Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പുന്നോൽ ഹരിദാസൻ വധം; ഒന്നും രണ്ടും പ്രതികളുടെ ജാമ്യ ഹരജി കോടതി തള്ളി

പുന്നോൽ ഹരിദാസൻ വധം; ഒന്നും രണ്ടും പ്രതികളുടെ ജാമ്യ ഹരജി കോടതി തള്ളി

മറുനാടൻ മലയാളി ബ്യൂറോ

തലശ്ശേരി:സി: പി.എം.പ്രവർത്തകൻ പുന്നോൽ താഴെ വയലിൽ കെ.ഹരിദാസനെ (52)വെട്ടിക്കൊന്ന കേസിൽ മുഖ്യപ്രതി സ്ഥാനത്തുള്ള ബിജെപി.തലശ്ശേരി മണ്ഡലം പ്രസിഡണ്ട് ലിജേഷ്, മണ്ഡലം സിക്രട്ടറി പ്രിതീഷ് എന്ന മൾട്ടി പ്രജി എന്നിവർ നൽകിയ ജാമ്യ ഹരജി തലശ്ശേരി ജില്ലാ സെഷൻസ് കോടതി തള്ളി: - ഇത് മൂന്നാം തവണയാണ് തലശ്ശേരിയിലെ വിവിധ കോടതികൾ ജാമ്യാപേക്ഷ നിരസിക്കുന്നത്- : 'ഹരിദാസൻ കേസിൽ ഒരു പങ്കുമില്ലെന്നും നിരപരാധികളാണെന്നും ജാമ്യ ഹരജി പരിഗണിക്കവേ.

പ്രതികളുടെ അഭിഭാഷകൻ കോടതിയെ ബോധിപ്പിച്ചിരുന്നു. കുറ്റപത്രം സമർപ്പിച്ച സാഹചര്യത്തിൽ ജാമ്യം അനുവദിക്കണമെന്നും പ്രതികൾക്ക് വേണ്ടി ഹാജരായ അഡ്വ.അംബികാസുദൻ ബോധിപ്പിച്ചിരുന്നു. എന്നാൽ മൂന്ന് കൊലപാതകക്കേസിൽ പ്രതിയാണ് രണ്ടാം പ്രതിയെന്ന് വാദത്തിനിടെ സ്‌പെഷൽ പ്രോസിക്യൂട്ടർ അഡ്വ.കെ.വിശ്വൻ പറഞ്ഞു. സംഭവ സമയം ഇയാൾ വീട്ടിൽ തന്നെയാണെങ്കിൽ അഞ്ച് കിലോമീറ്റർ മാറിയുള്ള ഫോൺ ടവർ ലൊക്കേഷനിൽ എങ്ങിനെ വന്നു.

ഏഴാം പ്രതി നിജിൽ ദാസുമായുള്ള ഫോൺ സംഭാഷണവും രണ്ടാം പ്രതിയുടെ പങ്കാളിത്വം തെളിയിക്കുന്നുണ്ട്: പ്രതികളെ കസ്റ്റഡിയിൽ തന്നെ വിചാരണ ചെയ്യേണ്ടതുണ്ട് പെരിയ കേസിലെ പ്രതികൾ മുന്ന് വർഷം ജാമ്യം കിട്ടാതെ ജയിലിലായിരുന്നുവെന്നും പ്രോസിക്യൂഷൻ വാദിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP