Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വളർത്തു നായയ്ക്ക് മറ്റൊരു നായയുടെ കടിയേറ്റപ്പോൾ മുറിവു വെച്ചുകെട്ടി പരിചരിച്ചു യുവാവ് പേവിഷ ബാധയേറ്റ് മരിച്ചതോടെ പല്ലാരിമംഗലത്ത് ആശങ്ക; വളർത്തു നായ്ക്കൾക്കും പൂച്ചക്കും പേ വിഷത്തിനെതിരായ വാക്‌സിൻ നൽകിത്തുടങ്ങി; പരമാവധി ആളുകൾക്കു പ്രതിരോധവാക്‌സിൻ നൽകാൻ കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ സൗകര്യം ഒരുക്കി

വളർത്തു നായയ്ക്ക് മറ്റൊരു നായയുടെ കടിയേറ്റപ്പോൾ മുറിവു വെച്ചുകെട്ടി പരിചരിച്ചു യുവാവ് പേവിഷ ബാധയേറ്റ് മരിച്ചതോടെ പല്ലാരിമംഗലത്ത് ആശങ്ക; വളർത്തു നായ്ക്കൾക്കും പൂച്ചക്കും പേ വിഷത്തിനെതിരായ വാക്‌സിൻ നൽകിത്തുടങ്ങി; പരമാവധി ആളുകൾക്കു പ്രതിരോധവാക്‌സിൻ നൽകാൻ കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ സൗകര്യം ഒരുക്കി

സ്വന്തം ലേഖകൻ

കോതമംഗലം: പേവിഷബാധയേറ്റ് പൈമറ്റം പുത്തൻ പുരക്കൽപരേതനായ നീലൻ കുഞ്ഞ് മകൻ അജിത് 34 മരണമടഞ്ഞതോടെ പല്ലാരിമംഗലത്ത് ആശങ്ക. ഒരാഴ്‌ച്ചയായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്ന യുവാവാണ് ഇന്ന് മരിച്ചത്. തന്റെ നായ്കുട്ടിക്ക് മറ്റൊരു നായയിൽ നിന്നും കടിയേറ്റപ്പോൾ മുറിവ് വെച്ച് കെട്ടി പരിചരിക്കുമ്പോൾ പേവിഷബാധ ഏൽക്കുകയായിരുന്നു.

ഇയാളുടെ വളർത്തുനായ നേരത്തെ ചത്തിരുന്നു. അവശനിലയിൽ അജിത്തിനെ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് പേവിഷബാധയേറ്റതായി അറിഞ്ഞത്. പ്രദേശത്തെ മറ്റു ചില നായകളും പൂച്ചകളും സമീപ ദിവസങ്ങളിൽ ചത്തിട്ടുണ്ട്. പേവിഷബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ പഞ്ചായത്തും ആരോഗ്യവകുപ്പും ബോധവത്കരണവും പ്രതിരോധ നടപടികളും ആരംഭിച്ചു. നായ, പൂച്ച എന്നിവയ്ക്ക് പേ വിഷത്തിനെതിരായ വാക്‌സിൻ നൽകിത്തുടങ്ങി.

പരമാവധിയാളുകൾക്കു പ്രതിരോധവാക്‌സിൻ നൽകാൻ കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ സൗകര്യമൊരുക്കിയിട്ടുണ്ട്. വളർത്തുമൃഗങ്ങളെ നിരീക്ഷിക്കണമെന്നും രോഗലക്ഷണംകണ്ടാൽ ഉടനടി പ്രതിരോധ നടപടികൾ സ്വീകരിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു. വളർത്തുമൃഗങ്ങളിൽനിന്നു കടിയേൽക്കുകയോ മറ്റുതരത്തിൽ മുറിവേൽക്കുകയോ ചെയ്യാതെ ശ്രദ്ധിക്കണം. ഡോ. അഭിലാഷ് കൃഷ്ണൻ, ഡോ. റസീന എന്നിവർ ക്ലാസ്സെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP