Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പുന്നപ്ര വയലാർ 75--ാം വാർഷികാചരണം ഇന്ന് തുടങ്ങും; വാരാചരണം കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച്

പുന്നപ്ര വയലാർ 75--ാം വാർഷികാചരണം ഇന്ന് തുടങ്ങും; വാരാചരണം കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച്

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: ചരിത്രത്തിൽ സുവർണലിപിയിൽ രേഖപ്പെടുത്തിയ പുന്നപ്ര വയലാർ വിപ്ലവത്തിന്റെ 75-ാം വാർഷിക വാരാചരണം ബുധനാഴ്ച തുടങ്ങും. തിരുവിതാംകൂർ ദിവാനായിരുന്ന സർ സി പിയുടെ പട്ടാളത്തിന്റെ വെടിയേറ്റു വീരമൃത്യു വരിച്ച പുന്നപ്ര, മാരാരിക്കുളം, മേനാശേരി, വയലാർ സമരസഖാക്കളുടെ സ്മരണയാണ് പുതുക്കുന്നത്. 23ന് പുന്നപ്രയിലും 25ന് മേനാശേരിയിലും 26ന് മാരാരിക്കുളത്തും വീരസ്മരണ പുതുക്കും. 27ന് വയലാർ രക്തസാക്ഷി ദിനത്തോടെ വാരാചരണം സമാപിക്കും.

സിപിഐ എം- - സിപിഐ സംയുക്താഭിമുഖ്യത്തിലാണ് കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചുള്ള വാരാചരണം. ഇരുപാർട്ടിയുടെയും നേതാക്കൾ പങ്കെടുക്കും. പുന്നപ്ര സമരഭൂമി, വലിയചുടുകാട് രക്തസാക്ഷി മണ്ഡപം, മാരാരിക്കുളം എന്നിവിടങ്ങളിൽ ബുധനാഴ്ച പതാക ഉയരും.

മേനാശേരിയിലും വയലാറിലും വ്യാഴാഴ്ച. 23ന് വൈകിട്ട് പുന്നപ്ര സമരഭൂമിയിൽ ചേരുന്ന സമ്മേളനം സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ വിജയരാഘവൻ ഉദ്ഘാടനംചെയ്യും. പരിപാടികൾ സിപിഐ എം, സിപിഐ ഫേസ്‌ബുക്ക് പേജിൽ തത്സമയം സംപ്രേഷണം ചെയ്യും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP