Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഡിപ്ലോമാറ്റിക് ബാഗേജ് വഴിയുള്ള സ്വർണക്കടത്ത് കേസ് അന്വേഷിക്കുന്നത് ഡി വൈ എസ് പി രാധാകൃഷണ പിള്ള; കളിയിക്കാവിള കേസിൽ കുറ്റപത്രം തയ്യാറാക്കിയാൽ ഉടൻ അന്വേഷണം ഏറ്റെടുക്കും

ഡിപ്ലോമാറ്റിക് ബാഗേജ് വഴിയുള്ള സ്വർണക്കടത്ത് കേസ് അന്വേഷിക്കുന്നത് ഡി വൈ എസ് പി രാധാകൃഷണ പിള്ള; കളിയിക്കാവിള കേസിൽ കുറ്റപത്രം തയ്യാറാക്കിയാൽ ഉടൻ അന്വേഷണം ഏറ്റെടുക്കും

സ്വന്തം ലേഖകൻ

കൊച്ചി: ഡിപ്ലോമാറ്റിക് ബാഗേജ് വഴിയുള്ള സ്വർണക്കടത്ത് കേസ് ഡിവൈഎസ്‌പി സി. രാധാകൃഷണ പിള്ളയുടെ നേതൃത്വത്തിലുള്ള എൻഐഎ സംഘം അന്വേഷിക്കും. എൻഐഎ കൊച്ചി യൂണിറ്റ് ഡിവൈഎസ്‌പിയാണ് രാധാകൃഷ്ണ പിള്ള. ദേശസുരക്ഷയ്ക്ക് സംഘടിത കള്ളക്കടത്ത് ഗുരുതര പ്രത്യാഘാതം ഉണ്ടാക്കിയേക്കാമെന്ന് വിലയിരുത്തിയാണ് നേരത്തെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം കേസിന്റെ അന്വേഷണം എൻഐഎയെ ഏൽപിച്ചത്.

കളിയിക്കാവിള കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു രാധാകൃഷ്ണ പിള്ള. ഈ കേസിൽ കുറ്റപത്രം സമർപ്പിക്കുന്ന നടപടികൾ തുടരുകയാണ്. ചെന്നൈയിലാണ് അദ്ദേഹമുള്ളത്. കൊച്ചിയിൽ തിരിച്ചെത്തിയ ശേഷം സ്വർണക്കടത്ത് കേസിലെ തുടർനടപടി ക്രമങ്ങളിലേക്ക് കടക്കും.

എൻഐഎ കൊച്ചി ഓഫീസ് കേന്ദ്രീകരിച്ചാണ് കേസിൽ അന്വേഷണം നടക്കുക. എൻഐഎ കേസ് സംബന്ധിച്ച വിവരങ്ങൾ കസ്റ്റംസിൽ നിന്ന് ശേഖരിച്ചിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP