Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

യൂത്ത് ലീഗ് പ്രവർത്തകനായിരുന്ന പുത്തലത്ത് നസീറുദ്ദീനെ കൊലപ്പെടുത്തിയ കേസിൽ പ്രതികളായ രണ്ട് എസ്ഡിപിഐ പ്രവർത്തകർ കുറ്റക്കാരെന്ന് കോടതി; കുറ്റക്കാരെന്ന് കണ്ടെത്തിയത് ഒന്നും രണ്ടും പ്രതികളായ കപ്പച്ചേരി ബഷീറിനെയും കൊല്ലിയിൽ അന്ത്രുവിനെയും; മൂന്നു മുതൽ ഏഴുവരെ പ്രതികളെ വെറുതെ വിട്ടു

യൂത്ത് ലീഗ് പ്രവർത്തകനായിരുന്ന പുത്തലത്ത് നസീറുദ്ദീനെ കൊലപ്പെടുത്തിയ കേസിൽ പ്രതികളായ രണ്ട് എസ്ഡിപിഐ പ്രവർത്തകർ കുറ്റക്കാരെന്ന് കോടതി;  കുറ്റക്കാരെന്ന് കണ്ടെത്തിയത് ഒന്നും രണ്ടും പ്രതികളായ കപ്പച്ചേരി ബഷീറിനെയും കൊല്ലിയിൽ അന്ത്രുവിനെയും; മൂന്നു മുതൽ ഏഴുവരെ പ്രതികളെ വെറുതെ വിട്ടു

മറുനാടൻ ഡെസ്‌ക്‌

കോഴിക്കോട്: യൂത്ത് ലീഗ് പ്രവർത്തകനായിരുന്ന വേളം പുത്തലത്ത് നസീറുദ്ദീനെ കൊലപ്പെടുത്തിയ കേസിൽ രണ്ട് എസ് ഡി പി ഐ പ്രവർത്തകർ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. കപ്പച്ചേരി ബഷീർ, കൊല്ലിയിൽ അന്ത്രു എന്നിവരാണ് കുറ്റക്കാർ. ഒന്നും രണ്ടും പ്രതികളാണിവർ. മൂന്നു മുതൽ ഏഴുവരെ പ്രതികളെ അഡീഷണൽ ജില്ലാ കോടതി വെറുതെ വിട്ടു. കുറ്റക്കാരെന്നു കണ്ടെതിയവർക്കുള്ള ശിക്ഷ പിന്നീട് വിധിക്കും. 2016 ജൂലൈ 15 നാണ് കേസിനാസ്പദമായ സംഭവം. കേസിൽ ആകെ ഏഴ് പ്രതികളാണുള്ളത്.

കേസിലെ ദൃക്സാക്ഷിയും നസീറുദ്ദീനൊപ്പം ബൈക്കിലുണ്ടായിരുന്ന ബന്ധുകൂടിയായ അബ്ദുൽ റഊഫ് ഉൾപ്പടെയുള്ള സാക്ഷികൾ മുഴുവൻ പ്രതികളെ തിരിച്ചറിഞ്ഞിരുന്നു. കേസിൽ 83 സാക്ഷികളാണുള്ളത്. വേളം പുത്തലത്ത് അനന്തോട്ട്താഴെ വച്ച് നസിറുദ്ദീനും ബന്ധുവായ അബ്ദുൽ റഊഫും ബൈക്കിൽ സഞ്ചരിക്കവെയാണ് ബുള്ളറ്റ് ബൈക്കിലെത്തിയ പ്രതികൾ ഇരുവരെയും തടഞ്ഞു നിർത്തുകയും നസിറുദ്ദീനെ കുത്തിക്കൊലപ്പെടുത്തുകയുമായിരുന്നു. വടകര മജിസ്‌ട്രേറ്റ് കോടതിയിൽ നിന്നും തൊണ്ടി മുതലുകൾ ജില്ലാ കോടതിയിൽ എത്തിച്ചതിന് ശേഷമായിരുന്നു സാക്ഷി വിസ്താരം നടന്നത്.

ഒറ്റത്തെങ്ങുള്ളതിൽ റഫീഖ്, നടുപുത്തലത്ത് റഫീഖ്, സാദിഖ് ടി.വി സി, മുഹമ്മദ് സി.കെ, സാബിത്ത് എന്നിവരാണ് മറ്റ് പ്രതികൾ. ഒന്നും രണ്ടും പ്രതികളെ രക്ഷപ്പെടുത്തൽ, അവർക്ക് സൗകര്യം ചെയ്തു കൊടുക്കുക, കേസിലെ തെളിവ് നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ഇവരുടെ പേരിലുള്ളത്. മുസ്ലിം യൂത്ത്‌ലീഗ് പ്രവർത്തകനായിരുന്നു നസിറുദ്ദീൻ. ലീഗുകാർ വലിയ ആളുകളാവുകയാണോ, എന്നും മറ്റും പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ഒന്നാം പ്രതി കപ്പച്ചേരി ബഷീർ നസിറുദ്ദീന്റെ നെഞ്ചിലും മുതുകിലും മറ്റു ഭാഗങ്ങളിലുമായി കത്തികൊണ്ട് കുത്തിയെന്നും കുത്തേറ്റ നസീറുദ്ദീൻ റോഡിൽ കമിഴ്ന്ന് വീണെന്നുമായിരുന്നു പ്രാധാന സാക്ഷി റഊഫ് മൊഴി നൽകിയത്.

കേസിൽ കപ്പച്ചേരി ബഷീർ, കൊല്ലിയിൽ അന്ത്രു, ഒ.ടി റഫീഖ്, ഒറ്റത്തെങ്ങുള്ളതിൽ റഫീഖ്, ചമ്പേങ്ങോട്ടുമ്മൽ സാദിഖ് എന്നിവരെ അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ അറസ്റ്റ് ചെയ്തിരുന്നു. കൊലപാതകത്തിനുശേഷം വിദേശത്തേക്ക് കടന്ന കുന്ന്യേലത്ത് മുഹമ്മദ്, രാമത്ത് സാദിഖ് എന്നിവർ പിന്നീട് കീഴടങ്ങി. കപ്പച്ചേരി ബഷീർ, കൊല്ലിയിൽ അന്ത്രു എന്നിവർക്കെതിരേ കൊലക്കുറ്റവും മൂന്നു മുതൽ ഏഴുവരെയുള്ള പ്രതികൾക്കെതിരേ തെളിവ് നശിപ്പിക്കൽ, പ്രതികൾക്ക് ഒളിസങ്കേതമൊരുക്കുക, കൊലപാതകം ഒളിച്ചുവയ്ക്കുക തുടങ്ങിയ കുറ്റങ്ങളുമാണ് ചുമത്തിയിരിക്കുന്നത്.

പ്രതികൾ ഉപയോഗിച്ച മാരകായുധങ്ങളും ആദ്യ രണ്ട് പ്രതികൾ ധരിച്ചിരുന്ന വസ്ത്രങ്ങളും മറ്റും സാക്ഷികൾ കോടതിയിൽ തിരിച്ചറിഞ്ഞതുമാണ്. റഊഫിന് പുറമെ കൊലപാതകം നടക്കുമ്പോൾ സംഭവ സ്ഥലത്തേക്ക് ഓടിയെത്തിയ പ്രദേശവാസികളായ ബാലൻ, ശൈലേഷ്, ആസിഫ്, ഹാരിസ് എന്നീ സാക്ഷികളെയും കോടതി വിസ്തരിച്ചിരുന്നു. ടി.പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രോസിക്യൂട്ടറായിരുന്ന സി.കെ ശ്രീധരനാണ് കേസിൽ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP