Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പുതുപ്പള്ളി പള്ളിയിൽ വിശുദ്ധ ഗീവർഗീസിന്റെ ഓർമപ്പെരുന്നാളിന് ഇന്ന് കൊടിയേറും; ഉച്ചകഴിഞ്ഞ് രണ്ടിന് കൊടിമരഘോഷയാത്ര;ഡോ. മാത്യൂസ് മാർ തിമോത്തിയോസ് കൊടിയേറ്റിന് നേതൃത്വം നൽകും; പ്രധാന പെരുന്നാൾ ദിനങ്ങൾ മെയ്‌ 5, 6, 7 തീയതികൾ  

പുതുപ്പള്ളി പള്ളിയിൽ വിശുദ്ധ ഗീവർഗീസിന്റെ ഓർമപ്പെരുന്നാളിന് ഇന്ന് കൊടിയേറും; ഉച്ചകഴിഞ്ഞ് രണ്ടിന് കൊടിമരഘോഷയാത്ര;ഡോ. മാത്യൂസ് മാർ തിമോത്തിയോസ് കൊടിയേറ്റിന് നേതൃത്വം നൽകും; പ്രധാന പെരുന്നാൾ ദിനങ്ങൾ മെയ്‌ 5, 6, 7 തീയതികൾ   

മറുനാടൻ ഡെസ്‌ക്‌

പുതുപ്പള്ളി; പൗരസ്ത്യ ജോർജിയൻ തീർത്ഥാടന കേന്ദ്രമായ പുതുപ്പള്ളി പള്ളിയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ ഓർമപ്പെരുന്നാളിന് ഇന്ന് കൊടിയേറും. ഡോ. മാത്യൂസ് മാർ തിമോത്തിയോസ് കൊടിയേറ്റിന് നേതൃത്വം നൽകും.ഉച്ചകഴിഞ്ഞ് രണ്ടിന് കൊടിമരഘോഷയാത്ര ആരംഭിക്കും. രണ്ടു കൊടിമരങ്ങൾ പുതുപ്പള്ളി പെരുനാളിന്റെ പ്രത്യേകതയാണ്.മെയ്‌ 5, 6, 7 തീയതികളാണ് പ്രധാന പെരുന്നാൾ ദിനങ്ങ

പുതുപ്പള്ളി എറികാട് കരക്കാർ കൊടിമരത്തിനുള്ള കമുക് മുറിച്ച് വാദ്യമേളങ്ങളുടെയും ആർപ്പുവിളികളുടെയും അകമ്പടിയോടെ ആഘോഷപൂർവം പള്ളിയിൽ എത്തിക്കും. കുരിശടയാളങ്ങൾ നിറഞ്ഞ കൊടികൾ പ്രത്യേകമായി ചരടിൽ കെട്ടി ഉയർത്തും. ഭക്തജനങ്ങൾ നേർച്ചയായി പള്ളിയിൽ സമർപ്പിക്കുന്നതാണ് ഈ കൊടികൾ.കൊടിയേറ്റ് കഴിഞ്ഞാൽ എല്ലാ ദിനങ്ങളിലും കൊടിമരച്ചുവട്ടിൽ വാദ്യമേളങ്ങൾ നടത്തും.

ൾ. ഇന്ന് രാവിലെ 6ന് കുർബാനഇ.കെ.ജോർജ് കോറെപ്പിസ്‌കോപ്പ ഇഞ്ചക്കാട്ട്, 9ന് മൂന്നിന്മേൽ കുർബാനയൂഹാനോൻ മാർ പോളി കാർപ്പസ്, നാളെ മുതൽ മെയ്‌ 4 വരെ രാവിലെ 7.30ന് കുർബാനയുണ്ടാകും.പെരുന്നാളിനോടനുബന്ധിച്ചുള്ള പുതുപ്പള്ളി കൺവൻഷൻ മെയ്‌ 1 മുതൽ നടത്തും. വികാരി ഫാ. കുര്യൻ തോമസ് കരിപ്പാൽ, കൈക്കാരന്മാരായ ലിജോ വർഗീസ് കളപ്പുരയ്ക്കൽ,സാം കുരുവിള വായ്‌പ്പൂക്കര, സെക്രട്ടറി ജോജി പി. ജോർജ് പെരുമ്പുഴയിൽ എന്നിവർ നേതൃത്വം നൽകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP