃത്യ സമയം ധരിച്ച വസ്ത്രങ്ങൾ, വാടക കാറിൽ നിന്നും ശേഖരിച്ച തെളിവുകൾ, കൊല നടന്ന സ്റ്റുഡിയോയിൽ നിന്നും ശേഖരിച്ച തെളിവുകൾ ,രക്തക്കറ എന്നിവയുടെ ഫോറൻസിക് പരിശോധന റിപ്പോർട്ടാണ് ഹാജരാക്കേണ്ടത്.

പ്രതികൾക്കെതിരെ കേസിൽ കുറ്റം ചുമത്തുന്നതിനും വിചാരണ ചെയ്യുന്നതിനും ഇവ അത്യന്താപേക്ഷിതമാണ്. ശാസ്ത്രീയ തെളിവുകൾ കോടതിയിൽ തെളിയിക്കപ്പെടുന്നത് ഫോറൻസിക് ലാബിൽ നിന്നുള്ള സാക്ഷ്യപത്ര റിപ്പോർട്ടിലൂടെയാണ്.കേസിൽ പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചത് ജൂലൈ 2നാണ്. ആറ്റിങ്ങൽ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേട്ട് കോടതി - 2 ലാണ് കുറ്റപത്രം സമർപ്പിച്ചത്.

സാധാരണയായി കെമിക്കൽ ലബോറട്ടറി റിപ്പോർട്ട്, ഫോറൻസിക് പരിശോധനാ റിപ്പോർട്ട് എന്നിവ ലാബിൽ നിന്നും മജിസ്‌ട്രേട്ട് കോടതിക്ക് ലഭ്യമായ ശേഷമാണ് കേസ് സെഷൻസ് കോടതിക്ക് കമ്മിറ്റ് ചെയ്യാറുള്ളത്. എന്നാൽ ഫോറൻസിക് പരിശോധനാ ഫലം മജിസ്‌ട്രേട്ട് കോടതിയിൽ ലഭ്യമാകും മുമ്പേ ജൂലൈ 31 ന് മജിസ്ട്രേട്ട് കേസ് വിചാരണയ്ക്കായി സെഷൻസ് കോടതിക്ക് കമ്മിറ്റ് ചെയ്ത് അയച്ചു.

പ്രതികൾക്ക് മേൽ കുറ്റം ചുമത്തുന്നതിന് മുന്നോടിയായുള്ള പ്രാരംഭവാദം നിരത്താൻ പ്രോസിക്യൂഷനോട് ആവശ്യപ്പെട്ട വേളയിലാണ് ഫോറൻസിക് റിപ്പോർട്ടിന്റെ അഭാവം ജില്ലാ കോടതിയുടെ ശ്രദ്ധയിൽപ്പെട്ടത്.

2018 മാർച്ച് 27 ന് വെളുപ്പിന് 1.40 മണിക്കാണ് മടവൂർ മെട്രാസ് റിക്കോർഡിങ് സ്റ്റുഡിയോയിൽ അതിക്രമിച്ച് കയറി രജേഷിനെ മാരകായുധങ്ങൾ കൊണ്ട് വെട്ടിയും കുത്തിയും കൊലപ്പെടുത്തിയത്.വിദേശത്ത് ജിംനേഷ്യവും ബിസിനസ്സ് ബന്ധങ്ങളുമുള്ള സത്താർ എന്നയാളിന്റെ ഭാര്യയും നർത്തകിയുമായ മെറ്റിൽഡാ സോളമനും ഖത്തറിൽ റേഡിയോ ജോക്കിയായി ജോലി നോക്കി വന്ന രാജേഷും തമ്മിൽ പ്രണയത്തിലാവുകയും സത്താറിന്റെ എതിർപ്പുകളെയും താക്കീതുകളെയും അവഗണിച്ച് ബന്ധം തുടർന്നതാണ് ക്വട്ടേഷൻ കൊലയ്ക്ക് കാരണമെന്നാണ് പൊലീസ് കേസ്.

അബ്ദുൾ സത്താർ, അലിഭായി എന്ന ഓച്ചിറ മുഹമ്മദ് സാലിഹ്, കായംകുളം അപ്പുണ്ണി, കരുനാഗപ്പള്ളി തൻസീർ, സ്ഫടികം എന്ന കുണ്ടറ സ്വാതി സന്തോഷ് ,വള്ളിക്കീഴ്‌സാനു എന്ന സുബാഷ് , ഓച്ചിറ യാസിൻ, മുളവന എബി ജോൺ, ചെന്നിത്തല സുമിത്, വെണ്ണല സെബല്ലാമണി, കായംകുളം ഭാഗ്യശ്രീ, വർക്കല ഷിജിന ഷിഹാബ് എന്നിവരാണ് കേസിലെ 12 പ്രതികൾ. ഇതിൽ 2 മുതൽ 6 വരെയുള്ള പ്രതികൾ ജാമ്യം ലഭിക്കാതെ ജുഡീഷ്യൽ കസ്റ്റഡിയിൽ ജില്ലാ ജയിലിൽ കഴിയുകയാണ്. പ്രതികൾ ഒളിവിൽ പോകാൻ സാധ്യതയുണ്ടെന്ന് വിലയിരുത്തി ഹൈക്കോടതിയും ജാമ്യം നിഷേധിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP