Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പി.വി അൻവർ എംഎ‍ൽഎയുടെ കമ്പനി ആസ്ഥാനം അടച്ചുപൂട്ടിയ നിലയിൽ; തട്ടിപ്പ് കേസിൽ രജിസ്ട്രാർക്ക് നൽകിയ മേൽവിലാസത്തിൽ കമ്പനി തന്നെ പ്രവർത്തിക്കുന്നില്ലെന്ന് കണ്ടെത്തൽ; 200 കോടിയുടെ സ്വത്തുക്കൾ നിലമ്പൂർ എം എൽ എ സ്വന്തമാക്കിയത് നിയമവിരുദ്ധമായി കരമടച്ച്; പാട്ടാവകാശം മാത്രമുള്ള വസ്തു സ്വന്തമാണെന്ന് കാണിച്ച് എടുത്തത് 14 കോടി രൂപയുടെ വായ്പ

പി.വി അൻവർ എംഎ‍ൽഎയുടെ കമ്പനി ആസ്ഥാനം അടച്ചുപൂട്ടിയ നിലയിൽ; തട്ടിപ്പ് കേസിൽ രജിസ്ട്രാർക്ക് നൽകിയ മേൽവിലാസത്തിൽ കമ്പനി തന്നെ പ്രവർത്തിക്കുന്നില്ലെന്ന് കണ്ടെത്തൽ; 200 കോടിയുടെ സ്വത്തുക്കൾ നിലമ്പൂർ എം എൽ എ സ്വന്തമാക്കിയത് നിയമവിരുദ്ധമായി കരമടച്ച്; പാട്ടാവകാശം മാത്രമുള്ള വസ്തു സ്വന്തമാണെന്ന് കാണിച്ച് എടുത്തത് 14 കോടി രൂപയുടെ വായ്പ

ജംഷാദ് മലപ്പുറം

മലപ്പുറം: നിലമ്പൂർ എംഎ‍ൽഎ പി.വി.അൻവർ ഡയറക്ടറായ കമ്പനിയുടെ ആസ്ഥാനകെട്ടിടം പൂട്ടിയ നിലയിൽ. പീവീസ് റിയൽറ്റേഴ്സ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് രണ്ട് വർഷമായി പൂട്ടി കിടക്കുന്നത്. കോയമ്പത്തൂരിലുള്ള ഈ കെട്ടിടം മുൻഭാഗം പൊളിച്ച് മറച്ചനിലയിലാണിപ്പോൾ. നേരത്തേ ബിഗ് ബസാർ വാടകയ്ക്ക് പ്രവർത്തിച്ചിരുന്നെങ്കിലും രണ്ടു വർഷമായി ഇവിടെ മറ്റ് ഓഫീസുകളൊന്നും തന്നെ ഇല്ല. പാട്ടക്കരാർ അവകാശം മാത്രമുള്ള 200കോടിരൂപ വിലമതിക്കുന്ന സ്വത്തുക്കൾ പി.വി അൻവർ നിയമവിരുദ്ധമായി കരമടച്ചാണ് സ്വന്തമാക്കിയത്. ഇത് കേസായതോടെ രജിസ്ട്രാർക്ക് നൽകിയ ഔദ്യോഗിക മേൽവിലാസത്തിൽ കമ്പനിതന്നെ പ്രവർത്തിക്കുന്നില്ലെന്ന വിവരമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. വിവിധ തട്ടിപ്പുകേസുകളിൽ ആരോപണ വിധേയനും, അന്വേഷണം നേരിട്ടുകൊണ്ടിരിക്കുകയുമാണ് നിലമ്പൂർ എംഎ‍ൽഎ.

ആലുവ ഈസ്റ്റ് വില്ലേജിൽ എടത്തലയിൽ നാവികസേനയുടെ ആയുധ ഡിപ്പോക്ക് സമീപം ജോയ്മത് ഹോട്ടൽ ആൻഡ് റിസോർട്ടും ഉൾപ്പെടുന്ന 11.46 എക്കർ ഭൂമിയുടെ 99 വർഷത്തെ പാട്ടാവകാശം മാത്രമാണ് ന്യൂഡൽഹിയിലെ ഡെബ്റ്റ് റിക്കവറി ട്രിബ്യൂണൽ 2006 സെപ്റ്റംബർ 18ന് നടത്തിയ ലേലത്തിൽ പി.വി അൻവർ മാനേജിങ് ഡയറക്ടറായ പീവീസ് റിയൽറ്റേഴ്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന് നൽകിയത്. പാട്ടകാലാവധിയിൽ ശേഷിക്കുന്ന 86വർഷത്തിനു ശേഷം ജോയ്മത്ത് ഹോട്ടൽ ആൻഡ് റിസോർട്സിന്റെ കെട്ടിടങ്ങളും സ്്ഥലവും യഥാർത്ഥ ഉടമസ്ഥനായ ജോയ്മാത്യുവിന്റെ കുടുംബത്തിനു ലഭിക്കേണ്ടതാണ്. പാട്ടക്കരാർ മാത്രമുള്ള വസ്തു നിയമവിരുദ്ധമായി പോക്കുവരവ് നടത്തി സ്വന്തമാക്കിയെന്ന പരാതിയിൽ രേഖകളുമായി ഹാജരാകാൻ കമ്പനി മാനേജിങ് ഡയറക്ടറായ പി.വി അൻവറിന് പീവീസ് റിയൽറ്റേഴ്സ പ്രൈവറ്റ് ലിമിറ്റഡ്പ്രൈവറ്റ് ലിമിറ്റഡ് 501 ഒപ്പനക്കര സ്ട്രീറ്റ്, കോയമ്പത്തൂർ എന്ന കമ്പനി വിലാസത്തിൽ അയച്ചെങ്കിലും അത് കൈപ്പറ്റാതെ മടങ്ങുകയായിരുന്നു.

കഴിഞ്ഞ മാസം 11ന് തഹസിൽദാർ മുമ്പാകെ ഹാജരായ അൻവറിന്റെ അഭിഭാഷകൻ പീവീസ് റിയൽറ്റേഴ്സ് കുഴിവേലിപ്പടി, എടത്തല, എറണാകുളം എന്ന പുതിയ മേൽവിലാസമാണ് നൽകിയത്.അതേസമയം കമ്പനി രജിസ്ട്രാർക്ക് ഇക്കഴിഞ്ഞ ജൂൺ 24ന് മാനേജിങ് ഡയറക്ടർ പി.വി അൻവർ സമർപ്പിച്ച കണക്കുകളിലും രേഖകളിലും കമ്പനി സ്ഥാനമായി കാണിച്ചിരിക്കുന്നത് രണ്ടു വർഷമായി പൂട്ടികിടക്കുന്ന കോയമ്പത്തൂരിലെ കെട്ടിടമാണ്. പാട്ടാവകാശം മാത്രമുള്ള ഈ വസ്തു സ്വന്തമാണെന്നു കാണിച്ച് എസ്.ബി.ഐ കോയമ്പത്തൂർ സിറ്റി ബ്രാഞ്ചിൽ നിന്നും കമ്പനി 2007 ജനുവരി 31ന് 14 കോടി രൂപ വായ്പയും വാങ്ങി. പ്രമാണവും നികുതി രസീതും അടക്കം സെക്യൂരിറ്റിയായി നൽകി സ്വന്തം ഭൂമിയാണെന്നും മറ്റാർക്കും അവകാശവുമില്ലെന്നും കാണിച്ച് വായ്പക്കായി പി.വി അൻവർ 2007 ഫെബ്രുവരി ഒന്നിന് എസ്.ബി.ഐ കോയമ്പത്തൂർ സിറ്റി ബ്രാഞ്ച് അസിസ്റ്റന്റ് ജനറൽ മാനേജർക്ക് കത്തും നൽകിയിരുന്നു. പീവീആർ റിയൽറ്റേഴ്സ് പ്രൈവറ്റ് ഇന്ത്യ ലിമിറ്റഡ്, കമ്പനി കാര്യ രജിസ്ട്രാർക്ക് സമർപ്പിച്ച കണക്കുകളിലാണ് ഈ കത്തും വായ്പാ വിവരവും വെളിപ്പെടുത്തിയിരിക്കുന്നത്.

പാട്ടാവകാശമുള്ള ഭൂമി സ്വന്തം ഭൂമിയാണെന്നു കാണിച്ച് 14 കോടി വായ്പ അനുവദിച്ചതിൽ ബാങ്കിനും വീഴ്ചയുണ്ടായെന്നാണ് വിവരം. ഇതു സംബന്ധിച്ച് ബാങ്ക് പരിശോധന ആരംഭിച്ചതോടെ കമ്പനി വായ്പ തിരിച്ചടക്കുകയായിരുന്നു. പീവീസ് റിയൽറ്റേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് നേരത്തെ കേന്ദ്ര സർക്കാർ കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയ കമ്പനിയാണ്. മസ്‌ക്കറ്റ് ബാങ്ക് ഡയറക്ടറായിരുന്ന തൃശൂർ സ്വദേശി കെ.കെ. മുഹമ്മദ് അബ്ദുൽ റസാഖ് അടക്കം എട്ട് ഡയറക്ടർമാരാണ് കമ്പനിക്കുള്ളത്.

പ്രവാസിയുടെ 50ലക്ഷംരൂപ തട്ടിയെടുത്ത കേസിലും അൻവറിനെതിരെ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. അതേ സമയം പാട്ടക്കരാർ അവകാശം മാത്രമുള്ള 200കോടി വിലമതിക്കുന്ന സ്വത്തുക്കൾ സ്വന്തം കമ്പനിയുടെ പേരിൽ നിയമവിരുദ്ധമായി കരമടച്ച് സ്വന്തമാക്കിയെന്ന പരാതിയിൽ പോക്കുവരവ് ചെയ്ത രേഖകൾ സഹിതം ഇന്നു രാവിലെ നേരിൽ ഹാജരാകാൻ പി.വി അൻവർ എംഎ‍ൽഎക്ക് ആലുവ ഭൂരേഖ തഹസിൽദാരുടെ രണ്ടാമത്തെ നോട്ടീസ് നൽകിയിരുന്നു. കഴിഞ്ഞ മാസം 11ന് രേഖകൾ ഹാജരാക്കാൻ ആദ്യ നോട്ടീസ് വഴി
ആവശ്യപ്പെട്ടിരുന്നെങ്കിലും പി.വി അൻവറിനു വേണ്ടി ഹാജരായ അഭിഭാഷകൻ രേഖകൾഹാജരാക്കാൻ രണ്ടാഴ്ചത്തെ സാവകാശം തേടുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP