Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ തെറ്റായ വിവരങ്ങൾ സമർപ്പിച്ചു; പി.വി അൻവനെതിരെ കോടതിയെ സമീപിക്കാനൊരുങ്ങി തെരഞ്ഞെടുപ്പ് കമ്മീഷൻ

തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ തെറ്റായ വിവരങ്ങൾ സമർപ്പിച്ചു; പി.വി അൻവനെതിരെ കോടതിയെ സമീപിക്കാനൊരുങ്ങി തെരഞ്ഞെടുപ്പ് കമ്മീഷൻ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ തെറ്റായ വിവരങ്ങൾ സമർപ്പിച്ചതിൽ പി.വി അൻവർ എംഎൽഎയ്‌ക്കെതിരേ കോടതിയെ സമീപിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി. സർക്കാറാണ് ഇതു സംബന്ധിച്ച കമ്മീഷൻ തീരുമാനം പരാതിക്കാരനെ അറിയിച്ചത്.

2011, 2016 നിയമസഭാ തെരഞ്ഞെടുപ്പുകളിൽ അൻവർ സമർപ്പിച്ച സത്യവാങ്മൂലങ്ങളിൽ വലിയ ക്രമക്കേടുകളുണ്ടെന്നും ഭാര്യയുടെ സ്വത്തുവിവരങ്ങൾ മറച്ചുവച്ചെന്നു ചൂണ്ടിക്കാട്ടി ഗവർണർക്കു പരാതി ലഭിച്ചിരുന്നു. ഈ പരാതി കൂടുതൽ പരിശോധനയ്ക്കായി ഗവർണർ ചീഫ് സെക്രട്ടറിക്കും തുടർന്ന് തെരഞ്ഞെടുപ്പ് കമ്മീഷനും കൈമാറുകയായിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP