Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മദ്യപിച്ച് ലക്കുകെട്ടതോടെ ക്വാറന്റീനിൽ കഴിഞ്ഞ യുവാവിന് ഭാര്യക്കൊപ്പം ഉറങ്ങണം; പൊലീസും ആരോ​ഗ്യപ്രവർത്തകരും നാട്ടുകാരും നടത്തിയ അനുനയ ശ്രമങ്ങളൊന്നും ഫലം കണ്ടില്ല; ഒടുവിൽ ക്വാറന്റൈൻ കേന്ദ്രത്തിലാക്കിയത് ബലംപ്രയോ​ഗിച്ച്

മദ്യപിച്ച് ലക്കുകെട്ടതോടെ ക്വാറന്റീനിൽ കഴിഞ്ഞ യുവാവിന് ഭാര്യക്കൊപ്പം ഉറങ്ങണം; പൊലീസും ആരോ​ഗ്യപ്രവർത്തകരും നാട്ടുകാരും നടത്തിയ അനുനയ ശ്രമങ്ങളൊന്നും ഫലം കണ്ടില്ല; ഒടുവിൽ ക്വാറന്റൈൻ കേന്ദ്രത്തിലാക്കിയത് ബലംപ്രയോ​ഗിച്ച്

മറുനാടൻ ഡെസ്‌ക്‌

കൊല്ലം: ക്വാറന്റൈനിലായിരുന്ന യുവാവിന് മദ്യപിച്ച് ലക്കുകെട്ടതോടെ ഭാര്യക്കൊപ്പം ഉറങ്ങണമെന്ന വാശി പൊലീസിനും ആരോ​ഗ്യ പ്രവർത്തകർക്കും നാട്ടുകാർക്കും തലവേദനയായി. അനുനയ ശ്രമങ്ങളൊന്നും ഫലിക്കാതെ വന്നതോടെ യുവാവിനെ സ്വകാര്യ ആശുപത്രിയിലെ ക്വാറന്റൈൻ കേന്ദ്രത്തിലേക്ക് മാറ്റിയത് ഫയർഫോഴ്സിന്റെ കൂടി സഹായത്തോടെ. കൊല്ലം ജില്ലയിലെ അഞ്ചലിലാണ് സംഭവം. കല്ലുവാതുക്കൽ നടയ്ക്കലിനു സമീപം ഗൃഹ നിരീക്ഷണത്തിൽ കഴിഞ്ഞ യുവാവാണ് വെള്ളിയാഴ്‌ച്ച രാത്രി അധികൃതരെ വട്ടം ചുറ്റിച്ചത്. കർണാടകയിൽ കിണർ നിർമ്മാണ ജോലി ചെയ്യുന്ന യുവാവ് നാട്ടിൽ എത്തി സുഹൃത്തിന് ഒപ്പമാണ് ഗൃഹ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നത്.

ഭാര്യാ ഗൃഹത്തിനു സമീപമാണ് യുവാവ് ക്വാറന്റൈനിൽ കഴിയുന്നത്. യുവാവും സു​ഹ‌ൃത്തും ചേർന്നാണ് രാത്രി ക്വാറന്റൈനിലിരിക്കുമ്പോൾ മദ്യപിച്ചത്. ലഹരി തലയ്ക്ക് പിടിച്ചതോടെ അഞ്ചലിലേക്കു പോകണമെന്ന് ആഗ്രഹം. അതും കാൽനടയായി തന്നെ പോകണം. കാൽനടയായി പോകാനുള്ള ശ്രമം. കാൽനടയായി പോകാനുള്ള ശ്രമവും തുടർന്നുള്ള ബഹളവും കേട്ട് പരിസരവാസികൾ പൊലീസിൽ വിവരം അറിയിച്ചു.

രാത്രി അഞ്ചൽ അലയമണിലെ വീട്ടിലേക്കു കാൽനടയായി പോകണമെന്നായിരുന്നു ഇയാളുടെ ആഗ്രഹം. അധികൃതരുടെ അനുനയ ശ്രമങ്ങളൊന്നും ചെവിക്കൊള്ളാൻ യുവാവ് ഒരുക്കമായില്ല. ഒടുവിൽ ബല പ്രയോഗത്തിലൂടെയാണ് സർക്കാർ നിരീക്ഷണ കേന്ദ്രത്തിലാക്കിയത്. സുഹൃത്തുമായുള്ള തർക്കം കേട്ട അയൽവാസികളാണ് വിവരം പൊലീസിനെ അറിയിച്ചത്. ഉടൻ തന്നെ പാരിപ്പള്ളി പൊലീസ് സ്ഥലത്തെത്തി. ജീപ്പിനു മുന്നിൽ നിലയുറപ്പിച്ച യുവാവ് പൊലീസിന് അരികിലേക്ക് ചെല്ലാൻ ശ്രമിച്ചു.

അനുനയ ശ്രമങ്ങൾ പരാജയപ്പെട്ടതോടെ പൊലീസ് ആരോഗ്യ വകുപ്പ് അധികൃതരെ വിവരം അറിയിച്ചു. ആരോഗ്യ വകുപ്പ് അധികൃതർ എത്തി നടത്തിയ ശ്രമങ്ങളും പരാജയപ്പെട്ടതോടെ അഗ്നിശമന സേനയുടെ സഹായം തേടി. ഫയർഫോഴ്സും ഒപ്പം ആംബുലൻസും അവിടെ എത്തിയതോടെ ബലം പ്രയോ​ഗിച്ച് യുവാവിനെ ചാത്തന്നൂർ റോയൽ ആശുപത്രിയിലെ ക്വാറന്റൈൻ സെന്ററിൽ പ്രവേശിപ്പിക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP