Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

റസ്റ്റോറന്റിന്റെ മറവിൽ പി.വി.അൻവർ എംഎ‍ൽഎയുടെ ഭാര്യാപിതാവിന്റെ റോപ് വെ: പഞ്ചായത്ത് സെക്രട്ടറിക്ക് ഗുരുതര വീഴ്ച; റിപ്പോർട്ട് തള്ളി ഓംബുഡ്സ്മാൻ

റസ്റ്റോറന്റിന്റെ മറവിൽ പി.വി.അൻവർ എംഎ‍ൽഎയുടെ ഭാര്യാപിതാവിന്റെ റോപ് വെ: പഞ്ചായത്ത് സെക്രട്ടറിക്ക് ഗുരുതര വീഴ്ച; റിപ്പോർട്ട്  തള്ളി ഓംബുഡ്സ്മാൻ

ജംഷാദ് മലപ്പുറം

കൊച്ചി: റസ്റ്റോറന്റിനുള്ള അനുമതിയുടെ മറവിൽ ചീങ്കണ്ണിപ്പാലിയിലെ വിവാദതടയണക്ക് കുറുകെ പി.വി അൻവർ എംഎ‍ൽഎയുടെ ഭാര്യാപിതാവ് റോപ് വെ കെട്ടിയ സംഭവത്തിൽ ഊർങ്ങാട്ടിരി പഞ്ചായത്ത് സെക്രട്ടറിക്ക് ഗുരുതര വീഴ്ചയെന്ന് വിലയിരുത്തിയ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ ഓംബുഡ്‌സ്്മാൻ ജസ്റ്റിസ് കെ.കെ ദിനേശൻ പഞ്ചായത്ത് സെക്രട്ടറി നൽകിയ വിശദീകരണം തള്ളി. റോപ് വേ സംബന്ധിച്ച പരാതിക്കാരന്റെ ആക്ഷേപങ്ങൾക്കുള്ള വിശദീകരണം റിപ്പോർട്ടിൽ കാണുന്നില്ലെന്നു വ്യക്്തമാക്കി വിശദ റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശം നൽകി. വിചാരണയിൽ പി.വി അൻവർ എംഎ‍ൽഎയുടെ ഭാര്യാപിതാവ് സി.കെ അബ്ദുൽ ലത്തീഫ് ഹാജരായില്ല. റോപ് വെക്കെതിരെ നിലമ്പൂർ സ്വദേശി എംപി വിനോദ് നൽകിയ പരാതിയിലാണ് ഓംബുഡ്‌സ്മാൻ കേസെടുത്തത്.

ചീങ്കണ്ണിപ്പാലിയിൽ വനത്തിലേക്കൊഴുകുന്ന കാട്ടരുവിക്ക് കുറുകെ കെട്ടിയ തടയണ പൊളിച്ചുനീക്കാൻ മലപ്പുറം കളക്ടർ ഉത്തരവിട്ടിരുന്നു. ഇതോടെയാണ് സി.കെ അബ്ദുൽലത്തീഫ് ഊർങ്ങാട്ടിരി പഞ്ചായത്തിൽ നിന്നും റസ്റ്ററന്റ് കം ലോഡ്ജിങ് കെട്ടിടം പണിയാൻ പെർമിറ്റ് നേടിയ ശേഷം തടയണക്ക് കുറുകെ റോപ് വേ നിർമ്മിച്ചത്. ഇക്കാര്യം ചൂണ്ടിക്കാട്ടി വിനോദ് 2017 മെയ് 18ന് ഊർങ്ങാട്ടിരി പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകിയെങ്കിലും നിയമവിരുദ്ധമായി കെട്ടിയ റോപ് വേ പൊളിച്ചുനീക്കാൻ നടപടിയുണ്ടായില്ല. അഴിമതി നടത്തി റോപ് വെ പണിയാൻ നിയമവിരുദ്ധമായി സൗകര്യം ചെയ്തുകൊടുത്ത പഞ്ചായത്ത് സെക്രട്ടറിക്കെതിരെ നടപടിയാവശ്യപ്പെട്ട് മലപ്പുറം പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർക്ക് പരാതി നൽകിയെങ്കിലും ഒരു നടപടിയുമുണ്ടായില്ല. ഇതോടെയാണ് ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കായുള്ള ഓംബുഡ്‌സ്മാനെ സമീപിച്ചത്.

ഉരുൾപൊട്ടലിനെ തുടർന്ന് കോഴിക്കോട് കളക്ടർ അടച്ചുപൂട്ടിയ പി.വി അൻവർ എംഎ‍ൽഎയുടെ കക്കാടംപൊയിലിലെ വിവാദ വാട്ടർതീം പാർക്കിൽ നിന്നും ഒന്നര കിലോമീറ്റർ അകലെയാണ് ചീങ്കണ്ണിപ്പാലിയിലെ തടയണയും തടയണക്ക് കുറുകെ മൂന്നു മലകളെ ബന്ധിപ്പിച്ച് പണിത റോപ്വെയും. വനഭൂമിയോട് ചേർന്ന് റോപ് വെയും ടൂറിസം പദ്ധതിയും വരുന്നത് വനത്തെയും വന്യജീവികളെയും ദോഷകരമായി ബാധിക്കുമെന്ന് കാണിച്ച് നേരത്തെ നിലമ്പൂർ നോർത്ത് ഡി.എഫ്.ഒ, പെരിന്തൽമണ്ണ സബ് കളക്ടർക്ക് റിപ്പോർട്ട് നൽകിയിരുന്നു. വിവാദതടയണ പൊളിച്ച് വെള്ളം തുറന്നുവിടാൻ ഹൈക്കോടതിയും ഉത്തരവിട്ടിട്ടുണ്ട്. കേസ് അടുത്ത മാർച്ച് 27ന് വീണ്ടും പരിഗണിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP