Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ബാർ കോഴക്കേസിൽ കെ.എം. മാണിയെ കുറ്റവിമുക്തനാക്കാൻ ശങ്കർ റെഡ്ഡി ഇടപെട്ടതിന്റെ തെളിവുമായി സുകേശന്റെ മൊഴി പുറത്ത്; തന്റെ റിപ്പോർട്ടിനു പകരം ശങ്കർ റെഡ്ഡി പെൻഡ്രൈവിൽ നല്കിയ മൊഴി കോടതിയിൽ സമർപ്പിച്ചു; പുറത്തായിരിക്കുന്ന് ശങ്കർ റെഡ്ഡിയെ കുറ്റവിമുക്തനാക്കി കോടതിയിൽ വിജിലൻസ് നല്കിയ റിപ്പോർട്ടിനൊപ്പമുള്ള സുകേശന്റെ മൊഴി

ബാർ കോഴക്കേസിൽ കെ.എം. മാണിയെ കുറ്റവിമുക്തനാക്കാൻ ശങ്കർ റെഡ്ഡി ഇടപെട്ടതിന്റെ തെളിവുമായി സുകേശന്റെ മൊഴി പുറത്ത്; തന്റെ റിപ്പോർട്ടിനു പകരം ശങ്കർ റെഡ്ഡി പെൻഡ്രൈവിൽ നല്കിയ മൊഴി കോടതിയിൽ സമർപ്പിച്ചു; പുറത്തായിരിക്കുന്ന് ശങ്കർ റെഡ്ഡിയെ കുറ്റവിമുക്തനാക്കി കോടതിയിൽ വിജിലൻസ് നല്കിയ റിപ്പോർട്ടിനൊപ്പമുള്ള സുകേശന്റെ മൊഴി

തിരുവനന്തപുരം: ബാർ കോഴക്കേസിൽ മുൻ ധനമന്ത്രി കെ.എം. മാണിക്കെതിരായ അന്വേഷണം അട്ടിമറിക്കാൻ മുൻ വിജിലൻസ് ഡയറക്ടർ ശങ്കർ റെഡ്ഡി സമ്മർദം ചെലുത്തിയെന്ന ആരോപണം ശരിവച്ചുകൊണ്ട് അന്വേഷണ ഉദ്യോഗസ്ഥനായ എസ്‌പി ആർ. സുകേശൻ നല്കിയ മൊഴി പുറത്ത്. താൻ നല്കിയ റിപ്പോർട്ടല്ല കോടതിയിൽ എത്തിയതെന്നും ശങ്കർ റെഡ്ഡി പെൻ ഡ്രൈവിൽ നല്കിയ റിപ്പോർട്ടാണ് സമർപ്പിക്കപ്പെട്ടതെന്നും സുകേശൻ മൊഴി നല്കി. സുകേശന്റെ മൊഴിയുടെ പകർപ്പ് പ്രമുഖ വാർത്താ ചാനൽ പുറത്തുവിട്ടു.

അതേസമയം, സുകേശന്റെ മൊഴി കളവാണെന്ന് ശങ്കർ റെഡ്ഡി പ്രതികരിച്ചു. മാണിയെ പ്രോസിക്യൂട്ട് ചെയ്യാനുള്ള ശിപാർശ സുകേശൻ നല്കിയിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കെ.എം. മാണിക്കെതിരായ അന്വേഷണം അട്ടിമറിക്കാനായി അന്വേഷണ ഉദ്യോഗസ്ഥനായ സുകേശനുമേൽ ശങ്കർ റെഡ്ഡി സമ്മർദം ചെലുത്തിയെന്നാണ് ആരോപണം. സമ്മർദത്തെത്തുടർന്ന് സുകേശൻ കേസ് ഡയറി തിരുത്തിയെന്നും ആരോപിക്കപ്പെട്ടു. ഇത് അന്വേഷിച്ച വിജിലൻസ് ശങ്കർ റെഡ്ഡിയെ കുറ്റവിമുക്തരാക്കുന്ന ത്വരിതാന്വേഷണ റിപ്പോർട്ട് ഇന്നു കോടതിയിൽ സമർപ്പിച്ചു. റിപ്പോർട്ടിനൊപ്പം നല്കിയ സുകേശന്റെ മൊഴിയാണ് പുറത്തായിരിക്കുന്നത്. ത്വരിതാന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ അനുവദിച്ച സമയം ഇന്ന് അവസാനിക്കുന്ന പശ്ചാത്തലിലാണ് തിരുവനന്തപുരം പ്രത്യേക കോടതിയിൽ വിജിലൻസ് റിപ്പോർട്ട് സമർപ്പിച്ചത്.

ശങ്കർ റെഡ്ഡിക്കെതിരെ കേസെടുക്കാൻ തെളിവില്ലെന്നു വിജിലൻസ് റിപ്പോർട്ടിൽ വ്യക്തമാക്കി. അതേസമയം ശങ്കർ റെഡ്ഡി ഏകപക്ഷീയമായി നിർദേശങ്ങൾ നൽകിയിരുന്നുവെന്ന് വിജിലൻസ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. എന്നാൽ അദ്ദേഹത്തിനെതിരേ അഴിമതി നിരോധന നിയമ പ്രകാരം കേസെടുക്കാനാകില്ലെന്നും വിജിലൻസ് വ്യക്തമാക്കുന്നു. റിപ്പോർട്ടിനൊപ്പമാണ് കടകവിരുദ്ധമായ സുകേശന്റെ മൊഴിയും ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ റിപ്പോർട്ട് ഫെബ്രുവരി ഏഴിന് കോടതി പരിഗണിക്കുന്നുണ്ട്.

ബാർ കോഴ കേസ് അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന എസ്‌പി സുകേശൻ കേസ് ഡയറി തിരുത്തിയെന്ന ആരോപണത്തിന് തെളിവില്ലെന്നും വിജിലൻസ് റിപ്പോർട്ടിൽ വ്യക്തമാക്കിയിരിക്കുന്നു. അതിനാൽ സുകേശനെതിരെയും കേസെടുക്കാനാകില്ലെന്നാണ് വിജിലൻസ് പറയുന്നത്.

കേസന്വേഷണം സംബന്ധിച്ച് ശങ്കർ റെഡ്ഡി സുകേശന് അയച്ച കത്തുകളാണ് പരാതിയുടെ അടിസ്ഥാനം. കെ.എം. മാണിക്ക് പണം നൽകുന്നത് കണ്ടുവെന്ന അമ്പിളിയുടെ മൊഴി വിശ്വാസ്യ യോഗ്യമല്ല, ടെലഫോൺ രേഖകൾ ആരോപണം ശരിവയ്ക്കുന്നില്ല, ബാറുടമകൾ മാണിക്ക് അനുകൂലമായി മൊഴിമാറ്റിയതിൽ വിശ്വാസ്യതയില്ല തുടങ്ങിയ നിർദേശങ്ങളാണ് കത്തിൽ നൽകിയത്.

ശങ്കർ റെഡ്ഡിയുടെ നിർദേശങ്ങൾ സുകേശനെ സമ്മർദത്തിലാക്കിയോയെന്നാണ് വിജിലൻസ് അന്വേഷിച്ചത്. ശങ്കർ റെഡ്ഡി നിർദേശിച്ച പ്രകാരമാണ് സുകേശൻ മാണിയെ കുറ്റ വിമുക്തനാക്കി റിപ്പോർട്ട് സമർപ്പിച്ചതെന്നാണ് വിജിലൻസ് നേരത്തെ സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരുന്നത്. ബാർ കോഴ കേസിൽ സുകേശനെ മാനസികമായി തകർക്കാൻ റെഡ്ഡി ശ്രമിച്ചതായും വിജിലൻസ് വ്യക്തമാക്കിയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP