Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പുതുവൈപ്പ് എൽപിജി പ്ലാന്റിന്റെ നിർമ്മാണം ജനുവരിയിൽ പുനരാരംഭിക്കും; സർക്കാരിൽ നിന്ന് ഉറപ്പു ലഭിച്ചെന്ന് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ; പ്ലാന്റ് പ്രവർത്തനമാരംഭിച്ചാൽ പാചകവാതകം ഇവിടെ തന്നെ ഉത്പാദിപ്പിക്കാം; നിർമ്മാണം പൂർത്തിയാക്കാൻ 18 മാസം കൂടി

പുതുവൈപ്പ് എൽപിജി പ്ലാന്റിന്റെ നിർമ്മാണം ജനുവരിയിൽ പുനരാരംഭിക്കും; സർക്കാരിൽ നിന്ന് ഉറപ്പു ലഭിച്ചെന്ന് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ; പ്ലാന്റ് പ്രവർത്തനമാരംഭിച്ചാൽ പാചകവാതകം ഇവിടെ തന്നെ ഉത്പാദിപ്പിക്കാം; നിർമ്മാണം പൂർത്തിയാക്കാൻ 18 മാസം കൂടി

ചെന്നൈ: നാട്ടുകാരുടെ പ്രതിഷേധത്തെയും സംഘർഷത്തെയും തുടർന്ന് നിർത്തിവച്ച പുതുവൈപ്പ് എൽപിജി പ്ലാന്റിന്റെ നിർമ്മാണം അടുത്ത വർഷം ജനുവരിയിൽ പുനരാരംഭിക്കുമെന്ന് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ. സർക്കാരിൽ നിന്നും ഇതു സംബന്ധിച്ച ഉറപ്പു ലഭിച്ചതായി ഐഒസി ഡെപ്യൂട്ടി ജനറൽ മാനേജർ എസ്. ധനപാണ്ഡ്യൻ അറിയിച്ചു.

പുതുവൈപ്പിനിൽ എൽപിജി പ്ലാന്റ് പ്രവർത്തനമാരംഭിച്ചാൽ കേരളത്തിനാവശ്യമായ പാചകവാതകം ഇവിടെത്തന്നെ ഉത്പാദിപ്പിക്കാനാകും. പുറത്തു നിന്ന് എൽപിജി ടാങ്കറുകൾ വരുന്നത് പൂർണമായും ഒഴിവാക്കാം. നിലവിൽ പ്രതിദിനം മംഗലാപുരത്തു നിന്ന് 125 ട്രക്കുകൾ കേരളത്തിലേക്ക് വരുന്നുണ്ട്. കൂടാതെ, ഇപ്പോൾ പാചകവാതകം ലഭിക്കാനുള്ള കാലതാമസവും ഒഴിവാകും.

എന്നാൽ, പുതുവൈപ്പിൻ എൽപിജി പ്ലാന്റിനെതിരെ നാട്ടുകാർ ദീർഘനാളായി സമരത്തിലാണ്. എൽപിജി ടെർമിനലിന്റെ പാരിസ്ഥിതിക അനുമതി റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമര സമിതി നൽകിയ ഹർജി ഹരിത ട്രിബ്യൂണൽ തള്ളിയിരുന്നു. എന്നാൽ, പ്ലാന്റ് അനുവദിക്കാനാവില്ലെന്ന ഉറച്ച നിലപാടിലാണ് നാട്ടുകാർ. വീണ്ടും നിർമ്മാണം തുടങ്ങുന്നതോടെ പുതുവൈപ്പിൻ വീണ്ടും സജീവമാകും.

നിർമ്മാണം തുടരുന്നതിനുള്ള എല്ലാ ക്ലിയറൻസും ലഭിച്ചിട്ടുണ്ട്. നിർമ്മാണത്തിനുള്ള ഒരുക്കങ്ങൾ ആരംഭിക്കാൻ സർക്കാർ നിർദേർശം നൽകിയിട്ടുണ്ട്. ശബരിമല സീസണു ശേഷമാകും മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ച. അതുകഴിഞ്ഞാലുടൻ പുതുവൈപ്പിനിൽ നിർമ്മാണമാരംഭിക്കുമെന്നും ധനപാണ്ഡ്യൻ പറഞ്ഞു.ഏറ്റവും നൂതനമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണ് പുതുവൈപ്പിനിൽ എൽപിജി പ്ലാന്റ് സ്ഥാപിക്കുന്നത്. സുരക്ഷയെ സംബന്ധിച്ച് ഒരു ആശങ്കയും ആവശ്യമില്ല. ഇന്ത്യയിൽ നിലവിലുള്ള 13 എൽപിജി പ്ലാന്റുകളിൽ ഇതുവരെ അത്തരമൊരു അപകടം പോലും ഉണ്ടായിട്ടില്ല.

കേരള സർക്കാർ നിയോഗിച്ച വിദഗ്ധ സമിതിയുടെ നിർദേശങ്ങളിൽ നിലവിൽ അംഗീകരിച്ചവയെല്ലാം നടപ്പിലാക്കും. പരിസരവാസികൾ ആവശ്യപ്പെടുന്ന എന്ത് ക്ഷേമപ്രവർത്തനങ്ങൾ നടത്താനും ഐഒസി തയ്യാറാണ് - ധനപാണ്ഡ്യൻ പറഞ്ഞു. നിർമ്മാണം പൂർത്തിയാകാൻ ഇനിയും 18 മാസങ്ങൾ കൂടി വേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP