Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

റേഡിയോ ജോക്കി രാജേഷ് കൊലക്കേസ്: അലിഭായി അടക്കം അഞ്ചു പ്രതികളെ കോടതിയിൽ തിരിച്ചറിഞ്ഞ് സാത്താൻ ചങ്ക്‌സ് ഗ്രൂപ്പ് അംഗം ഋഷി; തങ്ങളിൽ നിന്ന് വാടകക്കെടുത്ത രണ്ടു കാറുകളിലാണ് പ്രതികൾ കൃത്യം നിർവ്വഹിച്ചതെന്ന് രണ്ട് സാക്ഷികൾ; സെൽഫി ഫോട്ടോയും മെമ്മറി കാർഡും മൊബൈൽ ഫോണും തെളിവിൽ സ്വീകരിച്ചുകോടതി

റേഡിയോ ജോക്കി രാജേഷ് കൊലക്കേസ്: അലിഭായി അടക്കം അഞ്ചു പ്രതികളെ കോടതിയിൽ തിരിച്ചറിഞ്ഞ് സാത്താൻ ചങ്ക്‌സ് ഗ്രൂപ്പ് അംഗം ഋഷി; തങ്ങളിൽ നിന്ന് വാടകക്കെടുത്ത രണ്ടു കാറുകളിലാണ് പ്രതികൾ കൃത്യം നിർവ്വഹിച്ചതെന്ന് രണ്ട് സാക്ഷികൾ; സെൽഫി ഫോട്ടോയും മെമ്മറി കാർഡും മൊബൈൽ ഫോണും തെളിവിൽ സ്വീകരിച്ചുകോടതി

അഡ്വ.പി.നാഗ് രാജ്

തിരുവനന്തപുരം: കിളിമാനൂർ മെട്രാസ് റെക്കോർഡിങ് സ്റ്റുഡിയോ ഉടമയും റേഡിയോ ജോക്കിയുമായ രാജേഷ് കൊലക്കേസിൽ മൂന്നു സാക്ഷികൾ പ്രതികളെ കോടതിയിൽ തിരിച്ചറിഞ്ഞ് സാക്ഷിമൊഴി നൽകി. രണ്ടു മുതൽ ആറു വരെ പ്രതികളായ അലിഭായി , അപ്പുണ്ണി , തൻസിർ , സ്വാതി സന്തോഷ് , സാനു എന്നിവരെ അറിയാമെന്നും പ്രതികൾ അഡ്‌മിൻ മാരായുള്ള 'സാത്താൻ ചങ്ക്‌സ് ' വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ താനും അംഗമാണെന്നും പതിനഞ്ചാം സാക്ഷിയായ മൊഴി നൽകി.

ചവറ ചെട്ടിക്കുളങ്ങര ക്ഷേത്ര ഉത്സവ ദർശനത്തിനായി സാനുവിന്റെ വീട്ടിൽ താനും ഗ്രൂപ്പിലെ മറ്റൊരംഗം തൃശൂർ സ്വദേശി പ്രവിത്തും ചെന്നു രണ്ടു ദിവസം തങ്ങിയിരുന്നു. പ്രതികൾ ഫോർഡ് ഫിഗോ കാറിലും പൾസർ ബൈക്കിലും സാനുവിന്റെ വീട്ടിൽ നിന്നും നിരവധി പ്രാവശ്യം പുറത്ത് പോകുന്നതും മടങ്ങി വരുന്നതും കണ്ടു. സാനുവിന്റെ വീട്ടിൽ നിന്നും കൊല നടന്ന ദിവസം താനും പ്രവിത്തും മങ്ങെി പോകുന്ന സമയം തന്റെ ഫോണിൽ പ്രതികൾ ഉൾപ്പെടെയുള്ളവരുടെ ഗ്രൂപ്പ് സെൽഫിയെടുത്ത് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തു. ഗ്രൂപ്പ് സെൽഫി ഫോട്ടോകൾ , മെമ്മറി കാർഡ്, മൊബൈൽ ഫോൺ എന്നിവ പ്രോസിക്യൂഷൻ ഭാഗം അഞ്ചും ആറും ഏഴും അക്കങ്ങളായി നമ്പരിട്ട് കോടതി തെളിവിൽ സ്വീകരിച്ചു. പ്രതിക്കൂട്ടിൽ നിന്ന പ്രതികളെ ചൂണ്ടിക്കാണിച്ച് ഋഷി സാക്ഷിമൊഴി നൽകി.

താൻ വികലാംഗനായതിനാലും ജോലി ചെയ്യാൻ ശേഷിയില്ലാത്തതിനാലും പലരുടെയും കാറുകൾ ഉപയോഗിച്ച് റെന്റ് എ കാർ ബിസിനസ്സ് നടത്തുകയാണെന്നും പ്രതികൾ തന്റെയും സുഹൃത്ത് അഖിലിന്റെയും രണ്ടു കാറുകൾ വാടകക്കെടുത്തുവെന്നും ആദ്യ കാറിൽ പോയി രാജേഷിന്റെ വീടും സ്റ്റുഡിയോയും നിരീക്ഷിച്ചു മടങ്ങും വഴി കാർ യന്ത്ര തകരാർ ആയെന്നും അതിനാൽ മറ്റൊരു കാർ നൽകിയെന്നും ഈ കാറിലാണ് പ്രതികൾ വാളുകൾ , കൊടുവാൾ തുടങ്ങിയ ആയുധങ്ങളുമായി കൃത്യം ചെയ്തതെന്നും റെന്റ് എ കാർ ബിസിനസ്സ് നടത്തുന്ന അജിമോനും , സുഹൃത്ത് അഖിലും സാക്ഷിമൊഴി നൽകി. വ്യാഴാഴ്ചയും വിചാരണ തുടരും. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ.പി. പി. കെ.ഒ.അശോകൻ ഹാജരായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP