Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഉത്തരക്കടലാസ് തട്ടിപ്പ്: സിബിഐ അന്വേഷണത്തിന് തയ്യാറാവുന്നില്ല; ക്രൈംബ്രാഞ്ച് അന്വേഷണത്തെ പോലും അട്ടിമറിക്കാൻ മുഖ്യമന്ത്രി ശ്രമിക്കുന്നതിന് പിന്നിൽ എന്ത്? പിണറായിയെ സംശയമുനയിൽ നിർത്തി രമേശ് ചെന്നിത്തല

ഉത്തരക്കടലാസ് തട്ടിപ്പ്: സിബിഐ അന്വേഷണത്തിന് തയ്യാറാവുന്നില്ല; ക്രൈംബ്രാഞ്ച് അന്വേഷണത്തെ പോലും അട്ടിമറിക്കാൻ മുഖ്യമന്ത്രി ശ്രമിക്കുന്നതിന് പിന്നിൽ എന്ത്? പിണറായിയെ സംശയമുനയിൽ നിർത്തി രമേശ് ചെന്നിത്തല

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം : യൂണിവേഴ്‌സിറ്റി കോളേജിലെ കുത്തുകേസിലെ പ്രതികൾ ഉൾപ്പെട്ട സർവ്വകലാശാല ഉത്തരക്കടലാസ് തട്ടിപ്പ് കേസ് സിബിഐ.യെക്കൊണ്ട് അന്വേഷിപ്പിക്കാൻ വിസ്സമ്മതിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാന പൊലീസ് മേധാവി പ്രഖ്യാപിച്ച ക്രൈംബ്രാഞ്ച് അന്വേഷണത്തെപോലും അട്ടിമറിക്കാൻ ശ്രമിക്കുന്നത് ദുരൂഹമാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി.

ഈ കേസിന്റെ അന്വേഷണം മറ്റ് എസ്.എഫ്.ഐ. നേതാക്കളിലേക്കും സർക്കാരിന് താത്പര്യമുള്ള ജീവനക്കാരിലേക്കും നീങ്ങാനിടയുള്ളതിനാലാണ് മുഖ്യമന്ത്രി അന്വേഷണത്തെ തടസ്സപ്പെടുത്തുന്നതെന്ന് പ്രതിപക്ഷനേതാവ് മുഖ്യമന്ത്രിക്കു നൽകിയ കത്തിൽ ആരോപിച്ചു. ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഡി.ജി.പി. തയ്യാറാവുമ്പോൾ മുഖ്യമന്ത്രി അത് വേണ്ടെന്ന് പറയുന്നത് അത്ഭുതകരമാണ്. കേസന്വേഷണത്തിന്റെ ദിശയും രീതിയും എപ്രകാരമായിരിക്കണമെന്ന് ഒരു മുഖ്യമന്ത്രിതന്നെ തീരുമാനിക്കുന്നതും ഉദ്യോഗസ്ഥർക്കു നിർദ്ദേശം നൽകുന്നതും ആദ്യമാണ്.

ഈ തട്ടിപ്പിന്റെ വ്യാപ്തി നോക്കുമ്പോൾ സിബിഐ.യെപ്പോലുള്ള ഒരു ഉന്നത ഏജൻസിയുടെ അന്വേഷണം കൊണ്ടു മാത്രമേ മുഴുവൻ വിവരങ്ങളും പുറത്തുകൊണ്ടുവരാനാകൂ. സർവ്വകലാശാല ചോദ്യപേപ്പർ മോഷണക്കേസിലെ പ്രതിയായ ശിവരഞ്ജിത്തിന് പി.എസ്.സി.യുടെ പൊലീസ് കോൺസ്റ്റബിൾ പരീക്ഷയിൽ ഒന്നാം റാങ്ക് കിട്ടിയതിലെ ദുരൂഹത വർദ്ധിച്ചിരിക്കുകയാണ്. ഇദ്ദേഹം എം.എ ഒന്ന്, രണ്ട് സെമസ്റ്റർ പരീക്ഷകളിൽ രണ്ടും നാലും മാർക്ക് മാത്രമാണ് നേടിയിട്ടുള്ളത്. ഇങ്ങനെയുള്ള ഒരാൾ എങ്ങനെ പി.എസ്.സി.യുടെ പരീക്ഷയിൽ ഒന്നാം റാങ്കു നേടി എന്നതിലെ ദുരൂഹത നീക്കം ചെയ്യേണ്ടതുണ്ട്. ഇക്കാര്യത്തിലും സമഗ്രമായ ഒരു അന്വേഷണത്തിന് സർക്കാർ തയ്യാറാവുന്നില്ല.

പി.എസ്.യുടെ ആഭ്യന്തര വിജിലൻസ് അന്വേഷണത്തിലൂടെ ഇതിലെ സത്യാവസ്ഥ പുറത്തുകൊണ്ടുവരാൻ കഴിയുമോ എന്ന് സംശയമാണ്. ലക്ഷക്കണക്കിന് യുവാക്കളുടെയും യുവതികളുടെയും ഭാവിയെ നേരിട്ട് ബാധിക്കുന്ന ഈ വിഷയത്തിൽ സമഗ്രമായ അന്വേഷണം തന്നെ വേണം. പി.എസ്.സിയുടെ വിശ്വാസ്യത വീണ്ടെടുക്കാൻ പ്രതിപക്ഷം മുന്നോട്ടുവയ്ക്കുന്ന ക്രിയാത്മക നിർദ്ദേശങ്ങളെ പി.എസ്.സിയെ തകർക്കാനുള്ള ശ്രമമായി ദുർവ്യാഖ്യാനം ചെയ്ത് സമഗ്രമായ അന്വേഷണത്തെ അട്ടിമറിക്കരുത്. ഡി.ജി.പി പ്രഖ്യാപിച്ചിട്ടുള്ള ക്രൈംബ്രാഞ്ച് അന്വേഷണത്തെ എന്തിനാണ് സർക്കാർ എതിർക്കുന്നത് എന്ന കാര്യം മുഖ്യമന്ത്രി പൊതുസമൂഹത്തോട് വ്യക്തമാക്കണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP