Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഉരുൾപൊട്ടലും വെള്ളപ്പൊക്ക ദുരന്തവും ഉണ്ടായിട്ട് രണ്ടുമാസത്തിനിപ്പുറവും ജീവിതം പ്രതിസന്ധിയിൽ; ക്വാറികളുടെ പ്രവർത്തനം ജീവിതം ദുസഹമാക്കി; പേടിയോടെ കണ്ണൂർ ജില്ലയിലെ കണിച്ചാർ നിവാസികൾ

ഉരുൾപൊട്ടലും വെള്ളപ്പൊക്ക ദുരന്തവും ഉണ്ടായിട്ട് രണ്ടുമാസത്തിനിപ്പുറവും ജീവിതം പ്രതിസന്ധിയിൽ; ക്വാറികളുടെ പ്രവർത്തനം ജീവിതം ദുസഹമാക്കി; പേടിയോടെ കണ്ണൂർ ജില്ലയിലെ കണിച്ചാർ നിവാസികൾ

സ്വന്തം ലേഖകൻ

കണ്ണൂർ: കഴിഞ്ഞ ഓഗസ്റ്റ് മാസം ഒന്നാം തീയതി കണ്ണൂർ ജില്ലയിലെ കണിച്ചാർ ഗ്രാമപഞ്ചായത്തിലെ പൂളക്കുറ്റി, സെമിനാരി വില്ല, നെടുംപൊയിൽ, വള്ളോറ എന്നിങ്ങനെയുള്ള പ്രദേശങ്ങളിൽ ഉണ്ടായ ഉരുൾപൊട്ടലിനും വെള്ളപൊക്കത്തിനും കാരണമായത് ഈ പ്രദേശത്ത് പ്രവർത്തിക്കുന്ന ക്വാറികൾ ആണെന്ന് വിശ്വസിച്ച് നാട്ടുകാർ. ഇതുമായി ബന്ധപ്പെട്ട് ക്വാറികൾക്കെതിരെ പ്രതിഷേധിക്കാൻ നാട്ടുകാർ സമരസമിതിയും രൂപീകരിച്ചു.

സംഭവം നടന്നിട്ട് രണ്ടുമാസത്തിന് ഇപ്പുറവും പ്രദേശവാസികളുടെ അവസ്ഥ കഷ്ടത്തിലാണ്. അന്ന് ഈ പ്രദേശത്ത് വെള്ളപ്പൊക്കത്തിൽ പൊലിഞ്ഞത് മൂന്ന് ജീവനുകൾ ആയിരുന്നു. മരണം സംഭവിച്ചവർക്ക് നഷ്ടപരിഹാരം ലഭിച്ചു എങ്കിലും ഈ പ്രദേശത്ത് ഒട്ടേറെ കൃഷി നാശങ്ങളാണ് ഉണ്ടായിട്ടുണ്ടായിരുന്നത്. നിരവധി പേരുടെ വീടുകൾക്കും കേടുപാടുകൾ സംഭവിച്ചു. വീട്ടിൽ ഉണ്ടായിരുന്ന പല ഇലക്ട്രോണിക് ഉപകരണങ്ങളും, പാത്രങ്ങളും, കട്ടിലും കിടക്കയും ഒക്കെ ഒലിച്ചു പോവുകയും കേടാവുകയും ചെയ്തു. ഇത്തരത്തിൽ നാശം സംഭവിച്ചവർക്ക് ഇതുവരെ യാതൊരുവിധത്തിലുള്ള നഷ്ടപരിഹാരവും ലഭിച്ചിട്ടില്ല.

രണ്ടുമാസത്തിനുശേഷവും ഇവർക്കുണ്ടായ നഷ്ടം ഒരുതരത്തിലും നികത്താൻ പറ്റാത്ത വിധത്തിലാണ്. ഉണ്ടായിരുന്ന പല കെട്ടിടങ്ങളും സ്ഥലങ്ങളും മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും ഒലിച്ചുപോയി. പല ആളുകളുടെയും ഉപജീവനമാർഗ്ഗം ആയിരുന്ന കൃഷിയാണ് അവർക്ക് ഈ ദുരന്തത്തിൽ നഷ്ടപ്പെട്ടത്. ഇനി ഒരിക്കലും പഴയ ജീവിതം കെട്ടിപ്പൊക്കാൻ കഴിയാത്ത വിധത്തിലാണ് പലർക്കും ഉണ്ടായ നാശനഷ്ടങ്ങൾ.പല വീട്ടുകാരും ഇന്ന് ഉപജീവനം മാർഗം പോലും കണ്ടെത്താൻ കഴിയാതെ കഷ്ടപ്പെടുന്ന അവസ്ഥയിലാണ്.

അധികൃതരുടെ ശ്രദ്ധയിൽ പലതവണ ഈ പ്രശ്‌നം കൊണ്ടുവരാൻ ശ്രമിച്ചു എങ്കിലും ഇതുവരെ ഇവരുടെ പ്രശ്‌നത്തിന് പരിഹാരം ആയില്ല. പലയാളുകൾ ഈ ഭൂമിയെ പറ്റി പഠനം നടത്താനായി ഈ പ്രദേശത്ത് എത്തിയപ്പോൾ അവർക്ക് മനസ്സിലായത് ഈ പ്രദേശങ്ങളിലായി നൂറിനടുത്ത് ഉരുൾപൊട്ടൽ ഉണ്ടായിട്ടുണ്ട് എന്നതാണ്. ഇതുമായുള്ള റിപ്പോർട്ട് ഇതുവരെ പുറത്തുവന്നില്ലെങ്കിലും ഇവർ നാട്ടുകാരുമായി സംസാരിച്ചത് വെച്ച് മനസ്സിലാക്കാൻ കഴിയുന്നത് ഈ പ്രദേശത്ത് ഉണ്ടായിരിക്കുന്നത് ഞെട്ടിക്കുന്ന പ്രതിഭാസമാണ്.

മൂന്നുപേർ മാത്രം മരണപ്പെട്ടതിനാൽ ആണോ ഞങ്ങളെ ഒഴിവാക്കുന്നത് എന്നാണ് നാട്ടുകാർ അധികൃതരുടെ അടുത്ത് ചോദിക്കുന്നത്. ഈ പ്രദേശത്ത് രണ്ട് ക്വാറികൾ നിലവിൽ പ്രവർത്തിക്കുന്നുണ്ട്. ഈ ക്വാറുകളുടെ പ്രവർത്തനം കാരണം മണ്ണിന്റെ ബലം നഷ്ടപ്പെട്ടിരിക്കുന്ന അവസ്ഥയിലാണ് എന്നാണ് നാട്ടുകാർ പറയുന്നത്. പ്രകൃതി പൂർണമായും ക്വാറികളുടെ പ്രവർത്തനത്താൽ മാറിയിരിക്കുന്നു. ഇവിടെ പ്രവർത്തിക്കുന്ന രണ്ടു ക്വാറികളിൽ ഒന്നിന് ലൈസൻസും ഇല്ല എന്നാണ് നാട്ടുകാർ പറയുന്നത്.

പ്രകൃതിക്ക് ഇത്രയും വലിയ ദുരന്തം സംഭവിച്ചതിനുശേഷം ഒന്നും സംഭവിക്കാത്ത മട്ടിലാണ് ക്വാറി പ്രവർത്തിച്ചു വരുന്നത്. ഇതിനുപുറമേ ഈ പ്രദേശത്തിന്റെ ഘടന മനസ്സിലാക്കാതെ മറ്റൊരു ക്വാറി കൂടി തുടങ്ങാനുള്ള തയ്യാറെടുപ്പിലാണ്. ആരെങ്കിലും ക്വാറിക്കെതിരെ സംസാരിച്ചു കഴിഞ്ഞാൽ അവരെ ഭീഷണിപ്പെടുത്തുകയോ കാശുകൊടുത്ത് വശത്താക്കുകയും ആണ് ചെയ്യുക എന്ന് നാട്ടുകാർ പറയുന്നു.

പല ആളുകൾക്കും ഈ പ്രദേശത്ത് ഇപ്പോൾ ജീവിക്കാൻ ഭയം ആയിരിക്കുകയാണ്. ക്വാറിയുടെ പ്രവർത്തനം കാരണം പ്രകൃതി വളരെ വലിയ പ്രകൃതി പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുന്ന സമയമാണ് ഇത് എങ്കിലും സ്ഥലത്തെ അധികൃതർ ഇതിനെതിരെ പ്രതികരിക്കാത്തത് നാട്ടുകാരിൽ ആശങ്ക സൃഷ്ടിച്ചിരിക്കുന്നുണ്ട്. ഇനിയും ഇത്തരത്തിൽ ഒരു ദുരന്തം സംഭവിച്ചു കഴിഞ്ഞാൽ പണ്ട് ഉണ്ടായതിനേക്കാൾ എത്രയോ മടങ്ങ് വലിയ നാശനഷ്ടമാണ് ഉണ്ടാവാനാണ് സാധ്യത എന്ന നാട്ടുകാർ സൂചന നൽകുന്നു.

 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP