Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

'റോക്ക് സ്റ്റാറാണ് രാമചന്ദ്രാ..താൻ ഡാൻസർ എന്ന് ഉദ്ദേശിച്ചത് തന്റെ പാർട്ടിയിലെ പഴയ ബാർ ഡാൻസറെ ആണോ? മുല്ലപ്പള്ളിയെ വിമർശിച്ചു പി വി അൻവർ എംഎൽഎ ഇട്ട ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ; സോണിയ ഗാന്ധിയെ അധിക്ഷേപിച്ചു നടത്തിയ പോസ്‌റ്റെന്ന് വിമർശനിച്ചു നിരവധി കമന്റുകളും

'റോക്ക് സ്റ്റാറാണ് രാമചന്ദ്രാ..താൻ ഡാൻസർ എന്ന് ഉദ്ദേശിച്ചത് തന്റെ പാർട്ടിയിലെ പഴയ ബാർ ഡാൻസറെ ആണോ? മുല്ലപ്പള്ളിയെ വിമർശിച്ചു പി വി അൻവർ എംഎൽഎ ഇട്ട ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ; സോണിയ ഗാന്ധിയെ അധിക്ഷേപിച്ചു നടത്തിയ പോസ്‌റ്റെന്ന് വിമർശനിച്ചു നിരവധി കമന്റുകളും

ജംഷാദ് മലപ്പുറം

മലപ്പുറം: ആരോഗ്യമന്ത്രി കെ.കെ. ഷൈലജയെ കുറിച്ച് വിവാദ പരാമർശം നടത്തി മുല്ലപ്പള്ളി രാമചന്ദ്രനെതിരെ നിലമ്പൂർ എംഎ‍ൽഎ പി.വി.അൻവർ രംഗത്ത്. 'റോക്ക് സ്റ്റാറാണ് രാമചന്ദ്രാ..താൻ ഡാന്സര് എന്നുദ്ദേശിച്ചത് തന്റെ പാർട്ടിയിലെ ഏതെങ്കിലും പഴയ ബാർ ഡാന്സറെ ആണോ?' എന്നാണ് പി വി അൻവർ തന്റെ ഫേസ്‌ബുക് പോസ്റ്റിലൂടെ ചോദിക്കുന്നത്. ഇത് സോണിയാഗാന്ധിയെ ഉദ്ദേശിച്ചുനടത്തിയ പോസ്റ്റാണെന്ന തരത്തിൽ നിരവധി കമന്റുകളാണ് അൻവറിന്റെ പോസ്റ്റിന് താഴെ വന്നിട്ടുള്ളത്. അതോടൊപ്പം മുല്ലപ്പള്ളിയുടെ അതേ നിലവാരത്തിൽ ഇടത്പക്ഷ എംഎ‍ൽഎ പ്രതികരിച്ചതിനെതിരെയും നിരവധിപേർ കമന്റ് ചെയ്തിട്ടുണ്ട്.

പരസ്പരം ചളി വാരി എറിഞ്ഞ എൽഡിഫ്-യുഡിഫ് നേതാക്കൾ നടത്തുന്ന പ്രതികരണങ്ങൾ സാക്ഷരകേരത്തിന് അപമാനകരമാണെന്ന രീതിയിലും പ്രചരണങ്ങൾ മുറുകുന്നുണ്ട്. തന്റെ ഫേസ്‌ബുക്ക്പേജിലൂടെ പി വി അൻവർ എം എൽ എ നടത്തിയ പ്രസ്താവനയാണ് ഇപ്പോൾ ചർച്ചയായി മാറുന്നത്. റോക്ക് സ്റ്റാറാണ് രാമചന്ദ്രാ..താൻ ഡാൻസർ എന്നുദ്ദേശിച്ചത് തന്റെ പാർട്ടിയിലെ ഏതെങ്കിലും പഴയ ബാർ ഡാന്സറെ ആണോ?' എന്നാണ് പി വി അൻവർ തന്റെ ഫേസ്‌ബുക് പോസ്റ്റിലൂടെ ചോദിക്കുന്നത്. അതിനടിയിൽ നിരവധി ഇടതുപക്ഷ അനുഭാവികൾ തന്നെ പ്രതിഷേധവുമായി എത്തിയിട്ടുണ്ട്. സ്ത്രീ വിരുദ്ധത പ്രചരിപ്പിക്കുന്ന കാര്യത്തിൽ എല്ലാ പാർട്ടിയും തുല്യരാണ്. എൽ ഡി എഫിന് ഇനി സംസാരിക്കാൻ അർഹതയില്ല എന്നാണ് ഇവരുടെ കാഴ്ചപ്പാട്.

പി വി അൻവർ് എം എൽ എ യുടെ പോസ്റ്റ് കൂടാതെ മറ്റു പല എൽ ഡി എഫ് അനുകൂല പേജുകളിലും സോണിയ ഗാന്ധിയെ അധിക്ഷേപിച്ച കൊണ്ടുള്ള പോസ്റ്റുകൾ വന്നിരുന്നു. ഞങ്ങളുടെ പാർട്ടിയിലെ സ്ത്രീകൾക്ക് മറ്റുള്ള പാർട്ടിയിലെ സ്ത്രീകളെക്കാൾ സദാചാരം ഉണ്ടെന്ന് കാണിക്കാൻ ആണ് ഇവർ ശ്രമിക്കുന്നത്. പി വി അന്വര് എം എൽ എ, എം എം മാണി, ജി. സുധാകരൻ തുടങ്ങിയ എൽ ഡി എഫ് നേതാക്കൾ നടത്തിയ സ്ത്രീ വിരുദ്ധ പരാമർശങ്ങൾ നേരത്തെ ചർച്ചയായിരുന്നു. ഒരു പുരോഗമന പ്രസ്ഥാനത്തിന് ചേർന്ന രീതിയിൽ അല്ല എൽ ഡി എഫ് നേതാക്കൾ പ്രവർത്തിക്കുന്നത്.

അതേസമയം കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെ വളഞ്ഞിട്ടാക്രമിച്ച് കോൺഗ്രസിനെ ദുർബലപെടുത്താമെന്നു സർക്കാരും സിപിഎമ്മും കരുതേണ്ടെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും വ്യക്തമാക്കിയിരുന്നു. കെപിസിസി പ്രസിഡന്റിനെതിരെ മുഖ്യമന്ത്രി ഇന്നലെ ഔദ്യോഗിക പത്രസമ്മേളനത്തിൽ നടത്തിയ പരാമർശങ്ങൾ തികച്ചും നിർഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു. ഇങ്ങനെ പറയാനുള്ള ധാർമിക അവകാശത്തെക്കുറിച്ചു മുഖ്യമന്ത്രി സ്വയം ആലോചിക്കണം. കെപിസിസി പ്രസിഡന്റ് നടത്തിയ പ്രസ്താവനയ്ക്ക് അദ്ദേഹം തന്നെ വിശദീകരണം നൽകിയിട്ടുണ്ട്. അതു കൂടുതൽ വിവാദമാക്കാൻ താൻ ആഗ്രഹിക്കുന്നില്ല ഉമ്മൻ ചാണ്ടി പറഞ്ഞു.

എന്നാൽ മുല്ലപ്പള്ളിയെ തള്ളി ലീഗ് രംഗത്തുവന്നു. മുല്ലപ്പള്ളി വ്യക്തിപരമായ പരാമർശം ഒഴിവാക്കേണ്ടതായിരുന്നു എന്ന് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി കെ.പി.എ മജീദ് പറഞ്ഞു. ഇതിന്റെ പേരിൽ പ്രതിപക്ഷത്തെയാകെ മുഖ്യമന്ത്രി വിമർശിക്കുന്നത് ശരിയല്ലെന്നും മജീദ് പറഞ്ഞു. അതേ സമയം മുല്ലപ്പള്ളി മാപ്പു പറഞ്ഞില്ലെങ്കിൽ സോണിയ ഗാന്ധി ഇടപെടണമെന്നാവശ്യപ്പെട്ട് ശൈലജയ്ക്ക് പിന്തുണയുമായ ശോഭാ സുരേന്ദ്രനും രംഗത്തുവന്നിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP