Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

പുന്നപ്ര ഗവണ്ടമെന്റ് മോഡൽ റസിഡൻഷ്യൽ സ്‌കൂളിലെ ഒഴിവുള്ള സീറ്റുകൾ; ജൂൺ 20 നകം അപേക്ഷ നൽകാം

പുന്നപ്ര ഗവണ്ടമെന്റ് മോഡൽ റസിഡൻഷ്യൽ സ്‌കൂളിലെ ഒഴിവുള്ള സീറ്റുകൾ; ജൂൺ 20 നകം അപേക്ഷ നൽകാം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പട്ടികജാതി വികസന വകുപ്പിന്റെ കീഴിലുള്ള പുന്നപ്ര ഗവൺമെന്റ് മോഡൽ റസിഡൻഷ്യൽ സ്‌കൂളിലെ വിവിധ ക്ലാസുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനം നേടുന്നതിനായി പട്ടികജാതി വിദ്യാർത്ഥികളുടെ രക്ഷിതാക്കളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. രക്ഷിതാക്കളുടെ കുടുംബ വാർഷിക വരുമാനം ഒരു ലക്ഷം രൂപയോ അതിൽ കുറവോ ഉള്ളവർക്ക് അപേക്ഷിക്കാം.

വിദ്യാർത്ഥിയുടെ ജാതി, വാർഷിക കുടുംബവരുമാനം, പഠിക്കുന്ന ക്ലാസ് എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റോടു കൂടി ജില്ലാ പട്ടികജാതി വികസന ഓഫീസിലോ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിലോ എം.ആർ.എസിലോ ജൂൺ 20നകം അപേക്ഷ നൽകാം. വിശദവിവരവും അപേക്ഷാ ഫോമിന്റെ മാതൃകയും ജില്ലാ/ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളിൽ നിന്നും എം.ആർ.എസ് പുന്നപ്രയിൽ നിന്നും ലഭിക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP