Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കോവിഡ് ഡ്യൂട്ടിയിൽ സ്ഥിരം ജോലി നോക്കിയ സെക്യുരിറ്റി ജീവനക്കാരൻ കുഴഞ്ഞു വീണ് നിരീക്ഷണത്തിൽ കിടക്കുന്ന സാഹചര്യം മുന്നിലുള്ളപ്പോൾ നഴ്‌സുമാരുടെ മനോവീര്യം തകർക്കുന്ന തീരുമാനം പാടില്ല; മെഡിക്കൽ കോളേജിൽ കോവിഡ് വാർഡുകളിൽ ഡ്യൂട്ടി ചെയ്യുന്ന നഴ്‌സ്മാരുടെ കോറന്റയിൻ ദിവസം വെട്ടിക്കുറച്ചത് പുനഃപരിശോധിക്കണമെന്ന് ബിജെപി നേതാവ് ആർ എസ് രാജീവ്

കോവിഡ് ഡ്യൂട്ടിയിൽ സ്ഥിരം ജോലി നോക്കിയ സെക്യുരിറ്റി ജീവനക്കാരൻ കുഴഞ്ഞു വീണ് നിരീക്ഷണത്തിൽ കിടക്കുന്ന സാഹചര്യം മുന്നിലുള്ളപ്പോൾ നഴ്‌സുമാരുടെ മനോവീര്യം തകർക്കുന്ന തീരുമാനം പാടില്ല; മെഡിക്കൽ കോളേജിൽ കോവിഡ് വാർഡുകളിൽ ഡ്യൂട്ടി ചെയ്യുന്ന നഴ്‌സ്മാരുടെ കോറന്റയിൻ ദിവസം വെട്ടിക്കുറച്ചത് പുനഃപരിശോധിക്കണമെന്ന് ബിജെപി നേതാവ് ആർ എസ് രാജീവ്

സ്വന്തം ലേഖകൻ

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കോവിഡ് വാർഡുകളിൽ ഡ്യൂട്ടി ചെയ്യുന്ന നഴ്‌സ്മാരുടെ കോറന്റയിൻ ദിവസം വെട്ടിക്കുറച്ചത് സർക്കാർ പുനഃപരിശോധിക്കണമെന്ന് ബിജെപി.

1000 അധികം സ്റ്റാഫ് നഴ്‌സ്മാർ ഉണ്ടായിട്ടും ഏതാണ്ട് 200 ളം പേരെ മാത്രമാണ് കോവിഡ് ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുള്ളത്. ഇവർ ഏതാണ്ട് 4 പ്രാവശ്യത്തിലധികം ഡ്യൂട്ടി നോക്കിയിട്ടുണ്ട് ഈ സമയത്തിന്നുള്ളിൽ. ഇന്നത്തെ സാഹചര്യം കുറച്ചു കൂടി മാറിയിരിക്കുന്നു. കോവിഡ് രോഗികളുടെ എണ്ണം വർദ്ധിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ കോവിഡ് രോഗികളുമായി നേരിട്ട് ഇടപഴകുന്നവരുടെ കോറൻന്റയിൻ സമയം വെട്ടിക്കുറയ്ക്കുമ്പോൾ തീരുമാനം അപകടം സ്വയം വിളിച്ചുവരുത്തുന്നതിന് തുല്യമാണെന്ന് ബിജെപി നേതാവ് ആർ എസ് രാജീവ് പറഞ്ഞു.

കോവിഡ് ഡ്യൂട്ടിയിൽ സ്ഥിരം ജോലി നോക്കിയ സെക്യുരിറ്റി ജീവനക്കാരൻ കുഴഞ്ഞു വീണ് നിരീക്ഷണത്തിൽ കിടക്കുന്ന യാഥാർഥ്യം മുന്നിലുള്ളപ്പോൾ നഴ്‌സുമാരുടെ മനോവീര്യം തകർക്കുന്ന ഈ തീരുമാനത്തിൽ നിന്നും പിന്മാറണം.ഇവർക്കും കുടുംബമുണ്ട് എന്ന് സർക്കാരും നഴ്‌സിങ് സൂപ്രണ്ടും മനസ്സിലാക്കണം.രാഷ്ട്രീയ പ്രേരിതമായി പലരും മാറിയിട്ടും പലതരത്തിലുള്ള ബുദ്ധിമുട്ടുകൾ സ്വയം മാറ്റി വച്ച് കോവിഡ് ഡ്യൂട്ടി നോക്കുന്നവരെ ചൂഷണം ചെയ്യുന്ന സമീപനത്തിൽ നിന്നും അധികൃതർ പിന്മാറണമെന്നും രാജീവ് ആവശ്യപ്പെട്ടു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP