Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

മുൻ കേരള ഗവർണർ ആർ എൽ ഭാട്ടിയ അന്തരിച്ചു; നിര്യാണം കോവിഡ് ബാധയെത്തുടർന്ന് അമൃത്‌സറിലെ സ്വകാര്യ ആശുപത്രിയിൽ

മുൻ കേരള ഗവർണർ ആർ എൽ ഭാട്ടിയ അന്തരിച്ചു; നിര്യാണം കോവിഡ് ബാധയെത്തുടർന്ന് അമൃത്‌സറിലെ സ്വകാര്യ ആശുപത്രിയിൽ

സ്വന്തം ലേഖകൻ

ന്യൂഡൽഹി: മുൻ കേന്ദ്ര വിദേശകാര്യമന്ത്രിയും കേരള ഗവർണറുമായിരുന്ന ആർ എൽ ഭാട്ടിയ(99) അന്തരിച്ചു. കോവിഡ് ബാധിച്ചാണ് മരണം. അമൃത്‌സറിലെ സ്വകാര്യ ആശുപത്രിയിൽ വച്ച് ഇന്നലെ അർദ്ധ രാത്രിയോടെയാണ് അന്ത്യം.

2004 - 2008 കാലഘട്ടത്തിൽ കേരളത്തിന്റെ ഗവർണർ ആയിരുന്നു ഭാട്ടിയ. 1972ൽ അമൃസറിൽ നിന്ന് മത്സരിച്ച് പാർലമെന്റിലെത്തിയ ഭാട്ടിയ 1980, 1985, 1992, 1996, 1999 എന്നീ വർഷങ്ങളിലും അദ്ദേഹം പാർലമെന്റംഗമായി. 1982 മുതൽ 1984 വരെ പഞ്ചാബിലെ കോൺഗ്രസ് പാർട്ടി അധ്യക്ഷൻ ആയിരുന്നു. 1991 ൽ എഐസിസി ജനറൽ സെക്രട്ടറിയായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP