Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പുതുവൈപ്പിൻ സമരക്കാരെ ചർച്ചക്ക് വിളിച്ച് മുഖ്യമന്ത്രിയുടെ ഓഫീസ്; അറിയിപ്പു കിട്ടിയതോടെ ചർച്ചക്ക് തയ്യാറാണെന്ന് നിലപാട് സ്വീകരിച്ച് സമരക്കാരും; ജാമ്യം വേണ്ടെന്ന് പറഞ്ഞ് കടുത്ത നിലപാട് സ്വീകരിച്ച പുതുവൈപ്പിൻകാർ സമവായ പാതയിൽ

പുതുവൈപ്പിൻ സമരക്കാരെ ചർച്ചക്ക് വിളിച്ച് മുഖ്യമന്ത്രിയുടെ ഓഫീസ്; അറിയിപ്പു കിട്ടിയതോടെ ചർച്ചക്ക് തയ്യാറാണെന്ന് നിലപാട് സ്വീകരിച്ച് സമരക്കാരും; ജാമ്യം വേണ്ടെന്ന് പറഞ്ഞ് കടുത്ത നിലപാട് സ്വീകരിച്ച പുതുവൈപ്പിൻകാർ സമവായ പാതയിൽ

കൊച്ചി: പുതുവൈപ്പിനിലെ ഐഒസി പ്ലാന്റിന് എതിരായ സമരം ശക്തമാകുന്നതിനിടെ പ്രശ്‌ന പരിഹരിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ശ്രമം തുടങ്ങി. പുതുവൈപ്പിനിലെ സമരക്കാരെ ചർച്ചക്ക് വിളിച്ച് മുഖ്യമന്ത്രിയുടെ ഓഫീസ് രംഗത്തെത്തിയതോടെയാണ് സമവായ പാതയിലേക്ക് ഇവർ എത്തിയത്. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും ചർച്ചക്ക് ക്ഷണം ലഭിച്ചതായും അത് സ്വീകരിക്കുന്നതായും സമരക്കാർ അറിയിച്ചു. ഇതോടെ സമരം തീർക്കാനുള്ള അവസരമാണ് ഒരുങ്ങിയിരിക്കുന്നത്.

നേരത്തെ പുതുവൈപ്പ് പ്രക്ഷോഭത്തിനിടെ പൊലീസ് അറസ്റ്റ് ചെയ്ത 80പേർക്കും കോടതി ജാമ്യം അനുവദിച്ചു. ഫസ്റ്റ് ക്ലാസ് ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. സമരക്കാർ ആരും തന്നെ തന്നെ ജാമ്യം എടുക്കാൻ തയ്യാറല്ലെന്ന നിലപാടിലായിരുന്നെങ്കിലും കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. സമരക്കാരെ റിമാൻഡ് ചെയ്യാനാകില്ലെന്ന് കോടതി പറഞ്ഞു. പത്ത് മിനിറ്റിനുള്ളിൽ കോടതി പരിസരം വിട്ട് പോകണമെന്നും കോടതി നിർദ്ദേശം നൽകിയതോടെയാണ് ഇവർ കോടതി പരിസരം വിട്ടുപോയത്.

പൊലീസ് നടത്തിയ ക്രൂര മർദനമടക്കമുള്ള കാര്യങ്ങൾ സമരക്കാർ കോടതിയെ അറിയിച്ചു. ഇക്കാര്യങ്ങളെ കോടതി രേഖപ്പെടുത്തിയിട്ടുണ്ട്. തുടർന്ന് ജാമ്യം വേണ്ടെന്നും തങ്ങളെ റിമാൻഡിൽ വിടണമെന്നും സമരക്കാർ ആവശ്യപ്പെട്ടു. പൊലീസ് നരനായാട്ട് നടക്കുമ്പോൾ നാട്ടിലേക്ക് പോകേണ്ട എന്ന് സമരക്കാർ കോടതിയിൽ പറഞ്ഞു. എന്നാൽ ഫൈൻ അടച്ച് ഒഴിവാക്കേണ്ട നിസാര വകുപ്പുകളാണ് പൊലീസ് ചുമത്തിയിരിക്കുന്നതെന്ന് കോടതി പറഞ്ഞു. സമരക്കാർ പിരിഞ്ഞ് പോയെന്ന് ഉറപ്പ് വരുത്തി കോടതി പൂട്ടണമെന്നും കോടതി ആവശ്യപ്പെട്ടു.
തങ്ങൾക്കായി വാദിക്കുന്നതിന് അഭിഭാഷകനെ സമരക്കാർ ചുമതലപ്പെടുത്തിയിരുന്നില്ല. സർക്കാർ ഇവർക്ക് വേണ്ടി അഭിഭാഷകനെ ഏർപ്പെടുത്തിയിരുന്നെങ്കിലും സമരക്കാർ തന്നെ നേരിട്ട് കോടതിയിൽ വാദിക്കുകയായിരുന്നു. സമരക്കാരുടെ ഭാഗം കേട്ട കോടതി പൊലീസിനോട് ലാത്തി ചാർജ് അടക്കമുള്ള അതിക്രമങ്ങളിൽ റിപ്പോർട്ട് ആവശ്യപ്പെട്ടു.

കോടതി വിട്ടയച്ച സമരക്കാർ പുതുവൈപ്പിലെ സമരവേദിയിലേക്ക് എത്തുമെന്നാണ് കരുതുന്നത്.
ഇന്നലെ സമരത്തിനിടെ 122 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇതിൽ 87പേർ സ്ത്രീകളാണ്. അറസ്റ്റിലായ 74 പേരെ കളമശേരി എആർ ക്യാംപിലേക്കും 48 പേരെ മുനമ്പം പൊലീസ് സ്റ്റേഷനിലുമാണ് എത്തിച്ചത്. സംഘർഷവുമായി ബന്ധപ്പെട്ട് രണ്ടുകേസുകൾ ഇവർക്കെതിരെ ഞാറക്കൽ പൊലീസ് ചാർജ് ചെയ്തിരുന്നു.

ഐഒസി പദ്ധതി കവാടത്തിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചതിനും പൊലീസിനെ ആക്രമിച്ചതിനുമാണ് കേസ്. ആദ്യത്തെ കേസിൽ സമരസമിതി നേതാക്കൾ ഉൾപ്പെടെ കണ്ടാലറിയുന്ന 300 പേരും രണ്ടാമത്തെ കേസിൽ 70 പേരുമാണ് പ്രതിസ്ഥാനത്തുള്ളത്. ജാമ്യം വേണ്ടെന്ന നിലപാടാണ് അറസ്റ്റിലായ വയോധികരും സ്ത്രീകളും അടക്കമുള്ളവർ കൈക്കൊണ്ടത്. വെള്ളിയാഴ്ച നടന്ന ചർച്ചകളിൽ സർക്കാർ നൽകിയ ഉറപ്പുകൾ പാലിക്കാത്ത സാഹചര്യത്തിൽ രേഖാമൂലമായ ഉറപ്പ് ലഭിച്ചശേഷമെ ജാമ്യം എടുക്കുവെന്ന് സമരസമിതി നേതാക്കൾ പറഞ്ഞിരുന്നു.
സമരം ചെയ്തവർക്ക് നേരെയുണ്ടായ പൊലീസ് തേർവാഴ്ചയിൽ ഡിജിപി ഇടപെടൽ പൊലീസ് നടപടിയിൽ ഡിജിപി ടി പി സെൻകുമാറും റിപ്പോർട്ട് തേടിയിട്ടുണ്ട്.

പുതുവൈപ്പിൽ ഇന്ത്യൻ ഓയിൽ കോർപറേഷന്റെ പാചകവാതപ്ലാന്റിനെതിരെ പ്രദേശനിവാസികൾ നടത്തുന്ന സമരം 125-ാം ദിവസമായി തുടരുകയായിരുന്നു. ജീവന് ഭീഷണിയായ പദ്ധതി ഉപേക്ഷിക്കണമെന്നാണ് പുതുവൈപ്പ് നിവാസികളുടെ ആവശ്യം. 15,450 ടൺ എൽപിജിയാണ് ദിവസേന ടെർമിനലിൽ സംഭരിക്കപ്പെടുക.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP