Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ആലുവ നഗരമധ്യത്തിൽ പത്തടിയിലേറെ നീളമുള്ള പെരുമ്പാമ്പ്; മാളത്തിൽ കുടുങ്ങിയ പാമ്പിനെ പുറത്തെടുത്തത് അദ്വൈതാശ്രമത്തിന്റെ മതിലിന്റെ ഒരു ഭാഗം പൊളിച്ച ശേഷം

ആലുവ നഗരമധ്യത്തിൽ പത്തടിയിലേറെ നീളമുള്ള പെരുമ്പാമ്പ്; മാളത്തിൽ കുടുങ്ങിയ പാമ്പിനെ പുറത്തെടുത്തത് അദ്വൈതാശ്രമത്തിന്റെ മതിലിന്റെ ഒരു ഭാഗം പൊളിച്ച ശേഷം

മറുനാടൻ മലയാളി ബ്യൂറോ

ആലുവ: നഗരമധ്യത്തിൽ നിരവധി വിദ്യാലയങ്ങൾ പ്രവർത്തിക്കുന്ന റോഡിൽ നിന്നും പത്തടിയിലേറെ നീളമുള്ള മലമ്പാമ്പിനെ വനം വകുപ്പും നാട്ടുകാരും ചേർന്ന് ഏറെ സാഹസപ്പെട്ട് പിടികൂടി. പാലസ് റോഡിൽ സെന്റ് ഫ്രാൻസിസ് സ്‌കൂൾ കവാടത്തിന് സമീപം തിങ്കളാഴ്‌ച്ച രാത്രി 11 മണിയോടെയാണ് കാൽനട യാത്രക്കാർ പാമ്പിനെ കണ്ടത്.

സംഭവമറിഞ്ഞ് കൂടുതൽ പേർ എത്തിയപ്പോഴേക്കും പാമ്പ് സമീപത്തെ കാനയുടെ മുകളിലെ സ്‌ളാബിനും അദ്വൈതാശ്രമം മതിലിനും ഇടയിലെ മാളത്തിലേക്ക് ഇറങ്ങി. വാൽ പുറത്ത് കാണാമിയിരുന്നെങ്കിലും രാത്രിയായതിനാൽ വഴിപോക്കർ പാമ്പുപിടുത്തം ഉപേക്ഷിച്ച് മടങ്ങുകയും ചെയ്തു. മാളത്തിൽ കുടുങ്ങിപ്പോയ പാമ്പിന്റെ വാൽ ഇന്നലെ രാവിലെയും പുറത്ത് കണ്ടതോടെ പരിസരത്തെ കച്ചവടക്കാരും നഗരസഭ കണ്ടിജൻസി ജീവനക്കാരുമെത്തി പാമ്പിനെ പുറത്തെടുക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതേതുടർന്ന് 11 മണിയോടെ കോടനാട് നിന്നും വനം വകുപ്പ് ജീവനക്കാരെത്തിയെങ്കിലും ഫലമുണ്ടായില്ല. ഒടുവിൽ അദ്വൈതാശ്രമത്തിന്റെ മതിലിന്റെ ഒരു ഭാഗം പൊളിച്ച് മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിലാണ് പാമ്പിനെ പുറത്തെടുത്തത്.

എൽ.കെ.ജി വിദ്യാർത്ഥികൾ തുടങ്ങി നിരവധിയാളുടെ തിരക്കുണ്ടാകുന്ന ഭാഗത്താണ് പാമ്പിനെ കണ്ടത്. പെരിയാറിൽ നിന്നും കയറിയതാകാനാണ് സാധ്യത.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP