Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202026Monday

കോവിഡ് ബാധിതനായ വിവരം മറച്ചുവെച്ചിട്ടില്ലെന്ന് പുരുഷൻ കടലുണ്ടി എംഎൽഎ; തനിക്കെതിരെ നടക്കുന്നത് വ്യാജ പ്രചാരണമെന്നും വിശദീകരണം

കോവിഡ് ബാധിതനായ വിവരം മറച്ചുവെച്ചിട്ടില്ലെന്ന് പുരുഷൻ കടലുണ്ടി എംഎൽഎ; തനിക്കെതിരെ നടക്കുന്നത് വ്യാജ പ്രചാരണമെന്നും വിശദീകരണം

മറുനാടൻ ഡെസ്‌ക്‌

കോവിഡ് പോസിറ്റീവായ വിവരം താൻ മറച്ചുവെച്ചു എന്ന വാർത്ത അടിസ്ഥാന രഹിതമെന്ന് ബാലുശ്ശേരി എം എൽ എ പുരുഷൻ കടലുണ്ടി. കഴിഞ്ഞ സെപ്റ്റംബർ 21 നാണ് പുരുഷൻ കടലുണ്ടിയുടെ ഡ്രൈവർക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്. ഈ സാഹചര്യത്തിൽ എം എൽ എ യും മറ്റ് ജീവനക്കാരും സ്വയം നിരീക്ഷണത്തിൽ കഴിയുകയും തൊട്ടടുത്ത ദിവസം തന്നെ കോവിഡ് ടെസ്റ്റ് നടത്തുകയും ചെയ്തു. എംഎൽഎ യുടെ റിസൾട്ട് പോസിറ്റീവ് ആയതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ അഡ്‌മിറ്റ് ആവുകയും ചെയ്തു. ഈ വിവരം വൈകാതെ തന്നെ മാധ്യമങ്ങളെയും പൊതുസമൂഹത്തെയും അറിയിക്കുകയും ചെയ്തതാണ് എന്ന് എംഎൽഎ തന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ വ്യക്തമാക്കുന്നു.

എന്നാൽ ഇന്നലെമുതൽ ചില ഓൺലൈൻ മാധ്യമങ്ങളിൽ കോവിഡ് പോസിറ്റീവ് ആയ വിവരം താൻ മറച്ചുവെച്ചു എന്ന തരത്തിൽ വാർത്ത പ്രചരിക്കുന്നുന്നതായി ശ്രദ്ധയിൽപെട്ടെതായും തനിക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ച ഓൺലൈൻ മാധ്യമങ്ങൾ തെറ്റ് തിരുത്താൻ തയ്യാറാകണമെന്നും അല്ലാത്തപക്ഷം നിയമനടപടികൾ സ്വീകരിക്കുമെന്നും എം എൽ എ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.

എംഎൽഎയുടെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ..

ബഹുമാന്യരെ,
കോവിഡ് രോഗവ്യാപനത്തെ പ്രതിരോധിക്കുന്നതിനായി ബാലുശ്ശേരി നിയോജകമണ്ഡലത്തിലെ ആരോഗ്യപ്രവർത്തകരെ യോജിച്ച പ്രവർത്തനത്തിലൂടെ ഫലപ്രദമായി രംഗത്തിറക്കുന്നതിൽ നേതൃത്വപരമായ പങ്ക് വഹിക്കാൻ കഴിഞ്ഞുവെന്ന ഉറച്ച വിശ്വാസമാണ് എനിക്കുള്ളത്.കോവിഡ് കാലമായാലും , മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾ ഒന്നും തന്നെ മുടങ്ങാതെ , സമയബന്ധിതമായി പൂർത്തിയാക്കണം എന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. സർക്കാർ നിദ്ദേശിച്ച കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട്, ഇതിനായി മണ്ഡലത്തിലുടനീളം വിപുലമായ കർമ്മപരിപാടികൾ ആവിഷ്കരിച്ചു നടപ്പിലാക്കുന്നതിനുള്ള സേവന പ്രവർത്തന ത്തിനിടയിൽ എനിക്കും രോഗം ബാധിക്കുകയുണ്ടായി.

സെപ്റ്റംബർ 21 ന് എന്റെ വാഹനത്തിന്റെ ഡ്രൈവർക്ക് രോഗബാധയുണ്ടായെന്ന് സ്ഥിരീകരിച്ച ഉടൻ തന്നെ ഞാൻ സ്വയംനിരീക്ഷണത്തിൽ പോവുകയും പിറ്റേ ദിവസം പരിശോധന നടത്തുകയും ചെയ്തു. പരിശോധനയിൽ പോസിറ്റീവ് ആണെന്ന് ബോധ്യപ്പെട്ട ഉടൻ തന്നെ ഡോകടർമാരുടെ നിർദ്ദേശപ്രകാരം മെഡിക്കൽ കോളേജിൽ അഡ്‌മിറ്റായിട്ടുണ്ട്. മാധ്യമസുഹൃത്തുക്കളെയും പൊതുസമൂഹത്തെയും വിവരമറിയിക്കുകയും ഞാനുമായി സമ്പർക്കത്തിലേർപ്പെട്ടവർ ജാഗ്രത പാലിക്കണമെന്നഭ്യർത്ഥിക്കുകയും ചെയ്തു.സെപ്റ്റംബർ 23ന് എല്ലാ പത്രങ്ങളിലും വാർത്ത പ്രസിദ്ധീകരിച്ചിട്ടുമുണ്ട്.

വസ്തുത ഇതായിരിക്കെ, മറിച്ചുള്ള പ്രചരണങ്ങൾ അടിസ്ഥാനരഹിതവും ദുരുപദിഷ്ടവും രാഷ്ട്രീയപ്രേരിതവുമാണെന്നും പൊതുസമൂഹം തിരിച്ചറിയണമെന്ന് അഭ്യർത്ഥിക്കുന്നു. എനിക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ച ഓൺലൈൻ മാധ്യമം തെറ്റ്തിരുത്തി ഖേദം പ്രകടിപ്പിക്കാത്ത പക്ഷം ഞാൻ നിയമ നടപടികൾ സ്വീകരിക്കാൻ നിർബന്ധിതനാവേണ്ടി വരുമെന്നും അറിയിക്കുന്നു.
വിശ്വസ്തതയോടെ,
പുരുഷൻ കടലുണ്ടി

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP